ഗണേശനെ തളക്കാന്‍ പിള്ളപ്പടയിറങ്ങി

September 15th, 2012

r-balakrishna-pillai-epathram

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ്സ് ബിയിലെ  ഗ്രൂപ്പ് പോരിന് ഒടുവില്‍ മകനും മന്ത്രിയുമായ കെ.ബി.ഗണേശ് കുമാറിനെ തളക്കുവാന്‍ പിതാവും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള നേരിട്ട് തെരുവിലിറങ്ങി. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കാണിച്ച് ആദ്യം ആശുപത്രിയിലും പിന്നീട് യു. ഡി. എഫ്. സര്‍ക്കാറിന്റെ അധികാരം ഉപയോഗിച്ച് ശിക്ഷയിളവ് വാങ്ങി പുറത്തിറങ്ങിയ “അവശനായ” പിള്ളയെ അല്ല പൊതു ജനം കണ്ടത്. മറിച്ച് വാര്‍ദ്ധ്യക്യത്തിലും ഒരു പോരിനുള്ള കരുത്ത് തന്നില്‍ അവശേഷിച്ചിട്ടുണ്ടെന്ന് സ്വയം വിളിച്ചു പറയുന്ന പിള്ളയെ ആയിരുന്നു. കേരള കോണ്‍ഗ്രസ് ബി ഗണേശ് കുമാര്‍ വിഭാഗം കോട്ടപ്പുറം നിസ ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗ സ്ഥലത്തേക്ക് പിള്ള വിഭാഗം പ്രതിഷേധ മാര്‍ച്ചുമായി എത്തിയതോടെ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു. മാര്‍ച്ച് യോഗ സ്ഥലത്തിന് അടുത്തെത്തിയതോടെ നായക സ്ഥാനം പിള്ള ഏറ്റെടുത്തു. ഗണേശ് കുമാര്‍ വിഭാഗം സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും കൊടി തോരണങ്ങളും പിള്ള വിഭാഗക്കാര്‍ നശിപ്പിക്കുവാനും ആരംഭിച്ചിരുന്നു.

പുത്രനെതിരെ പിതാവ് രാഷ്ടീയ പട നയിക്കുന്ന കാഴ്ച കാണികള്‍ക്ക് കൌതുകമായെങ്കിലും രംഗം പന്തിയല്ലെന്ന് കണ്ട പോലീസുകാര്‍ പ്രകടനത്തെ തടഞ്ഞു. ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായാല്‍ അത് തെരുവു യുദ്ധമായി മാറിയേക്കും എന്ന് അവര്‍ പിള്ളയെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു. “എന്റെ പാര്‍ട്ടിയുടെ യോഗമാണു നടക്കുന്നത്. ഞാന്‍ അകത്തു കയറും. എന്തു സംഭവിക്കും എന്ന് നോക്കട്ടെ” – പുറകോട്ടില്ലെന്ന നിലപാടില്‍ പിള്ള ഉറച്ചു നിന്നു. ഇതിനിടയില്‍ പ്രധാന റോഡുകളില്‍ അടക്കം വലിയ ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു.

ഒളിഞ്ഞു തെളിഞ്ഞും പ്രസ്ഥാവനകളിലൂടെയും പ്രവര്‍ത്തകരിലൂടെയും പരസ്പരം പോരടിച്ചിരുന്ന പിള്ളയും പുത്രനും പോര്‍ വിളിയുമായി പരസ്യമായി രംഗത്തെത്തിയതോടെ യു. ഡി. എഫ്. നേതൃത്വം വെട്ടിലായി. ഒടുവില്‍ യു. ഡി. എഫ്. നേതൃത്വം ഇടപെട്ട് ഗണേഷ് കുമാറിന്റെ ഉദ്ഘാടന പ്രസംഗം മൊബൈല്‍ ഫോണിലൂടെ ആക്കി.

മന്ത്രി വന്നില്ലെങ്കിലും യോഗം നടന്നു എന്ന് ഗണേശ് വിഭാഗവും ഗണേശനെ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ലെന്ന ആശ്വാസത്തില്‍ പിള്ള വിഭാഗവും പിരിഞ്ഞു പോയി. തത്വത്തില്‍ ഇരു പക്ഷത്തിനും തങ്ങളാണ് വിജയിച്ചതെന്ന് തല്‍ക്കാലത്തേക്ക് ആശ്വസിക്കാം.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി. പി. വധം : സി. ബി. ഐ. അന്വേഷണം വേണ്ടെന്ന് സി. പി. എം.

September 10th, 2012

tp-chandrashekharan-epathram

ന്യൂഡല്‍ഹി : ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് സി. ബി. ഐ. അന്വേഷിക്കേണ്ടതില്ലെന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ. സി. ബി. ഐ. അന്വേഷണത്തിനുള്ള നീക്കം ഗൂഢ ലക്ഷ്യത്തോടെ ഉള്ളതാണെന്നും, പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ പ്രതികളാക്കുവാനാണ് ശ്രമമെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ടി. പി. വധക്കേസില്‍ പോലീസ് അന്വേഷണം നടത്തിയതാണെന്നും ആ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും നിയമം ആ വഴിക്ക് പോകുകയും വേണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ടി. പി വധത്തില്‍ സി. പി. എമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ഇവരെ കണ്ടെത്തുവാന്‍ കേസ് സി. ബി. ഐ. അന്വേഷിക്കണമെന്നും ഉള്ള ടി. പി. യുടെ ഭാര്യ രമയുടെ ആവശ്യത്തെ അനുകൂലിച്ച് വി. എസ്. അച്യുതാനന്ദനും ഏത് ഏജന്‍സി അന്വേഷിച്ചാലും വിരോധമില്ലെന്ന് സീതാറാം യച്ചൂരിയും പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ ആവശ്യം പി. ബി. ചര്‍ച്ച ചെയ്യുകയും ചെയ്തു. സി. ബി. ഐ. അന്വേഷണത്തിനെതിരെ കേരള ഘടകം ശക്തമായി വിയോജിച്ചു. തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ സി. ബി. ഐ. അന്വേഷണത്തെ എതിര്‍ക്കുവാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ഇതോടെ ടി. പി. വധവുമായി ബന്ധപ്പെട്ടുള്ള സി. ബി. ഐ. അന്വേഷണത്തെ സംബന്ധിച്ച് സംസ്ഥാന തലത്തിലെന്ന പോലെ കേന്ദ്ര തലത്തിലും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു എന്ന് വ്യക്തമായി. ജില്ലാ നേതാക്കന്മാര്‍ അടക്കം നിരവധി നേതാക്കന്മാരും പ്രവര്‍ത്തകരും ടി. പി. വധക്കേസില്‍ ഉള്‍പ്പെട്ടിട്ടും പാര്‍ട്ടിക്ക് ടി. പി. വധത്തില്‍ പങ്കില്ലെന്നാണ് സി. പി. എം. നിലപാട്.

ടി. പി. വധക്കേസില്‍ സി. പി. എം. സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന നിലപാടാ‍ണ് പി. ബി. യുടേതെന്ന് ടി. പി. യുടെ ഭാര്യ രമ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്തിക്കാട് സുബ്രമണ്യന്‍ സി.പി.എം. പ്രവർത്തകൻ അല്ലെന്ന് സഹോദരൻ

August 16th, 2012

pinarayi-vijayan-epathram

അന്തിക്കാട്: അന്തിക്കാട് സ്വദേശിയായ സി. പി. എം. പ്രവര്‍ത്തകന്‍ സുബ്രമണ്യനെ സി. പി. ഐ. ക്കാര്‍ കൊലപ്പെടുത്തിയെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ അദ്ദേഹത്തിന്റെ സഹോദരന്‍ രവി രംഗത്തെത്തി. 1970-ല്‍ കൊല്ലപ്പെട്ട സുബ്രമണ്യന്‍ സി. പി. എം. പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്നും കൊലക്ക് പിന്നില്‍ രാഷ്ടീയ വൈരമാണെന്ന് കരുതുന്നില്ലെന്നുമാണ് രവി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സംഭവം കുത്തിപ്പൊക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങളുടെ കുടുംബത്തെ സഹായിക്കുവാന്‍ ഇതു വരെ പാര്‍ട്ടി വന്നിട്ടില്ലെന്നും പറഞ്ഞ ചന്ദ്രന്‍ സഹായിച്ചില്ലെങ്കിലും തങ്ങളെ ദ്രോഹിക്കരുത് എന്ന് കൂട്ടിച്ചേർത്തു.

