പത്രം എന്നാല്‍ മനോരമ എന്നാണ് മലയാളിയുടെ മനസ്സില്‍ ആദ്യം വരുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. മലയാള പത്ര പ്രവര്‍ത്തന രംഗത്തെ ഭീഷ്മാചാര്യനായ കണ്ടത്തില്‍ മാമ്മന്‍ മാത്യുവിന് e പത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
മലയാള മനോരമ മുഖ്യ പത്രാധിപര്‍ കെ. എം. മാത്യു അന്തരിച്ചു. 93 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ കോട്ടയത്തായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഭൌതിക ശരീരം കോട്ടയം മനോരമ ഓഫീസില്‍ പൊതു ദര്‍ശനത്തിനു വെയ്ക്കും. നാളെ വൈകുന്നേരം നാല് മണിക്ക് കോട്ടയം പുത്തന്‍പള്ളിയില്‍ സംസ്കാരം നടക്കും.
പ്രെസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ആയിരുന്നു കെ. എം. മാത്യു. മലയാള മനോരമയെ ലോകോത്തര മാധ്യമങ്ങളില്‍ ഒന്നാക്കി മാറാന്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. 1917 ജനുവരി 2നു ജനിച്ച അദ്ദേഹം 1954ല്‍ മാനേജിംഗ് എഡിറ്റര്‍ ആയി മനോരമയില്‍ ചേര്‍ന്നു. 1973ല്‍ അദ്ദേഹം മനോരമയുടെ മുഖ്യ പത്രാധിപരായി.
വനിത, കര്‍ഷകശ്രീ, ദ വീക്ക്, ബാലരമ അമര്‍ ചിത്ര കഥ, കളിക്കുടുക്ക, മാജിക് പോട്ട്, മനോരമ ഇയര്‍ ബുക്ക് എന്നിവയെല്ലാം അദ്ദേഹമാണ് ആദ്യമായി പുറത്തിറക്കിയത്.
1988ല്‍ ഇന്ത്യ അദ്ദേഹത്തെ പദ്മ ഭൂഷന്‍ നല്‍കി ആദരിച്ചു. 1996ല്‍ ലഭിച്ച ഗോയങ്ക പുരസ്കാരം ഉള്‍പ്പെടെ ഒട്ടനവധി പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം
ആദരാഞലി അര്‍പ്പിക്കുന്നു