വിവരാവകാശ പ്രവര്‍ത്തകന്‍ ചന്ദ്രകുമാര്‍ അന്തരിച്ചു

January 11th, 2011

blogger-uncle-np-chandrakumar-epathram

തിരുവനന്തപുരം: പ്രമുഖ വിവരാ‍വകാശ പ്രവര്‍ത്തകനും അങ്കിള്‍ എന്ന പേരില്‍ പ്രശസ്തനുമായ ബ്ലോഗ്ഗര്‍ എന്‍. പി. ചന്ദ്രകുമാര്‍ ഹൃദ്‌രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് അന്തരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇന്റെര്‍ണല്‍ ഓഡിറ്റ് ബോര്‍ഡിന്റെ സ്ഥാപക സെക്രട്ടറി യായിരുന്നു.

ശ്രീ പത്മനാഭ പിള്ളയുടേയും ശ്രീമതി ഓമന അമ്മയുടേയും മകനായി 1943 ഫെബ്രുവരി 25നു ആയിരുന്നു ജനനം. ഭാര്യ ചന്ദ്രിക സംഗീത് (അമേരിക്ക) മകനും, ചിത്ര (ദില്ലി) മകളുമാണ്. 1986-ല്‍ ഇദ്ദേഹവും മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ശ്രീ കെ. ജി. നാരായണന്‍ നായരും ചേര്‍ന്ന് ആദ്യമായി മലയാളം കമ്പ്യൂട്ടറില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കി. ഇന്‍സ്റ്റി‌റ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഓഡിറ്റേഴ്സ് ഇന്ത്യയിലെ അംഗമായിരുന്നു.

റിട്ടയര്‍മെന്റിനു ശേഷം വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് നിരന്തരം പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രകുമാര്‍ ഉപഭോക്താവ്, സര്‍ക്കാര്‍ കാര്യം എന്നീ ബ്ലോഗ്ഗുകളിലൂടെ വിവരാവകാശവുമായും ഉപഭോക്താവിന്റെ അവകാശങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ഇത് വഴി വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ പൊതുജനങ്ങളില്‍ എത്തിക്കുവാന്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്നു. ഈ നിയമം സംബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നു.

വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജന പ്പെടുത്തിക്കൊണ്ട് പല സര്‍ക്കാര്‍ ഓഫീസുകളിലേയും അഴിമതിയും കെടുകാര്യസ്ഥത യുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹം പുറത്തു കൊണ്ടു വന്നിട്ടുണ്ട്. വിവരങ്ങള്‍ പുറത്തു വന്നാല്‍ കുഴപ്പമാകും എന്ന ഭയപ്പെടുന്ന ചില ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഒട്ടേറെ വിവാദമുണ്ടാക്കിയ ഇരിങ്ങാപ്പുറം പ്രകാശ് ശങ്കര്‍ എന്ന ആനയുടെ കൊലപാതവുമായി ബന്ധപ്പെട്ട രേഖകള്‍ ഇനിയും തൃശ്ശൂര്‍ ഡി. എഫ്. ഓ. ഓഫീസില്‍ നിന്നും അദ്ദേഹത്തിനു ലഭിച്ചില്ല എന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം അതിന്റെ തുടര്‍ നടപടികളില്‍ നിന്നും പിന്‍ വാങ്ങുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

കരുണാകരന്‍ അന്തരിച്ചു

December 23rd, 2010

k-karunakaran-epathram

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ അന്തരിച്ചു. 92 വയസായിരുന്നു. പനിയും ശ്വാസ തടസവും അനുഭവപ്പെട്ട അദ്ദേഹത്തെ ഡിസംബര്‍ 10ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് വൈകീട്ട് 05:30 ഓടെയാണ് മരണം സംഭവിച്ചത്‌. മരണ സമയം മക്കളായ മുന്‍ കെ. പി. സി. സി. അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍, പദ്മജ വേണുഗോപാല്‍ എന്നിവര്‍ സമീപത്ത്‌ ഉണ്ടായിരുന്നു.

കണ്ണൂര്‍ ചിറയ്ക്കല്‍ കല്യാണിയമ്മയുടെയും രാമുണ്ണി മാരാരുടെയും മകനായി 1918 ജൂലായ്‌ അഞ്ചിനായിരുന്നു അനുയായികള്‍ ആദരപൂര്‍വം ലീഡര്‍ എന്ന് വിളിച്ച കെ. കരുണാകരന്റെ ജനനം. ചിത്രകലയില്‍ ഡിപ്ലോമ നേടിയ അദ്ദേഹം 1931ല്‍ ഗാന്ധിജിയെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായത്‌ എന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 1945ല്‍ ചെമ്പുക്കാവ് വാര്‍ഡില്‍ നിന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചു. 1948ല്‍ ഒള്ളൂക്കരയില്‍ നിന്നും കൊച്ചി നിയമ സഭയിലേക്ക് ജയിച്ചതോടെയാണ് കരുണാകരന്റെ സുദീര്‍ഘമായ പാര്‍ലമെന്ററി ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കൊച്ചി നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കേരള പിറവിക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തൃശൂരില്‍ നിന്നും പരാജയപ്പെട്ടു. 1965ല്‍ മാള നിയോജക മണ്ഡലം രൂപം കൊണ്ടത്‌ മുതല്‍ മുപ്പത്‌ വര്‍ഷക്കാലം അദ്ദേഹം കേരള നിയമ സഭയില്‍ മാളയുടെ പ്രതിനിധിയായിരുന്നു.

1971 ല്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977ല്‍ കേരളത്തിന്റെ മുഖ്യ മന്ത്രിയുമായി. അടിയന്തരാവസ്ഥ കാലത്ത്‌ കോഴിക്കോട്‌ ആര്‍. ഈ. സി. യില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന പി. രാജന്‍ പോലീസ്‌ കസ്റ്റഡിയില്‍ വെച്ച് കാണാതായ കേസില്‍ പ്രതികൂലമായ കോടതി വിധിയെ തുടര്‍ന്ന് അധികാരത്തിലേറി ഒരു മാസത്തിനകം കരുണാകരന് മുഖ്യ മന്ത്രി പദം രാജി വെയ്ക്കേണ്ടി വന്നു.

1981ലും, 1982ലും, 1991ലും മുഖ്യമന്ത്രിയായ കരുണാകരന്‍ രാജന്‍ കേസിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും താന്‍ ജയിച്ചത്‌ രാജന്റെ പിതാവും അധികാരത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകവുമായ പ്രൊഫസര്‍ ഈച്ചര വാര്യരുടെ മരണത്തോട് പ്രതികരിച്ച് സംസാരിക്കവേ പരാമര്‍ശിച്ച് സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചതിന് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

കോടോത്ത് ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

December 19th, 2010

kodoth-govindan-nair-epathram

കാസര്‍കോട് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ. പി. സി. സി.  ജനറല്‍ സെക്രട്ടറി യുമായ അഡ്വക്കേറ്റ് കോടോത്ത് ഗോവിന്ദന്‍ നായര്‍ (68) അന്തരിച്ചു. ശനിയാഴ്ച രാത്രി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 68 വയസ്സുണ്ടായിരുന്നു. മസ്തിഷ്ക രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസക്കാലമായി കൊച്ചി യിലെ സ്വകാര്യ ആശുപത്രി  യില്‍ ചികിത്സ യിലായിരുന്നു. അസുഖം കാരണം മിക്ക സമയത്തും അബോധാവസ്ഥ യില്‍ ആയിരുന്ന കോടോത്തിന്റെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വെല്ലൂരിലേക്ക് കൊണ്ടു പോവുക യായിരുന്നു.

കെ. എസ്‌. യു. പ്രവര്‍ത്തകനായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പിന്നീട് യൂത്ത്‌ കോണ്‍ഗ്രസ്, കെ. പി. സി. സി. എന്നിവയില്‍ ഭാരാവാഹി യായി.  ‘ഐ’ ഗ്രൂപ്പിന്റെ ശക്തനായ നേതാവായിരുന്ന കോടോത്ത് കരുണാകരന്റെ വലം‌ കൈയ്യായിരുന്നു. രാജ്യസഭ യില്‍ വയലാര്‍ രവിക്കെതിരെ മത്സരിച്ച തോടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു. കരുണാകര നോടൊപ്പം പാര്‍ട്ടി വിട്ട കോടോത്ത് അദ്ദേഹ ത്തോടൊപ്പം ഡി. ഐ. സി. യിലും  എന്‍. സി. പി. യിലും പ്രവര്‍ത്തിച്ചു. രാഷ്ട്രീയ ജീവിതത്തില്‍ കറ പുരളാത്ത നേതാവെന്ന പേരുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.  അവസാനം, ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി യില്‍ തിരിച്ചെത്തുകയും ചെയ്തു. ഭാര്യ : പരേതയായ പ്രസന്ന. വിനീതയും സരിതയും മക്കള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓ. വി. വിജയന്‍ അനുസ്മരണ കമ്മിറ്റി

November 2nd, 2010

ov-vijayan-epathram

പാലക്കാട്‌ : പ്രശസ്ത സാഹിത്യകാരന്‍ ഓ. വി. വിജയനെ അനുസ്മരിക്കാനായി കേരള സര്‍ക്കാര്‍ ഓ. വി. വിജയന്‍ അനുസ്മരണ കമ്മിറ്റി സംഘടിപ്പിച്ചു. ടി. കെ. നാരായണ്‍ദാസ്‌ കമ്മിറ്റി അദ്ധ്യക്ഷനും, പി. കെ. സുധാകരന്‍ ഉപാദ്ധ്യക്ഷനും, ടി. ആര്‍. അജയന്‍ സെക്രട്ടറിയും ആയിരിക്കും. പി. വല്‍സല, പുരുഷന്‍ കടലുണ്ടി, ആഷാ മേനോന്‍, ഓ. വി. ഉഷ, ജില്ലാ കലക്ടര്‍ കെ. വി. മോഹന്‍ കുമാര്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കവി എ. അയ്യപ്പന്‍ അന്തരിച്ചു

October 22nd, 2010

a-ayyappan-epathram

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി എ. അയ്യപ്പന്‍ അന്തരിച്ചു. 61 വയസായിരുന്നു. വാഹനാപകടത്തില്‍ പെട്ട് ഇന്നലെ രാത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഇന്നലെ അര്‍ദ്ധ രാത്രി തന്നെ മരണം സംഭവിച്ചു. റോഡില്‍ അബോധാവസ്ഥയില്‍ കണ്ട അദ്ദേഹത്തെ ഫ്ലയിംഗ് സ്ക്വാഡാണ് ആശുപത്രിയില്‍ എത്തിച്ചത്. ആളെ തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.

ഈ വര്‍ഷത്തെ ആശാന്‍ പുരസ്കാര ജേതാവാണ് കവി അയ്യപ്പന്‍. മരണത്തില്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി അനുശോചനം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

36 of 381020353637»|

« Previous Page« Previous « മേരി റോയ്‌ കേസില്‍ അന്തിമ വിധി നടപ്പിലാക്കി
Next »Next Page » എഴുത്തച്ഛന്‍ പുരസ്കാരം ഡോ. എം. ലീലാവതിക്ക് »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine