കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

October 5th, 2013

തലശ്ശേരി: സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു നിരവധി പേര്‍ക്ക് പരിക്ക്. പാറക്കെട്ട് സിന്ധു നിവാസില്‍ പുരുഷോത്തമന്റെ മകന്‍ ഷിധിന്‍(21) ആണ് മരിച്ചത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നില ല്‍ക്കുകയാണ്. വെള്ളിയാഴ്ച രാത്രി അയോദ്ധ്യ ബസ് സ്റ്റോപ്പിനു സമീപം ക്രൂരമായ രീതിയില്‍ മര്‍ദ്ധനമേറ്റും കൈകാലുകള്‍ തല്ലിയൊടിച്ച നിലയിലുമാണ് ഷിധിനെ കണ്ടെത്തിയത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഷിധിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലാണെന്ന് കണ്ടതിനെതുടര്‍ന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല.

സി.പി.എം പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റു മുട്ടിയയതിനെ തുടര്‍ന്ന് പരിക്കേറ്റ ചന്ദ്രമ്പത്ത് സുനീഷ്(24), കല്ലുകൊത്തിപ്പറമ്പത്ത് പ്രവീഷ് (21), ശ്രീവത്സത്തില്‍ ബിനോയ് രാജ്(23) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടെ ഒരു ബേക്കറി തകര്‍ത്തിട്ടുണ്ട്. ഒരു സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം ഉണ്ടായി. പ്രദേശത്ത് എ.എസ്.പി നാരായണന്റെ മേല്‍‌നോട്ടത്തില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഡിക്കെതിരെ കെ. പി. സി. സി.

June 14th, 2013

ramesh-chennithala-epathram

തിരുവനന്തപുരം : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നതിന് എതിരെ നിലപാടെടുക്കുന്ന രാജ്യത്തെ ആദ്യത്തെ കോൺഗ്രസ് സംസ്ഥാന ഘടകമായി കെ. പി. സി. സി. കെ. പി. സി. സി. ജനറൽ സെക്രട്ടറി ലതികാ സുരേഷ് അവതരിപ്പിച്ച പ്രമേയത്തിൽ മോഡിയെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും തീവ്ര വർഗ്ഗീയതയുടെ വക്താക്കളെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത് ഇന്ത്യയുടെ മത നിരപേക്ഷതയ്ക്കും വികസനത്തിനും ഭീഷണിയാണ് എന്ന് വ്യക്തമാക്കുന്നു.

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നരേന്ദ്ര മോഡിയുടെ വരവ് വർഗ്ഗീയമായ ധ്രുവീകരണത്തിന് കാരണമാകും എന്ന പൊതുവായ ആശങ്കയാണ് കെ. പി. സി. സി. പ്രമേയത്തിലൂടെ വെളിപ്പെടുത്തിയത് എന്ന് കെ. പി. സി. സി. അദ്ധ്യക്ഷൻ രമേഷ് ചെന്നിത്തല പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ടി.പി. വധം : ഒരു സാക്ഷി കൂടി മൊഴി മാറ്റി

June 14th, 2013

kerala-police-epathram

കോഴിക്കോട് : ടി. പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് ഒരു സാക്ഷി കൂടി കോടതിയിൽ മൊഴി മാറ്റി പറഞ്ഞു. ഇതോടെ ഈയാഴ്ച്ച മൊഴി മാറ്റുന്ന സാക്ഷികളുടെ എണ്ണം മൂന്നായി. കണ്ണൂർ എരുവട്ടി തട്ടിയോട്ട് ഷിനോജാണ് കോടതിയിൽ മൊഴി മാറ്റിയത്.

കാരായി രാജനോടൊപ്പം കേസിലെ ആറാം പ്രതിയായ ഷിജിത്തിനെ കണ്ടിട്ടുണ്ട് എന്നായിരുന്നു ഷിനോജിന്റെ മൊഴിയായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ രാജനേയോ ഷിജിത്തിനേയൊ സാക്ഷിക്ക് കോടതിയിൽ വെച്ച് തിരിച്ചറിയാൻ കഴിഞ്ഞില്ല.

സി.ഐ.റ്റി.യു. വിന്റെ ഭാഗമായ കള്ള് ചെത്ത് തൊഴിലാളി സംഘടനയിൽ താൻ അംഗമാണ് എന്നതും ഷിനോജ് കോടതി മുൻപാകെ നിഷേധിച്ചു. കഴിഞ്ഞ പത്ത് വർഷമായി കെട്ടിട നിർമ്മാണ തൊഴിലാളിയായ താൻ കോൺഗ്രസ് പാർട്ടി അംഗമാണ് എന്നും ഷിനോജ് കോടതിയെ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫസല്‍ വധം: കാരായിമാരുടെ ജാമ്യാപേക്ഷ തള്ളി

December 19th, 2012

കൊച്ചി:തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസില്‍ പ്രതികളായ സി.പി.എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ ജാമ്യാപേക്ഷ പ്രത്യേക സി.ബി.ഐ കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന സി.ബി.ഐയുടെ അപേക്ഷ പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ഏഴും എട്ടും പ്രതികളായ ഇരുവരുടേയും ജാമ്യാപേക്ഷ നേരത്തെയും തള്ളിയിരുന്നു. ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ കൊടി സുനിയാണ് ഫസല്‍ വധക്കേസില്‍ ഒന്നാം പ്രതി.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്‌ കാരായി രാജന്‍. കണ്ണൂര്‍ തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയതാണ് കൊലക്ക് കാരണമായത്. 2006 ഒക്ടോബര്‍ 22 നാണ് ഫസല്‍ കൊല്ലപ്പെട്ടത്. തേജസ് പത്രത്തിന്റെ ഏജന്റായ ഫസല്‍ പുലര്‍ച്ചെ പത്ര വിതരണത്തിന് പോകുമ്പോളാണ് കൊലപ്പെടുത്തിയത്. ആര്‍.എസ്.എസുകാരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതോടെ ആണ് സി.പി.എം പ്രവര്‍ത്തകരുടെ പങ്കുള്‍പ്പെടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ പുറത്ത് വന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അഞ്ചേരി ബേബി വധം: എം.എം മണിക്ക് ജാമ്യം ലഭിച്ചില്ല

December 3rd, 2012

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എം.എം.മണിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എം.കെ.ദാമോദരന്‍ മണിക്ക് വേണ്ടി ഹാജരായത്. കേസിന്റെ പ്രാഥമിക ഘട്ടം ആണെന്നും ഉന്നതനായ രാഷ്ടീയ നേതാവെന്ന നിലയില്‍ മണിക്ക് ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ സ്വാധീനിച്ചേക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. കേസിലെ മറ്റ് നിയമപ്രശ്നങ്ങള്‍ ഈ ഘട്ടത്തില്‍ പരിഗണീക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഓ.ജി.മദനന്‍ ഉടുമ്പന്‍ ചോല പനക്കുളം കൈനകരിയില്‍ കൂട്ടന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ റിമാന്റിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

7 of 1267810»|

« Previous Page« Previous « വയനാട്ടില്‍ കടുവയെ വെടിവെച്ച് കൊന്നു
Next »Next Page » ആറന്മുള വിമാനത്താവളം: 232 ഏക്കര്‍ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കുന്നു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine