ടി.പി.വധം: അന്വേഷണത്തില്‍ ഇടപെട്ടെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കും: മുല്ലപ്പള്ളി

May 19th, 2012

mullapally-ramachandran1

വടകര: ടി. പി. ചന്ദ്രശേഖരന്റെ കൊലക്കേസ് അന്വേഷിക്കുന്ന സംഘത്തെ സ്വാധീനിക്കാനോ ഒരു തരത്തിലും കേസില്‍ ഇടപെടാനോ താന്‍ ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു‍. ഈ കേസ്‌ സി. ബി. ഐ അന്വേഷിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല എന്ന് മുല്ലപ്പള്ളി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടി. പി. ചന്ദ്രശേഖരന്‍ ഉന്മൂലന രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇര

May 5th, 2012

tp-chandrashekharan-epathram

ആശയങ്ങൾ കൊണ്ട് നേരിടുവാൻ കഴിയാതെ വരുമ്പോൾ ഭീരുക്കള്‍ ആയുധങ്ങളെ അഭയം തേടുമെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുന്നു സഖാവ് ടി. പി. ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകത്തിലൂടെ. അഴീക്കോടന്‍ രാഘവനു ശേഷം ജനകീയനായ ഒരു കമ്യൂണിസ്റ്റ് നേതാവിനെ കൊലപ്പെടുത്തുന്നത് കേരള രാഷ്ടീയത്തില്‍ ഇത് ആദ്യം. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുക എന്ന പ്രാകൃത ചിന്തയും മനസ്സില്‍ പേറിക്കൊണ്ട് എങ്ങിനെ പുരോഗമനത്തെ പറ്റിയും മാനവികതയെ പറ്റിയും പ്രസംഗിക്കുവാന്‍ ആകും എന്ന് കേരള സമൂഹത്തില്‍ ജനാധിപത്യ വിശ്വാസികള്‍ ഇനിയും അന്യം നിന്നിട്ടില്ലെങ്കില്‍ അവരില്‍ നിന്നും ഉയര്‍ന്നു വരേണ്ട ചോദ്യമാണ്.

മുസ്ലിം ലീഗ് പ്രവര്‍ത്തകനെ താലിബാന്‍ മോഡല്‍ വിചാരണ ചെയ്തു കൊലപ്പെടുത്തി എന്ന വാര്‍ത്ത കേരള സമൂഹത്തെ ഞെട്ടിച്ചിട്ട് അധിക നാള്‍ ആയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൂളില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന ജയകൃഷ്ണന്‍ മാഷെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പിഞ്ചു വിദ്യാര്‍ഥികള്‍ക്ക് മുമ്പിലിട്ടു നിഷ്ഠൂരമായി വെട്ടിക്കൊന്നത് കേരളത്തിലാണ്.

ഇപ്പോള്‍ ടി. പി. യുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ ശക്തികള്‍ ആരായിരിക്കും എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞൊഴുകയാണ്. മാധ്യമങ്ങളിലെ ഉഷ്ണമാപിനി രണ്ടോ മൂന്നോ ദിവസത്തിനധികം തണുക്കും. പ്രതികളായി മൂന്നോ നാലോ പേരെ നിരത്തിക്കൊണ്ട് പ്രതികള്‍ക്ക് പ്രേരണ നല്‍കിയവരെ പറ്റി തികച്ചും അജ്ഞത നടിച്ചു കൊണ്ട് കേസ് ഡയറിയും ക്ലോസ് ചെയ്യപ്പെടാനേ സാധ്യതയുള്ളൂ.

സഖാവ് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തിക്കൊണ്ട് ഒത്തുകിട്ടിയ അവസരത്തെ രാഷ്ട്രീയമായി വിനിയോഗിക്കുകയാണ് യു. ഡി. എഫ്. കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മൂന്നോ നാലോ ഗുണ്ടകള്‍ക്കപ്പുറം മറഞ്ഞിരിക്കുന്നവരെ നിയമത്തിന്റേയും സമൂഹത്തിന്റേയും മുമ്പില്‍ കൊണ്ടു നിര്‍ത്തുകയാണ് ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തെല്ലെങ്കിലും ആത്മാര്‍ഥത യുണ്ടെങ്കില്‍ ചെയ്യേണ്ടത്. ചന്ദ്രശേഖന്‍ ധീരനായ കമ്യൂണിസ്റ്റെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവായ സഖാവ് വി. എസിനു കഴിയുമോ പഴയ സഖാവിന്റെ കൊലപാതികകളെ കയ്യാമം വെച്ച് നടത്തിക്കുവാൻ ?

അവസരവാദ രാഷ്ട്രീയക്കാരുടേയും സാമുദായിക ശക്തികളുടെ പാദസേവകരുടേയും കാലത്ത് ആണത്തത്തോടെ നട്ടെല്ലു നിവര്‍ത്തി നിന്നു കൊണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവിനെയാണ് കേരളത്തിനു നഷ്ടമായിരിക്കുന്നത്. കേരളത്തിന്റെ മണ്ണില്‍ ഒഞ്ചിയം സഖാക്കള്‍ വിപ്ലവത്തിന്റെ ഇതിഹാസം രചിച്ചത് സ്വന്തം ജീവന്‍ ബലി നല്‍കി ക്കൊണ്ടായിരുന്നു. ആ ധീര സഖാക്കള്‍ നല്‍കിയ ഊര്‍ജ്ജം തന്നെയാണ് പിന്‍‌തലമുറയ്ക്കും സമര നിലങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടുവാന്‍ കരുത്തു പകര്‍ന്നത്. സി. പി. എമ്മിന്റെ അപചയം എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥകളോട് കലഹിച്ചു കൊണ്ട് പുറത്തു പോയവരില്‍ പ്രമുഖനായിരുന്നു സഖാവ് ടി. പി. ചന്ദ്രശേഖരൻ .

മണ്‍‌മറഞ്ഞ വിപ്ലവകാരികളുടെ ത്യാഗോജ്ജ്വലമായ സ്മരണകളും സമര പാരമ്പര്യവും  ദീപ്ത സ്മരണയായി നിലനില്‍ക്കുന്ന ഒഞ്ചിയത്തെ ജനങ്ങള്‍ കൂടെ നിന്നപ്പോള്‍ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറുവാന്‍ ടി. പി. ചന്ദ്രശേഖരനെ പോലെ ഉള്ളവര്‍ക്ക് കരുത്ത് ലഭിച്ചു. റെവല്യൂഷണറി മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ജനനം അങ്ങിനെയായിരുന്നു. അങ്ങിനെ ഒഞ്ചിയം കേരളത്തിന്റെ മണ്ണിൽ വീണ്ടും മറ്റൊരു വിപ്ലവത്തിനു വേദി ഒരുക്കി.  ജനങ്ങള്‍ ചന്ദ്രശേഖരന്‍ എന്ന ധീര നേതാവിന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചു. അതിന്റെ ഫലമായിരുന്നു കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപത്തി ഒന്നായിരത്തില്‍ പരം വോട്ടുകള്‍ അദ്ദേഹത്തിനു ലഭിച്ചത്. നാടിനു ഈ നേതാവില്‍ പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷകളെ ആണ് ഒരു സംഘം വാടക കൊലയാളികൾ വാളിനാൽ വെട്ടിയരിഞ്ഞ് ഇല്ലാതാക്കിയത്.

ശത്രുക്കള്‍ ഉണ്ടെന്ന് കേട്ടാല്‍ പിന്തിരിഞ്ഞ് ഓടുകയല്ല മറിച്ച് അവര്‍ക്ക് നേരെ നെഞ്ചു വിരിച്ചു തന്നെ നടന്ന ചരിത്രമാണ് ഒഞ്ചിയം സഖാക്കളുടേത്. വിട്ടു പോന്ന പ്രസ്ഥാനത്തില്‍ നിന്നും ഭീഷണികള്‍ നിലനില്‍ക്കുമ്പോളും  ജനങ്ങളുടെ നേതാവാണ് താനെന്നും ഭീരുവായി ഒളിഞ്ഞ് ജീവിക്കുവാന്‍ തനിക്കാവില്ലെന്നുമായിരുന്നു ടി. പി. യുടെ നിലപാട്. അതെ, സഖാവിന് അങ്ങിനെയേ ആകുവാന്‍ കഴിയൂ. കാരണം ഒഞ്ചിയം രക്തസാക്ഷികളുടെ മണ്ണില്‍ നിന്നും വളര്‍ന്നു വന്ന സഖാവിന് ഒറ്റുകാരനോ അവസരവാദിയോ ഭീരുവോ ആകുവാന്‍ കഴിയില്ല. ഇരുളിന്റെ മറവില്‍ ഭീരുക്കള്‍ പുറകില്‍ നിന്നും കുത്തിയപ്പോളും ആ സഖാവ് പതറിയിട്ടുണ്ടാകില്ല.

പണക്കൊഴുപ്പിന്റെ ഇസം ചമയ്ക്കുന്ന പുത്തന്‍ രാഷ്ട്രീയക്കാരന്റെ പിണിയാളുകള്‍ക്ക് മുമ്പില്‍ ഒഞ്ചിയത്തിന്റെ വിപ്ലവ പാരമ്പര്യം കൈമോശം വരുത്താത്ത കറ കളഞ്ഞ ഒരു കമ്യൂണിസ്റ്റുകാരന് എങ്ങിനെ പതറാനാകും?

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മില്‍ കയ്യാങ്കളി, സഭ നിര്‍ത്തിവച്ചു

June 30th, 2011

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ബുധനാഴ്ച എസ്എഫ്ഐ മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ മാവേലിക്കര എംഎല്‍എ ആര്‍. രാജേഷിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിലുണ്ടായ വാഗ്വാദമാണ് ഉന്തിലും തള്ളിലും കലാശിച്ചത്.
വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തിനിടെ എസ്എഫ്ഐ നേതാവ് കൂടിയായ ആര്‍. രാജേഷ് എം.എല്‍.എയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചുവെങ്കിലും പ്രതിപക്ഷം ശന്തമായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാടില്‍ യു.ഡി.എഫ് സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം സമരക്കാര്‍ എവിടെ ആയിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. വിദ്യാര്‍ത്ഥി സമരം നേരിടുന്നതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് പറഞ്ഞ് രാജേഷിനെയും കൊണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ സീറ്റിനടുത്തേക്ക് നീങ്ങി. തുടര്‍ന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയും മുഖ്യമന്ത്രിയും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി. ഇരു പക്ഷത്തെ എം.എല്‍. എമാരും സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ഉന്തുംതള്ളുമുണ്ടായതോടെ വാച്ച് ആന്റ് വാര്‍ഡും മുതിര്‍ന്ന അംഗങ്ങളും എത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ഷാജഹാന്‍ ആക്രമിക്കപ്പെട്ടു

March 28th, 2011

കണ്ണൂര്‍: ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കണ്ണൂരില്‍ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ഷാജഹാനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്തു വിട്ടു. തിരഞ്ഞെടുപ്പി നോടനുബന്ധിച്ച് ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന “പോര്‍ക്കളം” എന്ന പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞ ശേഷം ഇന്നു വൈകീട്ട് ആറു മണിയോടെ ആണ് ഷാജഹാനെ ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് പി. ജയരാജന്‍ എം. എല്‍. എ. ഷാജഹാനെ ഫോണില്‍ വിളിച്ച് ഭീഷണി പ്പെടുത്തിയതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാജഹാന്റെ പരാതിയെ തുടര്‍ന്ന് പി. ജയരാജന്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. “പോര്‍ക്കളം” പരിപാടി ക്കിടയില്‍ പി. ശശിയുടെ പേരു പരാമര്‍ശി ച്ചതുമായി ബന്ധപ്പെട്ടാണ് സി. പി. എം. അനുഭാവികള്‍ പ്രകോപിത രായതെന്ന് പറയപ്പെടുന്നു.

മാധ്യമ പ്രവര്‍ത്തകനു നേരെയുണ്ടായ കയ്യേറ്റത്തില്‍ സാംസ്കാരിക – രാഷ്ടീയ വൃത്തങ്ങള്‍ അപലപിച്ചു. സംഭവം അങ്ങേയറ്റം വേദനാ ജനകവും, കേരളത്തിനാകെ അപമാന കരമാണെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ ചാണ്ടി പറഞ്ഞു. കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല, വി. എം. സുധീരന്‍, എം. പി. വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ ഷാജഹാനെതിരെ നടന്ന കയ്യേറ്റത്തെ അപലപിച്ചു. സംഭവത്തെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. തുടര്‍ന്ന് അവര്‍ തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനവും നടത്തി.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സത്യേഷ് വധം: 8 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

March 28th, 2011
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാവായിരുന്ന സത്യേഷിനെ വധിച്ച കേസില്‍ പ്രതികളായ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തൃശ്ശൂരിലെ ഫാസ്റ്റ് ട്രക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിനു പുറമെ 50,000 പിഴയും ഉണ്ട്. 2006 ജനുവരി 3ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന സത്യേഷിനെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. സത്യേഷിന്റെ വധത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പ്രദേശത്ത് സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷം രൂക്ഷമായി. ഈ കേസില്‍ പ്രതികളായിരുന്ന മാഹിന്‍, ചെമ്പന്‍ രാജു എന്നിവര്‍ പിന്നീട് വധിക്കപ്പെട്ടു. കേസിന്റെ നടപടികള്‍ക്കിടെ സത്യേഷിന്റെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി അഡ്വ.ബി. ഗോപാലകൃഷ്ണനേയും, അഡ്വ. ജെയ്സണ്‍ പോളിനേയും പ്രത്യേകമായി നിയമിച്ചിരുന്നു. 

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 1291011»|

« Previous Page« Previous « തല്‍ക്കാലം പോലീസ് തലയെണ്ണണ്ട-സുപ്രീം കോടതി
Next »Next Page » ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ഷാജഹാന്‍ ആക്രമിക്കപ്പെട്ടു » • വയലാര്‍ അവാര്‍ഡ് ബെന്യാമിന്
 • മഴ ശക്തമാവുന്നു : വിവിധ ജില്ല കളില്‍ യെല്ലോ അലർട്ട്
 • തിരികെ സ്‌കൂളിലേക്ക് : മാർഗ്ഗ രേഖ തയ്യാര്‍
 • കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു
 • പ്രതികളെ തിരിച്ചറിയാന്‍ വിരല്‍ അടയാളം : കേരള പൊലീസ്‌ ഒന്നാം സ്ഥാനത്ത്
 • ഗുരുവായൂരിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കും : എൻ. കെ. അക്ബർ എം. എൽ. എ.
 • ചാവക്കാട് ഹാർബർ വരുന്നു
 • വീഡിയോ കോൺഫറൻസ് വഴി ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം
 • വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്നവര്‍ക്ക് എതിരെ കര്‍ശ്ശന നടപടി എടുക്കും : മുഖ്യമന്ത്രി
 • പോലീസ് മാന്യമായി പെരുമാറണം : ഡി. ജി. പി. യുടെ കര്‍ശ്ശന നിര്‍ദ്ദേശം
 • രാത്രിയാത്രാ നിയന്ത്രണവും ഞായർ ലോക്ക് ഡൗണും പിൻവലിച്ചു
 • വീണ്ടും നിപ്പാ വൈറസ് ബാധയില്‍ മരണം : ജാഗ്രതാ നിര്‍ദ്ദേശം
 • സംസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം
 • രോഗ ലക്ഷണങ്ങള്‍ ഉള്ള എല്ലാവർക്കും ആർ. ടി. – പി. സി. ആർ. പരിശോധന എന്നു മുഖ്യമന്ത്രി
 • ഡ്രൈവ് ത്രൂ വാക്‌സിനേഷന് തുടക്കം കുറിച്ചു
 • സിംഗിൾ പേരന്‍റ് : രജിസ്ട്രേഷന് പിതാവിന്റെ പേര് വേണ്ട എന്നു ഹൈക്കോടതി
 • നാളികേര വികസന ബോർഡില്‍ സുരേഷ് ഗോപിക്ക് അംഗത്വം
 • പ്രകൃതി സംരക്ഷണ ദിനാചരണം : ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു
 • കൃഷി വകുപ്പ് പച്ചത്തേങ്ങ സംഭരിക്കുന്നു
 • വിദ്യാര്‍ത്ഥികള്‍ക്ക് ഇനി റേഡിയോ കേരളയി ലൂടെ കേട്ട് കേട്ട് പഠിക്കാം • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
  ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
  ഗുണ നിലവാരം ഇല്ലാത്ത വെളി...
  വിദ്യാർത്ഥി കൾക്ക് സ്കൂളി...
  പഴങ്ങളില്‍ നിന്നും വീര്യം...
  സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine