വാസു പ്രദീപ് അന്തരിച്ചു

May 3rd, 2011

vasu-pradeep-epathram
കോഴിക്കോട് : പ്രശസ്ത നടനും നാടക സംവിധാകനും ചിത്രകാരനും ആയിരുന്ന വാസു പ്രദീപ് (81) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു. ഇന്ന് രാവിലെ ഒന്‍പതര മണിയോടെ ആയിരുന്നു അന്ത്യം.

മികച്ച നാടക ത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, മികച്ച നടനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം അഞ്ചു തവണ അദ്ദേഹത്തിന് ലഭിച്ചു. 150 ഓളം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 20ഓളം നാടക ങ്ങള്‍ പ്രസിദ്ധീ കരിക്കുകയും ചെയ്തു.

കണ്ണാടി ക്കഷണങ്ങള്‍, മത്സരം, മുക്തി, നിലവിളി, താഴും താക്കോലും തുടങ്ങിയവ യാണ് ശ്രദ്ധേയമായ നാടക ങ്ങള്‍. കോഴിക്കോട് അബ്ദുല്‍ ഖാദര്‍, ശാന്താദേവി എന്നിവരെ അരങ്ങി ലേക്ക് എത്തിച്ചത് വാസു പ്രദീപ്‌ ആയിരുന്നു. തിക്കോടിയന്‍, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരന്‍, ബാലന്‍ കെ. നായര്‍ തുടങ്ങിയ വരുടെ സഹ പ്രവര്‍ത്തകന്‍ ആയിരുന്നു.

നിരവധി നാടക ങ്ങളിലും അങ്ങാടി അടക്കം ഏതാനും സിനിമ കളിലും അഭിനയിച്ചു. 1954 മുതല്‍ കോഴിക്കോട്ട് പ്രദീപ് ആര്‍ട്‌സ് എന്ന സ്ഥാപനം നടത്തി വരിക യായിരുന്നു. പ്രദീപ് ആര്‍ട്‌സ് കോഴിക്കോട്ടെ കലാ സാസ്‌കാരിക കേന്ദ്രം ആയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബി. കെ. ശേഖര്‍ അന്തരിച്ചു

April 21st, 2011

b-k-shekar-epathram
തിരുവന്തപുരം : ബി. ജെ. പി. സംസ്ഥാന വൈസ് പ്രസിഡണ്ട് ബി. കെ. ശേഖര്‍ (51) അന്തരിച്ചു. ഉച്ചക്ക് രണ്ടു മണിയോടെ കൊച്ചി യിലെ അമൃത ആശുപത്രി യില്‍ വച്ചായിരുന്നു അന്ത്യം. കരളിനെ ബാധിച്ച അര്‍ബുദ മായിരുന്നു മരണ കാരണം. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡല ത്തില്‍ നിന്നും ജനവിധി തേടി ഫലം കാത്തിരിക്കുക യായിരുന്നു ബി. കെ. ശേഖര്‍. പ്രചാരണ ത്തിനിടെ ക്ഷീണം തോന്നി യതിനെ തുടര്‍ന്ന് നടത്തിയ പരിശോധന യിലായിരുന്നു കരളിനെ ഗുരുതരമായ വിധത്തില്‍ അര്‍ബുദം ബാധിച്ച തായി തിരിച്ചറിഞ്ഞത്. നല്ലൊരു വാഗ്മി കൂടിയായ ബി. കെ. ശേഖര്‍ സംഘപരിവാര്‍ പ്രസ്ഥാന ങ്ങളുടെ മികച്ച പ്രചാരകന്‍ കൂടെ യായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു

April 1st, 2011

cardinal-varkey-vithayathil-epathram

കൊച്ചി : സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് ഉച്ചയ്ക്ക് 2 മണിയോടെ യായിരുന്നു അന്ത്യം. 84 വയസായിരുന്നു.

സംസ്ക്കാരം ഒരാഴ്ച കഴിഞ്ഞ് കൊച്ചി സെന്റ്‌ മേരീസ്‌ ബസിലിക്കയില്‍ നടക്കും ഇത് സംബന്ധിച്ച തീരുമാനം വത്തിക്കാന്‍ പിന്നീട് അറിയിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അശോകന്‍ കതിരൂര്‍ അന്തരിച്ചു

March 30th, 2011

ashokan-kathiroor-epathram
കണ്ണൂര്‍ : നിരവധി ദേശീയ – സംസ്ഥാന പുരസ്‌കാര ജേതാവ്, പ്രശസ്ത നാടക പ്രവര്‍ത്തകന്‍ അശോകന്‍ കതിരൂര്‍ (45) അന്തരിച്ചു. തലശ്ശേരി കതിരൂര്‍ സ്വദേശി യാണ്.

‘സൈഡ് വിംഗ്സ് ‘ എന്ന നാടക ത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അശോകന്‍ സംവിധാനം ചെയ്ത ‘പെരുമലയന്‍’ എന്ന നാടകം ഇപ്പോള്‍ വിവിധ വേദി കളില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഗള്‍ഫിലെ പ്രമുഖ സാംസ്കാരിക സംഘടന യും കേരള സംഗീത നാടക അക്കാദമി യുടെ യു. എ. ഇ. യിലെ യൂണിറ്റു മായ (വിദൂര ആസ്ഥാന കേന്ദ്രം) അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ നാടക മല്‍സര ത്തില്‍ മികച്ച നാടക മായി തിരഞ്ഞടുത്തത് അദ്ദേഹം ഒരുക്കിയ ‘ആത്മാവിന്‍റെ ഇടനാഴി’ ആയിരുന്നു.

ഈ നാടകോല്‍സവ ത്തില്‍ അശോകന്‍ കതിരൂര്‍ മികച്ച സംവിധായകന്‍ ആയും തെരഞ്ഞെടുക്ക പ്പെട്ടു.

എ. കെ. ജി. സ്മാരക ഉത്തര കേരള നാടക മത്സര ത്തില്‍ മികച്ച സംവിധായക നുള്ള അവാര്‍ഡ് ‘ശബ്ദവും വെളിച്ചവും’ എന്ന നാടക ത്തിന് ഈയിടെ ലഭിച്ചിരുന്നു.

ഭാര്യ : ബിന്ദു. മകള്‍ : അരുണസാന്ദ്ര.
നാടക പ്രവര്‍ത്തകന്‍ സതീശന്‍ കതിരൂര്‍, പ്രമുഖ നാടക – സീരിയന്‍ നടി കതിരൂര്‍ തങ്കമണി എന്നിവര്‍ സഹോദര ങ്ങളാണ്.

- pma

വായിക്കുക: ,

1 അഭിപ്രായം »

അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു

March 25th, 2011

g-janardhana-kurup-epathram

കൊച്ചി: ആദ്യ കാല കമ്യൂണിസ്റ്റ് നേതാവും പ്രമുഖ അഭിഭാഷകനുമായ ജി. ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ കരിമ്പാലൂര്‍ കളരി അഴികത്ത് വീട്ടില്‍ 1920 ജൂ‍ണ്‍ എട്ടിനു കൊച്ചുണ്ണിത്താന്റെ മകനായി ജനിച്ച ജനാര്‍ദ്ദനക്കുറുപ്പ് എറണാകുളം ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയ ശേഷം 1959 മുതല്‍ അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയ കുറുപ്പ് ക്രിമിനല്‍ കേസുകളിലാണ് അധികവും ഹാജരാകാറ്. അഞ്ഞൂറോളം ക്രിമിനല്‍ കേസുകള്‍ വാദിച്ച് ജയിച്ചിട്ടുണ്ട്. രണ്ടാം മാറാട് കേസുള്‍പ്പെടെ പ്രമാദമായ പല കേസുകളിലും ജനാര്‍ദ്ദനക്കുറുപ്പ് ഹാജരായിട്ടുണ്ട്. സൂര്യനെല്ലി പെണ്‍‌വാണിഭ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കേസില്‍ ഉന്നത രാഷ്ടീയ ഇടപെടല്‍ ആരോപിച്ച് പിന്നീട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം രാജി വെച്ചു.

അഭിഭാഷകന്‍ എന്നതിലുപരി മികച്ച ഒരു വാഗ്മിയും സംഘാടകനും കലാകാരനും ആയിരുന്നു അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്. കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കു നിര്‍വ്വഹിച്ച കെ. പി. എ. സി. യുടെ സംഘാടകരില്‍ ഒരാളായിരുന്നു. കെ. പി. എ. സി. യുടെ പ്രസിഡണ്ടായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി” എന്ന നാടകത്തിന്റെ സംവിധാനത്തിലും സഹകരിച്ചിട്ടുണ്ട്. ഈ നാടകത്തില്‍ ജന്മിയായ കേശവന്‍ നായരായി ജനാര്‍ദ്ദനക്കുറുപ്പ് അഭിനയിച്ചിട്ടുമുണ്ട്. “എന്റെ ജീവിതം“ എന്ന പേരില്‍ ആത്മ കഥയും എഴുതിയിട്ടുണ്ട്.

പരേതയായ ശ്രീകുമാരിയമ്മയാണ് ഭാര്യ. കലൂരിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ഭൌതിക ദേഹം നാളെ രാവിലെ പച്ചാളം ശ്മശാനത്തില്‍ സംസ്കരിക്കും. പ്രമുഖനായ ഒരു ക്രിമിനല്‍ അഭിഭാഷകനെയാണ് ജനാര്‍ദ്ദനക്കുറുപ്പിന്റെ നിര്യാണത്തോടെ കേരളീയ സമൂഹത്തിനു നഷ്ടമാകുന്നത്.

-

വായിക്കുക: , , ,

1 അഭിപ്രായം »

32 of 371020313233»|

« Previous Page« Previous « രമേഷ് ചെന്നിത്തലക്ക് പകരം ആര്?
Next »Next Page » സി.എം.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine