അഞ്ചേരി ബേബി വധം: എം. എം. മണിക്ക് ജാമ്യം ഇല്ല

November 21st, 2012

m.m.mani-epathram

ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സി. പി. എമ്മിന്റെ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എം. എം. മണിക്ക് ജാമ്യം ലഭിച്ചില്ല. മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ മണിയെ ഡിസംബര്‍ നാലു വരെ റിമാന്റ് ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി. ഇന്നു രാവിലെ 5.50 നാണ് കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ നിന്നും മണിയെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചേരി ബേബി കൊലക്കേസില്‍ നുണ പരിശോധനയ്ക്ക് വിധേയനാകുവാന്‍ മണിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു. രാഷ്ടീയ ശത്രുക്കളെ ഉന്മൂലനം ചെയ്തതു സംബന്ധിച്ച് ഒരു പൊതു പ്രസംഗത്തിനിടെ മണി നടത്തിയ പരാമര്‍ശങ്ങളാണ് മുപ്പതു വര്‍ഷം മുമ്പ് നടന്ന കേസില്‍ വീണ്ടും പോലീസ് അന്വേഷണത്തിനു വഴി വെച്ചത്.

മണിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ഇടുക്കി ജില്ലയില്‍ സി. പി. എം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സി.പി.എം നേതാവ് എം.എം മണിയുള്‍പ്പെടെ ഉള്ളവര്‍ക്ക് നുണപരിശോധന

November 12th, 2012
കൊച്ചി: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി ഉള്‍പ്പെടെ നാലു പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കും. എം.കെ.ദാമോദരന്‍, കൈനകരി കുട്ടന്‍, ഒ.ജി.മദനന്‍ എന്നിവരാണ് മറ്റുള്ളവര്‍. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ വച്ചാ‍യിരിക്കും നുണപരിശോധന നടത്തുക എന്നാണറിയുന്നത്. നുണപരിശോധനയ്ക്ക് വിധേയനാകുവാനുള്ള നോട്ടീസ് ലഭിച്ചാല്‍ കൈപറ്റുമെന്നും നിയമവിദഗ്ദരുമായി വേണ്ട ഉപദേശങ്ങള്‍ ആരായുമെന്നും മണി വ്യക്തമാക്കിയിരുന്നു.  തൊടുപുഴയില്‍ ഒരു പ്രസംഗത്തിനിടെ മണി  നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കും എതിരെ അന്വേഷണം നടക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതിനും അതു നടപ്പിലാക്കിയതിനും മറച്ചുവെച്ചതിനും കേസുണ്ട്. കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ കേസില്‍ വീണ്ടും അന്വേഷണം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി മണി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ആ ഹ്ര്‍ി തള്ളുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ന് സുബ്രമണ്യൻ രക്തസാക്ഷി ദിനം

October 2nd, 2012

cpm-logo-epathram

അന്തിക്കാട്: അന്തിക്കാട് ചങ്കരന്‍ കണ്ടത്ത് സുബ്രമണ്യന്റെ രക്ത സാക്ഷി ദിനം സി.പി.എം. ആചരിക്കുന്നു. അടുത്തയിടെ സി. പി. എം. – സി. പി. ഐ. തര്‍ക്കങ്ങള്‍ രൂക്ഷമായ സമയത്ത് അന്തിക്കാട് തങ്ങളുടെ പ്രവര്‍ത്തകന്‍ ആയിരുന്ന സുബ്രമണ്യനെ കൊന്നത് സി. പി. ഐ. ക്കാര്‍ ആണെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ സഹോദരൻ എതിർത്തത് മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. സുബ്രമണ്യന്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞത്. സുബ്രമണ്യന്റെ കൊലപാതകം അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഒരു പാര്‍ട്ടിയുടേയും സഹായം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. 1970 ഒക്ടോബര്‍ 2 നായിരുന്നു സുബ്രമണ്യന്‍ കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തില്‍ പ്രതിയാക്കപ്പെട്ട സി. പി. ഐ. പ്രവര്‍ത്തകന്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

നാളെ സി. പി. എം. ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അന്തിക്കാട്ട് രക്തസാക്ഷി ദിനാചരണവും പ്രകടനവും പൊതു യോഗവും നടത്തുവാനാണ് തീരുമാനം.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗണേശനെ തളക്കാന്‍ പിള്ളപ്പടയിറങ്ങി

September 15th, 2012

r-balakrishna-pillai-epathram

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ്സ് ബിയിലെ  ഗ്രൂപ്പ് പോരിന് ഒടുവില്‍ മകനും മന്ത്രിയുമായ കെ.ബി.ഗണേശ് കുമാറിനെ തളക്കുവാന്‍ പിതാവും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള നേരിട്ട് തെരുവിലിറങ്ങി. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കാണിച്ച് ആദ്യം ആശുപത്രിയിലും പിന്നീട് യു. ഡി. എഫ്. സര്‍ക്കാറിന്റെ അധികാരം ഉപയോഗിച്ച് ശിക്ഷയിളവ് വാങ്ങി പുറത്തിറങ്ങിയ “അവശനായ” പിള്ളയെ അല്ല പൊതു ജനം കണ്ടത്. മറിച്ച് വാര്‍ദ്ധ്യക്യത്തിലും ഒരു പോരിനുള്ള കരുത്ത് തന്നില്‍ അവശേഷിച്ചിട്ടുണ്ടെന്ന് സ്വയം വിളിച്ചു പറയുന്ന പിള്ളയെ ആയിരുന്നു. കേരള കോണ്‍ഗ്രസ് ബി ഗണേശ് കുമാര്‍ വിഭാഗം കോട്ടപ്പുറം നിസ ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗ സ്ഥലത്തേക്ക് പിള്ള വിഭാഗം പ്രതിഷേധ മാര്‍ച്ചുമായി എത്തിയതോടെ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു. മാര്‍ച്ച് യോഗ സ്ഥലത്തിന് അടുത്തെത്തിയതോടെ നായക സ്ഥാനം പിള്ള ഏറ്റെടുത്തു. ഗണേശ് കുമാര്‍ വിഭാഗം സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും കൊടി തോരണങ്ങളും പിള്ള വിഭാഗക്കാര്‍ നശിപ്പിക്കുവാനും ആരംഭിച്ചിരുന്നു.

പുത്രനെതിരെ പിതാവ് രാഷ്ടീയ പട നയിക്കുന്ന കാഴ്ച കാണികള്‍ക്ക് കൌതുകമായെങ്കിലും രംഗം പന്തിയല്ലെന്ന് കണ്ട പോലീസുകാര്‍ പ്രകടനത്തെ തടഞ്ഞു. ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായാല്‍ അത് തെരുവു യുദ്ധമായി മാറിയേക്കും എന്ന് അവര്‍ പിള്ളയെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു. “എന്റെ പാര്‍ട്ടിയുടെ യോഗമാണു നടക്കുന്നത്. ഞാന്‍ അകത്തു കയറും. എന്തു സംഭവിക്കും എന്ന് നോക്കട്ടെ” – പുറകോട്ടില്ലെന്ന നിലപാടില്‍ പിള്ള ഉറച്ചു നിന്നു. ഇതിനിടയില്‍ പ്രധാന റോഡുകളില്‍ അടക്കം വലിയ ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു.

ഒളിഞ്ഞു തെളിഞ്ഞും പ്രസ്ഥാവനകളിലൂടെയും പ്രവര്‍ത്തകരിലൂടെയും പരസ്പരം പോരടിച്ചിരുന്ന പിള്ളയും പുത്രനും പോര്‍ വിളിയുമായി പരസ്യമായി രംഗത്തെത്തിയതോടെ യു. ഡി. എഫ്. നേതൃത്വം വെട്ടിലായി. ഒടുവില്‍ യു. ഡി. എഫ്. നേതൃത്വം ഇടപെട്ട് ഗണേഷ് കുമാറിന്റെ ഉദ്ഘാടന പ്രസംഗം മൊബൈല്‍ ഫോണിലൂടെ ആക്കി.

മന്ത്രി വന്നില്ലെങ്കിലും യോഗം നടന്നു എന്ന് ഗണേശ് വിഭാഗവും ഗണേശനെ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ലെന്ന ആശ്വാസത്തില്‍ പിള്ള വിഭാഗവും പിരിഞ്ഞു പോയി. തത്വത്തില്‍ ഇരു പക്ഷത്തിനും തങ്ങളാണ് വിജയിച്ചതെന്ന് തല്‍ക്കാലത്തേക്ക് ആശ്വസിക്കാം.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി. പി. വധം : സി. ബി. ഐ. അന്വേഷണം വേണ്ടെന്ന് സി. പി. എം.

September 10th, 2012

tp-chandrashekharan-epathram

ന്യൂഡല്‍ഹി : ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് സി. ബി. ഐ. അന്വേഷിക്കേണ്ടതില്ലെന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ. സി. ബി. ഐ. അന്വേഷണത്തിനുള്ള നീക്കം ഗൂഢ ലക്ഷ്യത്തോടെ ഉള്ളതാണെന്നും, പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ പ്രതികളാക്കുവാനാണ് ശ്രമമെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ടി. പി. വധക്കേസില്‍ പോലീസ് അന്വേഷണം നടത്തിയതാണെന്നും ആ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും നിയമം ആ വഴിക്ക് പോകുകയും വേണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ടി. പി വധത്തില്‍ സി. പി. എമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ഇവരെ കണ്ടെത്തുവാന്‍ കേസ് സി. ബി. ഐ. അന്വേഷിക്കണമെന്നും ഉള്ള ടി. പി. യുടെ ഭാര്യ രമയുടെ ആവശ്യത്തെ അനുകൂലിച്ച് വി. എസ്. അച്യുതാനന്ദനും ഏത് ഏജന്‍സി അന്വേഷിച്ചാലും വിരോധമില്ലെന്ന് സീതാറാം യച്ചൂരിയും പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ ആവശ്യം പി. ബി. ചര്‍ച്ച ചെയ്യുകയും ചെയ്തു. സി. ബി. ഐ. അന്വേഷണത്തിനെതിരെ കേരള ഘടകം ശക്തമായി വിയോജിച്ചു. തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ സി. ബി. ഐ. അന്വേഷണത്തെ എതിര്‍ക്കുവാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ഇതോടെ ടി. പി. വധവുമായി ബന്ധപ്പെട്ടുള്ള സി. ബി. ഐ. അന്വേഷണത്തെ സംബന്ധിച്ച് സംസ്ഥാന തലത്തിലെന്ന പോലെ കേന്ദ്ര തലത്തിലും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു എന്ന് വ്യക്തമായി. ജില്ലാ നേതാക്കന്മാര്‍ അടക്കം നിരവധി നേതാക്കന്മാരും പ്രവര്‍ത്തകരും ടി. പി. വധക്കേസില്‍ ഉള്‍പ്പെട്ടിട്ടും പാര്‍ട്ടിക്ക് ടി. പി. വധത്തില്‍ പങ്കില്ലെന്നാണ് സി. പി. എം. നിലപാട്.

ടി. പി. വധക്കേസില്‍ സി. പി. എം. സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന നിലപാടാ‍ണ് പി. ബി. യുടേതെന്ന് ടി. പി. യുടെ ഭാര്യ രമ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

8 of 12789»|

« Previous Page« Previous « വര്‍ഗ്ഗീയത വളര്‍ത്തുന്നത് യു.ഡി.എഫ്. : പിണറായി
Next »Next Page » എയര്‍ കേരളയുടെ സാധ്യതാപഠന ചുമതല വി. ജെ. കുര്യന് »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine