റോം : അപകടത്തില്‍ പെട്ട കപ്പലായ കോസ്റ്റ കോണ്‍കോര്‍ഡിയ യിലെ കാണാതായ യാത്രക്കാര്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തി വെച്ചു. റസല്‍ റിബല്ലോ എന്ന ഇന്ത്യാക്കാരനായ ഒരു കപ്പല്‍ ജോലിക്കാരനടക്കം 16 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരെ ഇനി അപകടത്തില്‍ മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കും. മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് അപകട സ്ഥലത്ത് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം നിലനില്‍ക്കാത്തതിനാല്‍ ഇനിയും തിരച്ചില്‍ തുടരേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു.
ഇറ്റലിയുടെ തീരത്തുള്ള പാറക്കെട്ടില്‍ ഇടിച്ചു തകര്‍ന്ന കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് 17 പേരാണ് നേരത്തെ കൊല്ലപ്പെട്ടത്. ഇതിനു പുറമെയാണ് ഇപ്പോള്‍ കാണാതായവരെയും മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
- ജെ.എസ്.