തിരുവനന്തപുരം : അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി കനി കുസൃതിയെ തെരഞ്ഞെടുത്തു (ചിത്രം: ബിരിയാണി). മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമ കളിലെ പ്രകടനം).
മികച്ച ചിത്രം : വാസന്തി. ഈ സിനിമ യുടെ സംവിധായ കരായ റഹ്‌മാൻ ബ്രദേഴ്‌സിനാണ് മികച്ച തിരക്കഥ ക്കുള്ള പുരസ്കാരം. ജെല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി യാണ് മികച്ച സംവിധായകൻ.
മികച്ച രണ്ടാമത്തെ ചിത്രം : കെഞ്ചിര (മനോജ് കാന). ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാൾ മികച്ച നവാഗത സംവിധായകൻ.
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടനും വാസന്തി യിലെ അഭിനയ ത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവ നടി യുമായി.
അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം : അന്ന ബെന്‍ (ചിത്രം : ഹെലന്‍), പ്രിയം വദ കൃഷ്ണന്‍ (തൊട്ടപ്പൻ), നിവിന്‍ പോളി (മൂത്തോന്‍). ഗാന രചന : സുജേഷ് ഹരി, സംഗീത സംവിധായന്‍: സുഷിന്‍ ശ്യാം, ഗായകര്‍ : നജീം അര്‍ഷാദ്, മധുശ്രീ നാരായണന്‍.
വാര്‍ത്താ സമ്മേളന ത്തില്‍ മന്ത്രി എ. കെ. ബാലന്‍ പുരസ്കാര ജേതാക്കളുടെ വിവരങ്ങള്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളുടെത് അടക്കം 119 സിനിമകള്‍ മാറ്റുരച്ചു.
പ്രമുഖ ഛായാഗ്രാഹകന്‍ മധു അമ്പാട്ട് ജൂറി ചെയർ മാൻ ആയിരുന്ന കമ്മിറ്റിയില്‍ സംവി ധായകര്‍ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഴുത്തു കാരൻ ബെന്യാമിൻ, നടി ജോമോൾ, എഡിറ്റർ എൽ. ഭൂമി നാഥൻ, സൗണ്ട് എഞ്ചി നീയര്‍ എസ്. രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി. അജോയ് എന്നിവര്‍ ജൂറി അംഗങ്ങൾ ആയിരുന്നു.
- pma