കാസര്‍കോട് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ. പി. സി. സി. ജനറല്‍ സെക്രട്ടറി യുമായ അഡ്വക്കേറ്റ് കോടോത്ത് ഗോവിന്ദന്‍ നായര്‍ (68) അന്തരിച്ചു. ശനിയാഴ്ച രാത്രി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 68 വയസ്സുണ്ടായിരുന്നു. മസ്തിഷ്ക രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസക്കാലമായി കൊച്ചി യിലെ സ്വകാര്യ ആശുപത്രി യില്‍ ചികിത്സ യിലായിരുന്നു. അസുഖം കാരണം മിക്ക സമയത്തും അബോധാവസ്ഥ യില്‍ ആയിരുന്ന കോടോത്തിന്റെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വെല്ലൂരിലേക്ക് കൊണ്ടു പോവുക യായിരുന്നു.
കെ. എസ്. യു. പ്രവര്‍ത്തകനായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പിന്നീട് യൂത്ത് കോണ്‍ഗ്രസ്, കെ. പി. സി. സി. എന്നിവയില്‍ ഭാരാവാഹി യായി. ‘ഐ’ ഗ്രൂപ്പിന്റെ ശക്തനായ നേതാവായിരുന്ന കോടോത്ത് കരുണാകരന്റെ വലം കൈയ്യായിരുന്നു. രാജ്യസഭ യില്‍ വയലാര്‍ രവിക്കെതിരെ മത്സരിച്ച തോടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു. കരുണാകര നോടൊപ്പം പാര്‍ട്ടി വിട്ട കോടോത്ത് അദ്ദേഹ ത്തോടൊപ്പം ഡി. ഐ. സി. യിലും എന്‍. സി. പി. യിലും പ്രവര്‍ത്തിച്ചു. രാഷ്ട്രീയ ജീവിതത്തില്‍ കറ പുരളാത്ത നേതാവെന്ന പേരുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അവസാനം, ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി യില്‍ തിരിച്ചെത്തുകയും ചെയ്തു. ഭാര്യ : പരേതയായ പ്രസന്ന. വിനീതയും സരിതയും മക്കള്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം