തിരുവനന്തപുരം : സമഗ്രമായ ഒരു ഇ. എസ്. ജി. നയം (Environment, Social and Governance – ESG -Policy) നടപ്പിൽ വരുത്തിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം എന്ന പദവി കരസ്ഥമാക്കി കേരളം. വ്യവസായ – സംരംഭക പ്രവർത്തനങ്ങളിൽ പാരിസ്ഥിതിക സാമൂഹിക, ഭരണ നിർവ്വഹണ ചട്ടക്കൂട് പ്രയോഗത്തിൽ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ സംസ്ഥാന ഇ. എസ്. ജി. നയത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി.
ഇ. എസ്. ജി. തത്വങ്ങൾ പാലിക്കുന്ന നിക്ഷേപങ്ങളെ ആകർഷിക്കുകയും അത്തരം നിക്ഷേപങ്ങൾക്ക് അനുയോജ്യമായ ഇന്ത്യയിലെ ഒന്നാമത്തെ ലക്ഷ്യ സ്ഥാനമായി കേരളത്തെ മാറ്റുകയുമാണ് നയത്തിലൂടെ ലക്‌ഷ്യം വെക്കുന്നത് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിലൂടെ കേരളത്തെ ഇ. എസ്. ജി സംസ്ഥാനമായി ബ്രാൻഡ് ചെയ്യും. Image Credit : P R D