കരുണാകരന്‍ അന്തരിച്ചു

December 23rd, 2010

k-karunakaran-epathram

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ അന്തരിച്ചു. 92 വയസായിരുന്നു. പനിയും ശ്വാസ തടസവും അനുഭവപ്പെട്ട അദ്ദേഹത്തെ ഡിസംബര്‍ 10ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് വൈകീട്ട് 05:30 ഓടെയാണ് മരണം സംഭവിച്ചത്‌. മരണ സമയം മക്കളായ മുന്‍ കെ. പി. സി. സി. അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍, പദ്മജ വേണുഗോപാല്‍ എന്നിവര്‍ സമീപത്ത്‌ ഉണ്ടായിരുന്നു.

കണ്ണൂര്‍ ചിറയ്ക്കല്‍ കല്യാണിയമ്മയുടെയും രാമുണ്ണി മാരാരുടെയും മകനായി 1918 ജൂലായ്‌ അഞ്ചിനായിരുന്നു അനുയായികള്‍ ആദരപൂര്‍വം ലീഡര്‍ എന്ന് വിളിച്ച കെ. കരുണാകരന്റെ ജനനം. ചിത്രകലയില്‍ ഡിപ്ലോമ നേടിയ അദ്ദേഹം 1931ല്‍ ഗാന്ധിജിയെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായത്‌ എന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 1945ല്‍ ചെമ്പുക്കാവ് വാര്‍ഡില്‍ നിന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചു. 1948ല്‍ ഒള്ളൂക്കരയില്‍ നിന്നും കൊച്ചി നിയമ സഭയിലേക്ക് ജയിച്ചതോടെയാണ് കരുണാകരന്റെ സുദീര്‍ഘമായ പാര്‍ലമെന്ററി ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കൊച്ചി നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കേരള പിറവിക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തൃശൂരില്‍ നിന്നും പരാജയപ്പെട്ടു. 1965ല്‍ മാള നിയോജക മണ്ഡലം രൂപം കൊണ്ടത്‌ മുതല്‍ മുപ്പത്‌ വര്‍ഷക്കാലം അദ്ദേഹം കേരള നിയമ സഭയില്‍ മാളയുടെ പ്രതിനിധിയായിരുന്നു.

1971 ല്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977ല്‍ കേരളത്തിന്റെ മുഖ്യ മന്ത്രിയുമായി. അടിയന്തരാവസ്ഥ കാലത്ത്‌ കോഴിക്കോട്‌ ആര്‍. ഈ. സി. യില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന പി. രാജന്‍ പോലീസ്‌ കസ്റ്റഡിയില്‍ വെച്ച് കാണാതായ കേസില്‍ പ്രതികൂലമായ കോടതി വിധിയെ തുടര്‍ന്ന് അധികാരത്തിലേറി ഒരു മാസത്തിനകം കരുണാകരന് മുഖ്യ മന്ത്രി പദം രാജി വെയ്ക്കേണ്ടി വന്നു.

1981ലും, 1982ലും, 1991ലും മുഖ്യമന്ത്രിയായ കരുണാകരന്‍ രാജന്‍ കേസിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും താന്‍ ജയിച്ചത്‌ രാജന്റെ പിതാവും അധികാരത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകവുമായ പ്രൊഫസര്‍ ഈച്ചര വാര്യരുടെ മരണത്തോട് പ്രതികരിച്ച് സംസാരിക്കവേ പരാമര്‍ശിച്ച് സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചതിന് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

കോടോത്ത് ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

December 19th, 2010

kodoth-govindan-nair-epathram

കാസര്‍കോട് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ. പി. സി. സി.  ജനറല്‍ സെക്രട്ടറി യുമായ അഡ്വക്കേറ്റ് കോടോത്ത് ഗോവിന്ദന്‍ നായര്‍ (68) അന്തരിച്ചു. ശനിയാഴ്ച രാത്രി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 68 വയസ്സുണ്ടായിരുന്നു. മസ്തിഷ്ക രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസക്കാലമായി കൊച്ചി യിലെ സ്വകാര്യ ആശുപത്രി  യില്‍ ചികിത്സ യിലായിരുന്നു. അസുഖം കാരണം മിക്ക സമയത്തും അബോധാവസ്ഥ യില്‍ ആയിരുന്ന കോടോത്തിന്റെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വെല്ലൂരിലേക്ക് കൊണ്ടു പോവുക യായിരുന്നു.

കെ. എസ്‌. യു. പ്രവര്‍ത്തകനായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പിന്നീട് യൂത്ത്‌ കോണ്‍ഗ്രസ്, കെ. പി. സി. സി. എന്നിവയില്‍ ഭാരാവാഹി യായി.  ‘ഐ’ ഗ്രൂപ്പിന്റെ ശക്തനായ നേതാവായിരുന്ന കോടോത്ത് കരുണാകരന്റെ വലം‌ കൈയ്യായിരുന്നു. രാജ്യസഭ യില്‍ വയലാര്‍ രവിക്കെതിരെ മത്സരിച്ച തോടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു. കരുണാകര നോടൊപ്പം പാര്‍ട്ടി വിട്ട കോടോത്ത് അദ്ദേഹ ത്തോടൊപ്പം ഡി. ഐ. സി. യിലും  എന്‍. സി. പി. യിലും പ്രവര്‍ത്തിച്ചു. രാഷ്ട്രീയ ജീവിതത്തില്‍ കറ പുരളാത്ത നേതാവെന്ന പേരുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.  അവസാനം, ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി യില്‍ തിരിച്ചെത്തുകയും ചെയ്തു. ഭാര്യ : പരേതയായ പ്രസന്ന. വിനീതയും സരിതയും മക്കള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓ. വി. വിജയന്‍ അനുസ്മരണ കമ്മിറ്റി

November 2nd, 2010

ov-vijayan-epathram

പാലക്കാട്‌ : പ്രശസ്ത സാഹിത്യകാരന്‍ ഓ. വി. വിജയനെ അനുസ്മരിക്കാനായി കേരള സര്‍ക്കാര്‍ ഓ. വി. വിജയന്‍ അനുസ്മരണ കമ്മിറ്റി സംഘടിപ്പിച്ചു. ടി. കെ. നാരായണ്‍ദാസ്‌ കമ്മിറ്റി അദ്ധ്യക്ഷനും, പി. കെ. സുധാകരന്‍ ഉപാദ്ധ്യക്ഷനും, ടി. ആര്‍. അജയന്‍ സെക്രട്ടറിയും ആയിരിക്കും. പി. വല്‍സല, പുരുഷന്‍ കടലുണ്ടി, ആഷാ മേനോന്‍, ഓ. വി. ഉഷ, ജില്ലാ കലക്ടര്‍ കെ. വി. മോഹന്‍ കുമാര്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കവി എ. അയ്യപ്പന്‍ അന്തരിച്ചു

October 22nd, 2010

a-ayyappan-epathram

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി എ. അയ്യപ്പന്‍ അന്തരിച്ചു. 61 വയസായിരുന്നു. വാഹനാപകടത്തില്‍ പെട്ട് ഇന്നലെ രാത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഇന്നലെ അര്‍ദ്ധ രാത്രി തന്നെ മരണം സംഭവിച്ചു. റോഡില്‍ അബോധാവസ്ഥയില്‍ കണ്ട അദ്ദേഹത്തെ ഫ്ലയിംഗ് സ്ക്വാഡാണ് ആശുപത്രിയില്‍ എത്തിച്ചത്. ആളെ തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.

ഈ വര്‍ഷത്തെ ആശാന്‍ പുരസ്കാര ജേതാവാണ് കവി അയ്യപ്പന്‍. മരണത്തില്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി അനുശോചനം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

കേരള കൌമുദി മാനേജിങ്ങ് ഡയറക്ടര്‍ എം. എസ്. ശ്രീനിവാസന്‍ അന്തരിച്ചു

October 5th, 2010

ms-sreenivasan-kerala-kaumudi-epathram

തിരുവനന്തപുരം : കേരള കൌമുദി മാനേജിങ്ങ് ഡയറക്ടര്‍ എം. എസ്. ശ്രീനിവാസന്‍ (65) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച തിരുവനന്തപുരത്ത് നടത്തും.

രണ്ടു പതിറ്റാണ്ടോളമായി ഇദ്ദേഹം കേരള കൌമുദിയുടെ മാനേജിങ്ങ് ഡയറക്ടറായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. കേരള കൌമുദിയുടെ സ്ഥാപക പത്രാധിപരായിരുന്ന കെ. സുകുമാരന്റെയും പരേതയായ മാധവിയമ്മയുടേയും മകനായി 1944 ഒക്ടോബര്‍ 29 ന് കൊല്ലത്ത് ജനിച്ചു. ഭാര്യ ലൈസ. ഏക മകളും കേരള കൌമുദിയുടെ ഡയറക്ടറുമായ അഞ്ജു അമേരിക്കയിലാണ്. കേരള കൌമുദി എഡിറ്റര്‍ ഇന്‍ ചീഫ് എം. എസ്. മണി, എം. എസ്. മധുസൂദനന്‍, എം. എസ്. രവി എന്നിവര്‍ സഹോദരങ്ങളാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

37 of 391020363738»|

« Previous Page« Previous « ബാങ്ക് തട്ടിപ്പ് കേസില്‍ പി.ഡി.പി. നേതാവിനു ജാമ്യം
Next »Next Page » വി.എസിന്റെ പുനഃപ്രവേശനം പി. ബി. ചര്‍ച്ച ചെയ്തു »



  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine