പത്തനംതിട്ട:വിവാദമായ ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കെ.ജി.എസ് ഗ്രൂപ്പ് സ്വന്തമാക്കിയ 232 ഏക്കര്‍ ഭൂമിയുടെ
പോക്കുവരവ് റദ്ദാക്കുവാന്‍ നിയമാനുസൃതമായ നടപടി കൈക്കൊള്ളുവാന്‍ ജില്ലാ കളക്ടറുര്‍ നിര്‍ദ്ദേശം നല്‍കി. വി.എന്‍.ജിതേന്ദ്രനാണ് ഇതു സംബന്ധിച്ച് തഹസില്‍ദാര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്. നിയമാനുസൃതം കൈവശം വെക്കുവാന്‍ അനുവദിച്ചിട്ടുള്ളതിലും കൂടുതല്‍ ഭൂമി കെ.ജി.എസ് ഗ്രൂപ്പ് കൈവശം വെച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ ഭൂമിയുടെ പോക്കുവരവ് നടത്തിയത് വില്ലേജ് ഓഫീസര്‍ ആയതിനാല്‍ അതിലും മുതിര്‍ന്ന ഉദ്യോഗസ്ഥനെ നടപടിയെടുക്കുവാന്‍ നിയോഗിച്ചിരിക്കുന്നത്. ആറന്മുള വിമാനത്താളവളവുമായി ബന്ധപ്പെട്ട് വരുന്ന വിവാദങ്ങള്‍ക്കിടെ ജില്ലാ കളക്ടറുടെ ഈ നടപടി ഏറേ പ്രാധാന്യമുണ്ട്. നിരവധി സംഘടനകളും വ്യക്തികളും പദ്ധതിയ്ക്കെതിരെ രംഗത്തുണ്ട്. ഇത് നടപ്പായാല്‍ ഏക്കറുകണക്കിനു നെല്പാടങ്ങള്‍ നികത്തപ്പെടുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, പരിസ്ഥിതി, വിവാദം