കല്‍പ്പറ്റ : പ്രിട്ടോറിയ യില്‍ വെച്ച് കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ മലയാളി നിഥിന്‍ കെ. ബേബിയെ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായി കേന്ദ്ര പ്രവാസ കാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. ഇതിലേക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ എംബസ്സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രിട്ടോറിയയിലെ സണ്ണി ഡെയില്‍ പോലീസ് ചൊവ്വാഴ്ച തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും വയലാര്‍ രവി കാണാതായ യുവാവിന്റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് അറിയിച്ചു.
കഴിഞ്ഞ ആറു വര്‍ഷമായി പ്രിട്ടോറിയയില്‍ റിസോര്‍ട്ട് നടത്തുന്ന നിഥിന്‍ കെ. ബേബി തിങ്കളാഴ്ച ഏതാനും സുഹൃത്തുക്കളെ കണ്ടു ജോഹന്നാസ്ബര്‍ഗില്‍ നിന്നും പ്രിട്ടോറിയ യിലേക്ക് മടങ്ങുന്ന വഴിയാണ് ഒരു സംഘം അജ്ഞാതര്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി