കോട്ടക്കല്‍ ശിവരാമന്‍ അന്തരിച്ചു

July 19th, 2010

kottakkal-sivaraman-epathramപെരിന്തല്‍മണ്ണ : പ്രസിദ്ധ കഥകളി ആചാര്യന്‍ കോട്ടക്കല്‍ ശിവരാമന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. പെരിന്തല്‍ മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തെ പിന്നീട് വീട്ടിലേയ്ക്ക് കൊണ്ടു വരികയായിരുന്നു. വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

കഥകളിയരങ്ങില്‍ അധികവും സ്ത്രീ വേഷങ്ങള്‍ ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. കുന്തിയും, ദമയന്തിയു മൊക്കെയായി നൂറു കണക്കിനു വേദികളില്‍ കോട്ടക്കല്‍ ശിവരാമന്‍ നിറഞ്ഞാടി. സ്ത്രീ കഥാപാത്രങ്ങളെ അദ്ദേഹം വേദിയില്‍ അവതരിപ്പി ക്കുമ്പോള്‍ അതിനൊരു പ്രത്യേകത ആസ്വാദകര്‍ക്ക് അനുഭവപ്പെട്ടിരുന്നു.

kottakkal-sivaraman-kathakali-epathram

കോട്ടക്കല്‍ ശിവരാമന്‍

പുരാണങ്ങളില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടയിരുന്നു ഇദ്ദേഹത്തിന്. കഥകളിയെ ജനകീയ മാക്കുവാന്‍ കലാമണ്ഡലം രാമന്‍ കുട്ടിക്കും, ഗോപിക്കുമൊപ്പം അദ്ദേഹം വലിയ പങ്ക് വഹിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

സംസ്കാരം നാളെ സ്വന്തം വീട്ടുവളപ്പില്‍ നടക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. നല്ലതമ്പി അന്തരിച്ചു

June 18th, 2010

doctor-nalla-thampiവയനാട്‌ : പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. നല്ലതമ്പി തേര അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ആയിരുന്നു അന്ത്യം. വയനാട്ടിലെ ആദിവാസി പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഇദ്ദേഹം അവര്‍ക്ക് ഭൂമി നല്‍കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും ദീര്‍ഘമായ നിയമ വ്യവഹാരം നടത്തിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല, ഡോക്ടര്‍ എന്ന നിലയിലും തന്റെ സേവനം ലഭ്യമാക്കുവാന്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. പൊതുവില്‍ ചികിത്സാ സൌകര്യങ്ങള്‍ കുറവായ വയനാട്ടില്‍, ആദിവാസികള്‍ക്കും മറ്റും ചികിത്സ ലഭിക്കുക വളരെ ബുദ്ധിമുട്ടുള്ള കാലത്താണ് ഇദ്ദേഹം സേവന പ്രവര്‍ത്തനങ്ങളുമായി അവിടെ എത്തുന്നത്. 1976 മുതല്‍ വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം വയനാട്ടിലേക്കുള്ള ബസ് യാത്ര പ്രശ്നം പരിഹരിക്കുവാനായി 1984-ല്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇതിന്റെ ഫലമായി കെ. എസ്. ആര്‍. ടി. സി. യുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകുകയും ചെയ്തു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഡോ. നല്ലതമ്പി നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടിയന്തിരാവസ്ഥയിലെ ഇന്ദിരാ ഗാന്ധിയുടെ നടപടികളില്‍ പ്രതിഷേധിച്ച്, അവര്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. പിന്നീട്
കുടുംബ വാഴ്ചയ്ക്കെതിരെ ഉള്ള പ്രതിഷേധം എന്ന നിലക്ക് രാജീവ് ഗാന്ധിക്കെതിരെയും ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ പരമാനന്ദന്‍ – ജെസി ദമ്പതികളുടെ മകനായി ജനിച്ച ഡോ. നല്ലതമ്പി എം. ബി. ബി. എസ്. പൂര്‍ത്തിയാക്കിയ ശേഷം 1973-ല്‍ മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് വയനാട്ടില്‍ എത്തിപ്പെട്ട അദ്ദേഹം തന്റെ സേവന രംഗം അവിടെ എന്ന് നിശ്ചയിക്കു കയായിരുന്നു. ഡോ. നല്ലതമ്പിയുടെ മരണത്തോടെ സാമൂഹിക പ്രവര്‍ത്തകനേയും, നല്ല ഒരു ബിഷഗ്വരനേയും ആണ് വയനാട്ടിലെ സാധാരണക്കാര്‍ക്ക് നഷ്ടമായത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോവിലന്‍ അന്തരിച്ചു

June 2nd, 2010

kovilanഗുരുവായൂര്‍ : പ്രശസ്ത സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. രാവിലെ മൂന്ന് മണി യ്ക്കായിരുന്നു അന്ത്യം. കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ശ്വാസ തടസ്സത്തെ ത്തുടര്‍ന്ന് ചികിത്സ യിലായിരുന്നു.

1923 ജൂലൈ ഒന്‍പതിന് ഗുരുവായൂരി നടുത്തുള്ള കണ്ടാണി ശ്ശേരിയിലാണ് കോവിലന്‍ ജനിച്ചത്. വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നാണ് യഥാര്‍ത്ഥ പേര്. കണ്ടാണി ശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലിമെന്‍ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 – 46 ല്‍ റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 – 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.

‘തോറ്റങ്ങള്‍’ എന്ന നോവലിന് 1972ലും, ‘ശകുനം’ എന്ന കഥാ സമാഹരത്തിന് 1977ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1998ല്‍ ‘തട്ടകം’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. 1999ലെ എന്‍. വി. പുരസ്കാരവും വയലാര്‍ പുരസ്കാരവും ‘തട്ടകം’ നേടി. 2006ല്‍ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്‌കാരവും കോവിലന് ലഭിച്ചു.

മലയാള നോവലിന്‍റേയും ചെറുകഥാ ശാഖയുടേയും വികാസത്തിന് കോവിലന്‍ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം കോവിലന് സമ്മാനിച്ചിരുന്നു.

മുട്ടത്തു വര്‍ക്കി പുരസ്‌കാരം (1995), ബഷീര്‍ പുരസ്‌കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത് – 1995), എ. പി. കുളക്കാട് പുരസ്‌കാരം (1997- തട്ടകം), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1997) എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തോറ്റങ്ങള്‍, ശകുനം, ഏ മൈനസ് ബി, ഏഴമെടങ്ങള്‍, താഴ്വരകള്‍, ഭരതന്‍, ഹിമാലയം, തേര്‍വാഴ്ചകള്‍, ഒരു കഷ്ണം അസ്ഥി, ഈ ജീവിതം അനാഥമാണ്, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, പിത്തം, തകര്‍ന്ന ഹൃദയങ്ങള്‍, ആദ്യത്തെ കഥകള്‍, ബോര്‍ഡ്ഔട്ട്, കോവിലന്റെ കഥകള്‍, കോവിലന്റെ ലേഖനങ്ങള്‍, ആത്മഭാവങ്ങള്‍, തട്ടകം, നാമൊരു ക്രിമിനല്‍ സമൂഹം എന്നിവ കോവിലന്റെ പ്രശസ്തമായ കൃതികളാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നഷ്ടപ്പെട്ട നീലാംബരി…

May 31st, 2010

madhavikuttyലോകത്തെ പ്രേമ സാന്ദ്രമായ തന്റെ മിഴികളിലൂടെ നോക്കിക്കണ്ട പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി അന്തരിച്ചിട്ട് ഒരു വര്ഷം കഴിഞ്ഞു. 2009 മെയ്‌ 31ന് പുനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇംഗ്ലീഷില്‍ കമലാ ദാസ് എന്ന പേരില്‍ എഴുതിയിരുന്ന മാധവിക്കുട്ടി ഇംഗ്ലീഷില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു കവയത്രിയാണ്. എന്നാല്‍ വെട്ടി തുറന്ന് എഴുതിയ തന്റെ കഥകളുടെ പേരില്‍ മലയാളത്തില്‍ ഇവര്‍ എന്നും ഒരു വിവാദ നായിക ആയിരുന്നു. “എന്റെ കഥ” എന്ന പുസ്തകത്തിലൂടെ യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥിതികളെയും കെട്ടി പിടിച്ചു നടന്ന തന്റെ സമുദായ കാരണവന്മാരെ മൂരാച്ചികള്‍ എന്ന് വിശേഷിപ്പിച്ച് തന്റേടിയായ ഇവര്‍ അനന്തമായ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയെങ്കിലും ജീവിത സായാഹ്നത്തില്‍ അത് തന്റെ കഥ അല്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. സ്വാഭാവികമായ പ്രതികരണങ്ങളിലൂടെ ലോകത്തോട് സംവദിക്കുക വഴി ലോകത്തെമ്പാടുമുള്ള യുവാക്കള്‍ക്ക് എന്നും പ്രിയങ്കരിയായിരുന്നു മാധവിക്കുട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടന്‍ ശ്രീനാഥ് അന്തരിച്ചു

April 23rd, 2010

sreenathപ്രശസ്ത സിനിമാ – സീരിയല്‍ നടന്‍ ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ യാണെന്നാണ് പോലീസ് നിഗമനം. ശിക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ഇദ്ദേഹം ഇവിടെ എത്തിയിരുന്നത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ ആയിരുന്നു ശരീരം കണ്ടെത്തിയത്.

രഞ്ജിത് സംവിധാനം ചെയ്ത കേരള കഫേ ആയിരുന്നു ശ്രീനാഥി ന്റേതായി അവസാനം പുറത്തു വന്ന സിനിമ. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായിരുന്ന ഇദ്ദേഹത്തിന് അടുത്ത കാലത്തായി സിനിമയില്‍ അവസരങ്ങള്‍ കുറവായിരുന്നു എങ്കിലും, സീരിയല്‍ രംഗത്ത് ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഇതു ഞങ്ങളുടെ കഥ ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ. എണ്‍പതുകളില്‍ ഏറെ ശ്രദ്ധേയമായ ജോടികളായിരുന്നു ശ്രീനാഥും ശാന്തി കൃഷ്ണയും. ശാന്തി കൃഷ്ണയെ വിവാഹം കഴിച്ചു എങ്കിലും പിന്നീട് ഈ ജോടികള്‍ വേര്‍പിരി യുകയായിരുന്നു.

ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, മംഗളം നേരുന്നു, ദേവാസുരം, കിരീടം, ഒരു സി. ബി. ഐ. ഡയറിക്കുറിപ്പ് തുടങ്ങി അനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

മാളയ്ക്കു സമീപം പുത്തന്‍‌ വേലിക്കരയാണ് സ്വദേശം. ഭാര്യയും ഒരു കുട്ടിയും ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

38 of 381020363738

« Previous Page « ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയെ തിരിച്ചെടുക്കണം : സെന്റ്ട്രല്‍ അഡ്മിന്‍സ്ട്ട്രേറ്റീവ് ട്രൈബ്യൂണല്‍
Next » ആനയുടെ ചവിട്ടേറ്റ്‌ വിദ്യാര്‍ത്ഥി മരിച്ചു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine