ആഫ്രിക്കയില്‍ നിന്ന് ഇറ്റലിയിലേക്ക് അഭയാര്‍ത്ഥികളുമായി വരികയായിരുന്ന ബോട്ട് ലാംബഡുസ ദ്വീപിന് സമീപം മുങ്ങി 14 പേർ മരിച്ചു. 200 പേരെ കാണാതായി. ഇരുനൂറോളം പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചതായി അധികൃതർ പറഞ്ഞു. ബോട്ടിൽ നാനൂറിൽ അധികം അഭയാർഥികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. 400ഓളം അഭയാര്‍ത്ഥികളാണ് ബോട്ടിൽ ഉണ്ടായിരുന്നത് എന്നാണ് കരുതുന്നത്. ബോട്ടിൽ കൂടുതൽ പേരെ ഉൾക്കൊള്ളിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്