കേരള സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ചു

July 21st, 2011

alcoholism-kerala-epathram

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ചു. അതനുസരിച്ച്  മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി പതിനെട്ടില്‍ നിന്നും ഇരുപത്തൊന്നാക്കി ഉയര്‍ത്തി. 2014 നു ശേഷം ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളൂ. ബാറുകള്‍ തുറക്കുന്ന സമയം രാവിലെ ഒമ്പതു മണിയാക്കും. ബാറുകള്‍ തമ്മിലുള്ള ദൂരപരിധി നഗരങ്ങളില്‍ 200 മീറ്ററും ഗ്രാമങ്ങളില്‍ 3 കിലോമീറ്ററും ആക്കും. വ്യക്തികള്‍ക്ക് കൈവശം വെക്കാവുന്ന വിദേശ മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററില്‍ നിന്നും ഒന്നര ലിറ്ററാക്കി ചുരുക്കിയിട്ടുണ്ട്. കള്ളു ഷാപ്പുകളുടെ നടത്തിപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാക്കുവാനും തീരുമാനമായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമൃതയിലെ ഒറ്റ സീറ്റും സര്‍ക്കാരിനില്ല

June 12th, 2011

aims-epathram

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റ്‌  ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. വിവാദ മായ ഈ നടപടി ഇരു മുന്നണികളെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്ററുടെ ഉത്തരവു പ്രകാരം സ്വകാര്യ കോളേജുകളിലെ പകുതി സീറ്റ് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നിരിക്കെ കഴിഞ്ഞ മൂന്നു വര്‍ഷമായി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഒരു സീറ്റ് പോലും സര്‍ക്കാരിനു വിട്ടുകൊടുത്തിട്ടില്ല എന്നതാണ് സത്യം. സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജാണ് അമൃത. 73 മെഡിക്കല്‍ സീറ്റുകളുള്ള അമൃതയില്‍ സംവരണതത്വങ്ങള്‍ പാലിക്കാതെയാണ്പ്രവേശനം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീംഡ് യൂണിവേഴ്‌സിറ്റിയായ അമൃതയ്ക്ക് സ്വന്തമായി പ്രവേശനവും ഫലപ്രഖ്യാപവും നടത്താന്‍ കഴിയുമെങ്കിലും ഭരണഘടനാചട്ടപ്രകാരമുള്ള സംവിരണതത്വത്തില്‍ നിന്ന് പിന്മാറാന്‍ പാടില്ല. കൂടാതെ ഓരോ സീറ്റിലും അഞ്ചര ലക്ഷത്തോളം രൂപയാണ് അമൃത ഫീസിനത്തില്‍ ഇടാക്കുന്നത്. ഇതുവഴി കോടിക്കണക്കിനു രൂപയാണു വര്‍ഷം തോറും കോളെജ് മാനെജ്‌മെന്റിനു ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

വിദ്യാഭ്യാസ വകുപ്പിനെ ആരാണ് നയിക്കേണ്ടത്

May 16th, 2011

education-epathram

ആഗോളീകരണത്തിന്റെ കനത്ത ആഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സാമൂഹ്യ സേവന മേഖലയാണ് വിദ്യാഭ്യാസം. നിര്‍ഭാഗ്യവശാല്‍ കേരളമാണ് ഈ ആഘാതത്തിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞ പ്രധാന മേഖല. വിദ്യാഭ്യാസം ലാഭം കൊയ്യാനുള്ള ഒരു രംഗമാക്കി വളര്‍ത്തി കൊണ്ട് വരിക എന്ന മുതലാളിത്ത ആശയങ്ങള്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു. അതിന്റെ ഫലമായി വിദ്യാഭ്യാസ വകുപ്പ്‌ അതത് കാലങ്ങളിലെ മാറി മാറി വന്ന മന്ത്രിമാരുടെയോ സമുദായങ്ങളുടെയോ താല്പര്യത്തിലൂന്നി മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ പതിച്ചു കൊടുക്കുകയാണ് ഉണ്ടായത്‌. സമുദായങ്ങളിലെ വരേണ്യ വിഭാഗങ്ങള്‍ ഈ കച്ചവടത്തിലൂടെ തടിച്ചു കൊഴുത്തപ്പോള്‍ സാധാരണക്കാരന് വിദ്യാഭ്യാസമെന്നത് വന്‍ സാമ്പത്തിക ബാധ്യതയായി മാറി. സ്വകാര്യ വിദ്യാലങ്ങളുടെയും കലാലയങ്ങളുടെയും വളര്‍ച്ചക്ക് വേണ്ടി നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ തന്ത്രപൂര്‍വ്വം ഭരണ കൂടത്തെ ഉപയോഗിച്ചു. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ സാധാരണക്കാരെ പോലും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അകറ്റിയപ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായി കേരളം മാറി. മക്കളുടെ വിദ്യാഭ്യാസം മലയാളികളുടെ പ്രധാന ലക്ഷ്യമായതിനാല്‍ സ്വകാര്യ മേഖല തന്ത്രപൂര്‍വം വിദ്യാഭ്യാസ കച്ചവടം സാധാരണക്കാരനിലേക്കും വളര്‍ത്തി കൊണ്ടുവന്നു. വിദ്യാഭ്യാസരംഗത്തെ കച്ചവട വല്ക്കരണവും വര്‍ഗീയ വല്ക്കരണവും വളര്‍ന്നു വരുന്ന തലമുറയുടെ ഭാവി ഇരുളടഞ്ഞതാക്കും. വിദ്യാഭ്യാസത്തിലൂടെ ഒരാള്‍ നേടിയെടുക്കേണ്ട സാമോഹിക പ്രതിബദ്ധതയെ ഒരു വിലയും കല്‍പ്പിക്കാതെ കുഴിച്ചു മൂടികൊണ്ടിരിക്കുകയാണ്. ധാര്‍മികതയും ധൈഷണികതയും ഉയര്‍ന്നു നിന്നിരുന്ന സമ്പന്നമായ ഒരു കാലത്തിന്റെ ബാക്കിപത്രമാണ് ഇന്ന് അവശേഷിക്കുന്ന നന്മയുടെ കാതല്‍. ലക്ഷങ്ങള്‍ കോഴകൊടുത്ത് ഉന്നത വിദ്യാഭ്യാസത്തിന് അവസരം തേടുന്ന ഒരാള്‍ക്ക് സാമൂഹിക പ്രതിബദ്ധതയെ പറ്റി ചിന്തിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ പുതുതായി ഉയര്‍ന്നു വന്ന പല കോഴ്സുകളും ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും കലാലയങ്ങള്‍ കമ്പോള താല്പര്യത്തിനനുസരിച്ച് ജീവിക്കാന്‍ ഉതകുന്നവര്‍ക്കായുള്ള പരിശീലന കളരിയായി മാറുന്നുണ്ട്. വിദ്യാര്‍ഥികളുടെ വിമര്‍ശന ബുദ്ധിയെ തല്ലിക്കെടുത്താനും പകരം കമ്പോള താല്പര്യത്തെ വളര്‍ത്തി കൊണ്ട് വരാനുമുള്ള ശ്രമം നടക്കുന്നുണ്ട്. ഒരു കാലത്ത്‌ സാമ്രാജ്യത്വ മുതലാളിത്ത ശക്തികള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ടിരുന്ന കാമ്പസുകള്‍ ഇന്നില്ല. പകരം ഫാഷന്‍ പരേഡും മുതലാളിത്ത ആശയങ്ങളും അവയെ കീഴടക്കി കൊണ്ടിരിക്കുന്നു. ബദല്‍ സാധ്യതകളൊന്നും ഉയര്‍ന്നു വരാത്ത വേദിയായി ഇന്ന് കലാലയങ്ങള്‍ ചുരുങ്ങു കൊണ്ടിരിക്കുന്നു. കാമ്പസ്‌ സംവാദങ്ങള്‍ വെറും ഉപരി വിപ്ലവമായ കാര്യങ്ങളില്‍ തട്ടി നില്‍ക്കുകയാണ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയം ബോധന വിദ്യ ഉള്‍കൊണ്ട്, കച്ചവട വല്‍ക്കരണത്തിലൂടെയുള്ള ദുഷ്ട ലക്ഷ്യത്തെ തിരിച്ചറിയേണ്ടതിനു പകരം അരാഷ്ട്രീയ വല്‍ക്കരണത്തിന്റെ പിടിയിലമര്‍ന്നു കൊണ്ടിരിക്കുകയാണ്. അരാഷ്ട്രീയ വല്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിനു മുന്നില്‍ വിദ്യാലയങ്ങള്‍ പൊതുസ്വത്തല്ല. ആഗോള വിപണിക്കുതകുന്ന ചിന്തകളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രങ്ങളാണ്. വിദ്യാഭ്യാസ രംഗത്തെ ഈ  മൂല്യത്തകര്‍ച്ച ഇന്ന് ഏറെക്കുറെ യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. അതിന്റെ അനന്തരഫലം നമ്മുടെ പൊതു സമൂഹത്തില്‍ പ്രകടമായി കൊണ്ടിരിക്കുന്നു. ആഗോളീകരണത്തിന്റെ ചിഹ്നങ്ങള്‍ വിദ്യാഭ്യാസ മാതൃകകളായി കേരളത്തില്‍ അവതരിക്കുന്നു. പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കേണ്ട ഒരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ട് വെക്കാറില്ല. സേവന മേഖലയായി വര്‍ത്തിക്കേണ്ടതാണ് വിദ്യാഭ്യാസം എന്ന ചിന്ത പോലും നമ്മളില്‍ നിന്നും മാഞ്ഞുപോയി കൊണ്ടിരിക്കുന്നു. സര്‍ക്കാരിന് ന്യായമായ  നിയന്ത്രണങ്ങള്‍ പോലും നിലനിര്‍ത്താനാവാത്ത സ്ഥിതി വളര്‍ന്നു കഴിഞ്ഞു. ഇതൊരു യാഥാര്‍ത്ഥ്യമായതോടെ സാധാരണക്കാരന്‍ പോലും തന്റെ മക്കളുടെ വിദ്യാഭ്യാസമോഹം സഫലമാക്കാന്‍ ലോണെടുത്തും സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളെ ആശ്രയിച്ചും കടക്കെണിയില്‍ കുടുങ്ങുന്നു. ഈ ബാധ്യത താങ്ങാനാവാതെ വരുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു.

വിദ്യാര്‍ഥികളുടെ ജൈവികവും രാഷ്ട്രീയവുമായ പ്രതിരോധത്തെ നിര്‍വീര്യമാക്കാനെ നിലവിലെ വിദ്യാഭ്യാസ നയങ്ങള്‍ ഉപകരിക്കുകയുള്ളൂ. വിദ്യാര്‍ഥി രാഷ്ട്രീയം അവരുടെ യഥാര്‍ത്ഥ അവകാശത്തെ ഹൈജാക്ക് ചെയ്തത് അടിമകളാക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ രീതിയെ വിമര്‍ശന ബുദ്ധിയോടെ നേരിടാന്‍ ശക്തിയുള്ള രാഷ്ട്രീയ ബോധം വളര്‍ന്നു വരണം. അരാഷ്ട്രീയ വാദത്തെ പൂര്‍ണ്ണമായും തള്ളികളയാനുള്ള തന്റേടം ഇതോടൊപ്പം കാണിക്കണം. എങ്കിലേ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വളര്‍ത്തി കൊണ്ടുവരാന്‍ കഴിയൂ. കേരളത്തിലെ ജനകീയ വിദ്യാഭ്യാസത്തിന്റെ ആണിക്കല്ല് സര്‍ക്കാര്‍ തന്നെയാവണം. നമ്മുടെ സാമൂഹ്യ നന്മക്ക് പൊതു വിദ്യാഭ്യാസ മേഖല തകരാതെ നോക്കണം. പുതുതായി അധികാരമേല്‍ക്കുന്നവര്‍ ഇനിയെങ്കിലും ഇക്കാര്യം മനസിലാക്കി പ്രവര്‍ത്തിക്കണം. ഇനിയെങ്കിലും വിദ്യാഭ്യാസ വകുപ്പിനെ കക്ഷി രാഷ്ട്രീയ താല്പര്യമനുസരിച്ച് പങ്കുവെക്കുന്ന രീതി അവസാനിപ്പിച്ച് ഈ വകുപ്പിനെ നയിക്കാന്‍ കരുത്തുള്ള വിദ്യാഭ്യാസ വിചക്ഷണരെ വകുപ്പിന്റെ തലപ്പത്തിരുത്താന്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം ധൈര്യം കാണിക്കണം.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാധാരണ പ്രസവം സ്ത്രീകളുടെ അവകാശം

May 10th, 2011

baby-epathram

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പ്രസവങ്ങളില്‍ സിസേറിയന്‍ വര്‍ദ്ധിച്ചുവരുന്നത് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പ്രസവ ശസ്‌ത്രക്രിയകള്‍ക്ക്‌ ഇനി ഓഡിറ്റിംഗ്‌ ഏര്‍പ്പെടുത്തും.

സാധാരണ പ്രസവം തങ്ങളുടെ അവകാശമാണെന്ന് ഗര്‍ഭിണികളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. ഇത് എങ്ങനെ പ്രാവര്‍ത്തികം ആക്കാം എന്നതിനെ കുറിച്ച് ഗര്‍ഭിണിക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ അറിവുകള്‍ നല്‍കണം. സുഖ പ്രസവത്തിന്‌ വേണ്ടിയുള്ള വ്യായാമമുറകള്‍, പ്രസവ വേദന, പ്രസവസംബന്ധമായ മറ്റു കാര്യങ്ങള്‍ എന്നിവയിലെല്ലാം ഗര്‍ഭിണികള്‍ക്ക്‌ ആവശ്യമായ ബോധവല്‍ക്കരണം നല്‍കണം.

അത്യാവശ്യ ഘട്ടത്തില്‍ മാത്രമെ സിസേറിയനെ ആശ്രയിക്കാവൂ. സാധാരണ പ്രസവത്തെക്കാള്‍ സിസേറിയനാണ് സുരക്ഷിതമെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. ഒരു മേജര്‍ ശസ്ത്രക്രിയയായ സിസേറിയനില്‍ സങ്കീര്‍ണതകള്‍ ഏറെയുണ്ട്. സിസേറിയന്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ വിദഗ്ദ്ധാഭിപ്രായം കണക്കിലെടുത്ത് മാത്രമേ സിസേറിയന്‍ വേണമോയെന്ന് തീരുമാനിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗികളുടെ കേസ് റിക്കോര്‍ഡുകള്‍ എല്ലാ ആശുപത്രികളിലും സൂക്ഷിക്കണം. സങ്കീര്‍ണമായ ഗര്‍ഭാവസ്‌ഥയുടേയും ശസ്‌ത്രക്രിയയിലൂടെ അടക്കമുള്ള പ്രസവങ്ങളുടെയും പ്രതിമാസ ക്ലിനിക്കല്‍ റിപ്പോര്‍ട്ട്‌ ആശുപത്രികളില്‍ തയാറാക്കണം. ഇത്‌ എല്ലാ മാസവും ആദ്യ പ്രവൃത്തി ദിനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ അയക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.

ഗര്‍ഭിണിക്ക്‌ മനോധൈര്യം പകരാന്‍ പ്രസവത്തിന്റെ ആദ്യഘട്ടത്തില്‍ പ്രസവമുറിയില്‍ ബന്ധുവായ സ്‌ത്രീയെക്കൂടി നില്‍ക്കാന്‍ അനുവദിക്കണമെന്നും മാര്‍ഗനിര്‍ദേശമുണ്ട്‌

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി വിവാഹങ്ങള്‍: ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍

May 9th, 2011

wedding_hands-epathram

തിരുവനന്തപുരം: പ്രവാസി വിവാഹങ്ങള്‍ക്ക് കേരള പോലിസിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെയും വിദേശ പൌരത്വമുള്ള ഇന്ത്യന്‍ വംശജരെയും വിവാഹം കഴിക്കുന്ന ഇന്ത്യന്‍ വനിതകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പോലീസ് നിര്‍ദ്ദേശിക്കുന്നത്.

ഇതില്‍ മുഖ്യമായത്, തിടുക്കത്തില്‍ ഒരു വിവാഹത്തിനു മുതിരുവാന്‍ പാടില്ല എന്നുള്ളതാണ്. കുടുംബക്കാരുടെ സമ്മര്‍ദം മൂലമോ, വിദേശത്ത് പോകുവാനുള്ള ആഗ്രഹം മൂലമോ ആയിരിക്കരുത് ഒരു വിവാഹം. വധൂ വരന്മാരുടെ കുടുംബങ്ങള്‍ തമ്മില്‍ നേരില്‍ കണ്ടു മാത്രമായിരിക്കണം ഒരു വിവാഹം ഉറപ്പിക്കേണ്ടത്. ഫോണില്‍ കൂടെയോ ഇമെയില്‍ സന്ദേശങ്ങള്‍ വഴിയോ നേരില്‍ കാണാതെയുള്ള രീതികളില്‍ വിവാഹമുറപ്പിക്കല്‍ പാടില്ല.

വിവാഹ ദല്ലാളന്മാരോ ബ്യുറോക്കാരോ പറയുന്നത് കണ്ണടച്ച് വിശ്വസിച്ചു, എല്ലാം ഭദ്രമാണ് എന്ന് വിശ്വസിക്കാന്‍ പാടില്ല. വരനെ കുറിച്ചും വീട്ടുകാരെ കുറിച്ചും കല്യാണ വെബ്സൈറ്റുകളും ബ്രോക്കര്മാരും വിവരങ്ങള്‍ നല്കുമെങ്കിലും ഇവ സത്യമാണോ എന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. വരന്റെ കുടംബക്കാരുമായോ സുഹൃത്തുക്കളുമായോ തിരക്കിയാല്‍ അയാളെ കുറച്ചുള്ള വസ്തുതകള്‍ എത്രത്തോളം ശരിയാണ് എന്ന് മനസിലാക്കാം.

വിദേശത്ത് കൊണ്ട് പോയി വിവാഹം കഴിക്കാം എന്ന നിലപാടിനോട് ഒരു കാരണവശാലും ഒരു സ്ത്രീ സമ്മതിക്കാന്‍ പാടില്ല. വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താവില്‍ നിന്നോ കുടുംബക്കാരില്‍ നിന്നോ സമ്മര്‍ദം ഉണ്ടായാല്‍ ഉടന്‍ തന്നെ അത് പോലീസിനെ അറിയിക്കുക. ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഏതെങ്കിലും വിധത്തില്‍ ഭര്‍തൃഗൃഹത്തില്‍ പീഡനം അനുഭവിക്കേണ്ടി വരികയോ ചെയ്‌താല്‍ അത് പോലീസില്‍ അറിയിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ട്. നിയമവിരുദ്ധമായ ഏതൊരു നടപടിക്കും തന്നെ നിര്‍ബന്ധിച്ചാല്‍ ഒരു സ്ത്രീയ്ക്ക് അതും  പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യാം. പുറംരാജ്യത്ത് വച്ച് നടക്കുന്ന ഏതൊരു പീഡനങ്ങള്‍ക്കും ഒരു സ്ത്രീയ്ക്ക് ഇന്ത്യയില്‍ കേസ് ഫയല്‍ ചെയ്യാം. മറ്റേതൊരു രാജ്യത്തെ വച്ച് നോക്കിയാലും വിവാഹമോചന കേസുകളില്‍ ഇന്ത്യയിലെ നിയമം കൂടുതലും സ്ത്രീകള്‍ക്ക് അനുകൂലമാണ്. ഇന്ത്യയില്‍ കല്യാണം കഴിച്ച ദമ്പതികള്‍ വിദേശത്ത് താമസിക്കുമ്പോള്‍, ഭര്‍ത്താവ് വിവാഹമോചനം നേടിയാലും, അതിനു ഇന്ത്യന്‍ നിയമസാധുതയില്ല. ഭാര്യയും കൂടി കോടതിയില്‍ ഹാജരായെങ്കില്‍ മാത്രമേ കേസ് പരിഗണിക്കുകയുള്ളൂ.

ഏതൊരു ഗാര്‍ഹിക പീഡന കേസുകളിലും സ്ത്രീകള്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രം ഭര്‍ത്താവിനെതിരെയുള്ള പരാതികള്‍ വെളിപ്പെടുത്താം. ഇതിനായി പോലീസ്, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, കോടതി എന്നിവയുടെ സഹായം തേടാം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

55 of 571020545556»|

« Previous Page« Previous « തൃശ്ശൂര്‍ പൂരത്തിനു കൊടിയേറി
Next »Next Page » സാധാരണ പ്രസവം സ്ത്രീകളുടെ അവകാശം »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine