തിരുവനന്തപുരം : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നതിന് എതിരെ നിലപാടെടുക്കുന്ന രാജ്യത്തെ ആദ്യത്തെ കോൺഗ്രസ് സംസ്ഥാന ഘടകമായി കെ. പി. സി. സി. കെ. പി. സി. സി. ജനറൽ സെക്രട്ടറി ലതികാ സുരേഷ് അവതരിപ്പിച്ച പ്രമേയത്തിൽ മോഡിയെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും തീവ്ര വർഗ്ഗീയതയുടെ വക്താക്കളെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത് ഇന്ത്യയുടെ മത നിരപേക്ഷതയ്ക്കും വികസനത്തിനും ഭീഷണിയാണ് എന്ന് വ്യക്തമാക്കുന്നു.
ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നരേന്ദ്ര മോഡിയുടെ വരവ് വർഗ്ഗീയമായ ധ്രുവീകരണത്തിന് കാരണമാകും എന്ന പൊതുവായ ആശങ്കയാണ് കെ. പി. സി. സി. പ്രമേയത്തിലൂടെ വെളിപ്പെടുത്തിയത് എന്ന് കെ. പി. സി. സി. അദ്ധ്യക്ഷൻ രമേഷ് ചെന്നിത്തല പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, തീവ്രവാദം, രാഷ്ട്രീയ അക്രമം
കെ പി സി സി പ്രെസ്ദെന്റ് സരിതാ പാനല്‍ നെ അരിഞില്ലെ/???ഒനെയും വിള്ഇചരുന്നൊ???പിന്നെ മറ്റെ വീദിയൊ വരുംബൊള്‍ അരിയ്യ്യ്യ്യ്ം