ടി. പി. ചന്ദ്രശേഖരന്‍ വധവും ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സി. പി. എമ്മിനെ സി. പി. ഐ. സഹായിച്ചില്ലെന്ന തര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത സി. പി. എം. – സി. പി. ഐ. നേതാക്കന്മാരുടെ വാക് പോരിനിടെ സി. പി. എമ്മുകാരനായ സുബ്രമണ്യനെ കൊന്നത് സി. പി. ഐ. ആണെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പിണറായി തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും സുബ്രമണ്യന്‍ സി. പി. എമ്മുകാരന്‍ അല്ലെന്നും സി. പി. ഐ. നേതാക്കളായ വി. എസ്. സുനില്‍കുമാര്‍ എം. എല്‍. എ. യും കാനം രാജേന്ദ്രനും വ്യക്തമാക്കി.

സുബ്രമണ്യന്‍ വധക്കേസില്‍ സി. പി. ഐ. പ്രവര്‍ത്തകനായിരുന്ന പണ്ടാരന്‍ ശ്രീധരനെ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷുക്കൂര്‍ വധക്കേസ്‌ : പി. ജയരാജനെ ജയിലില്‍ അടച്ചു

August 1st, 2012

Jayarajan.P-epathram
കണ്ണൂര്‍ : മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ 14 ദിവസത്തേക്ക് റിമാന്‍്റു ചെയ്തു. തുടര്‍ന്ന് ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോയി. ഷുക്കൂര്‍ വധക്കേസില്‍ ഗൂഡാലോചന, അറിഞ്ഞിട്ടും മറച്ചു വച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ ജയരാജന്‌ നേരിട്ട് ബന്ധമുണ്ടെന്നാണ്‌ അന്വേഷണ സംഘ ത്തിന്‍റെ വിലയിരുത്തല്‍. ടി. വി. രാജേഷ് എം എല്‍ എ യും ജയരാജും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്യാമ്പസ് ഫ്രണ്ട് ആക്രമണം : എ. ബി. വി. പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

July 17th, 2012

crime-epathram

ആലപ്പുഴ: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒരു സംഘം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എ. ബി. വി. പി. പ്രവര്‍ത്തകനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ആണ്‌ കോളേജ് കവാടത്തിനു മുമ്പില്‍ ഉണ്ടായ സംഘട്ടനത്തിലാണ് എ. ബി. വി. പി. പ്രവര്‍ത്തകനായ കോട്ട ശ്രീശൈലത്തില്‍ വിശാലി (19) നു ഗുരുതരമായ പരിക്കേറ്റത്. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വിശാല്‍ എ. ബി. വി. പി. ചെങ്ങന്നൂര്‍ നഗര്‍ പ്രമുഖ് ആണ്. വിശാലിന്റെ മാതാപിതാക്കള്‍ ലണ്ടനിലാണ്.

രാവിലെ ഡിഗ്രി ക്ലാസ് തുടങ്ങുന്നതിനാല്‍ നവാഗതരായ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി മധുര പലഹാര വിതരണവും മറ്റും സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി എ. ബി. വി. പി. പ്രവര്‍ത്തകര്‍ നേരിയ വാക്കു തര്‍ക്കമുണ്ടായി. ഇതിനിടയില്‍ ഒരു സംഘം മാരകായുധങ്ങളുമായി ആക്രമണം തുടങ്ങി. വിശാലിനെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് വെട്ടുകയുമായിരുന്നു. ഗുരുതരമായ പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഇന്നു പുലര്‍ച്ചയോടെ മരിച്ചു. ആക്രമണത്തില്‍ എ. ബി. വി. പി. പ്രവര്‍ത്തകനായ മുണ്ടങ്കാവ് ഭസ്മക്കാട്ടില്‍ എം. എസ് ശ്രീജിത്ത് (19), വിഷ്ണു പ്രസാദ് (19) എന്നിവര്‍ക്കും ഗുരുതരമായ പരിക്കു പറ്റിയിട്ടുണ്ട്. ഇവര്‍ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിശാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എ. ബി. വി. പി. യും മറ്റു സംഘപരിവാര്‍ അനുകൂല സഘടനകളും ഹര്‍ത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്. എ. ബി. വി. പി. ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും. വിശാലിന്റെ കൊലപാതകത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 128910»|

« Previous Page« Previous « വീട്ടമ്മയുടെ പേരില്‍ വ്യാജ മൊബൈല്‍ കണക്ഷന്‍ എടുത്ത നാലു പേര്‍ അറസ്റ്റില്‍
Next »Next Page » പാലക്കാട്ട് സദാചാര പോലീസ് യുവാവിനെയും യുവതിയേയും മര്‍ദ്ദിച്ചു »



  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine