വയനാട്: വയലിലെ ചെളിയില്‍ പുതഞ്ഞ് അവശ നിലയിലായ കാട്ടാനയെ വയനാട്ടിലെ ബത്തേരി-മൈസൂര്‍ റോഡില്‍ തമിഴ്നാടിന്റെ അതിര്‍ത്തി ഗ്രാമമായ ചെട്യാലത്തൂരില്‍ കണ്ടെത്തി. ഏകദേശം മുപ്പത് വയസ്സ് പ്രായം വരുന്ന കൊമ്പനാനയെ രാവിലെയാണ് ചെട്യാലത്തൂര്‍ ഗ്രാമവാസികള്‍ കണ്ടത്. നടക്കുവാന്‍ ആകതെ ഇഴഞ്ഞാണ് ആന നീങ്ങുന്നത്. ആനയുടെ ശരീരത്തില്‍ അവിടാവിടെ പരിക്കുകള്‍ ഉണ്ട്. കാലിന്റെ ഉള്‍വശത്ത് വ്രണം ഉണ്ട്. ഏതാനും ദിവസം മുമ്പ് ഈ കൊമ്പന്‍ കാട്ടില്‍ മുടന്തി നീങ്ങുന്നത് കണ്ടവര്‍ ഉണ്ട്.
ചുറ്റും ഘോര വനമുള്ള പ്രദേശമാണ് ചെട്യാലത്തൂര്‍. വളരെ കുറച്ച് ആളുകളെ ഈ പ്രദേശത്ത് താമസിക്കുന്നുള്ളൂ. ആന വീണതറിഞ്ഞ് നിരവധി ആളുകള്‍ ആ പ്രദേശത്തേക്ക് എത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് റേഞ്ച് ഓഫീസ്സര്‍ അടക്കം ഉള്ള വനം വകുപ്പ് അധികൃതരും എത്തി. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും നാട്ടുകാരും ചേര്‍ന്ന് ആനയെ ഉയര്‍ത്തുവാന്‍ ശ്രമിച്ചെങ്കിലും കനത്ത മഴയും ചെളിയും കാരണം സാധിച്ചില്ല. ഡോക്ടര്‍മാര്‍ അനയ്ക്ക് ചികിത്സ നല്‍കിയെങ്കിലും അവശത മൂലം ആനയ്ക്ക് കാര്യമായി ചലിക്കുവാന്‍ ആകുന്നില്ല, അവര്‍ ചികിത്സ് തുടരുന്നുണ്ട്. ആനയെ നിരീക്ഷിക്കുവാന്‍ സ്ഥലത്ത് പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. തണുപ്പ് മൂലം ആനയുടെ ശരീരത്തില്‍ പലഭാഗങ്ങളും മരവിച്ച അവസ്ഥയിലാണ്. ചെളിയില്‍ കൂടുതല്‍ സമയം കിടന്നാല്‍ അത് ആനയുടെ ആരോഗ്യത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കും എന്നതിനാല്‍ കൂടുതല്‍ സന്നാഹങ്ങളോടെ ആനയെ രക്ഷപ്പെടുത്തുവാന്‍ ഉള്ള ശ്രമത്തിലാണ് ഇവര്‍.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം