ന്യൂയോര്‍ക്ക് : തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ ആറു വയസ്സ് മാത്രമുള്ള മലയാളി പെണ്‍കുട്ടിയെ അമേരിക്കയിലെ ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്‍റ് വിമാന യാത്ര യില്‍നിന്നു വിലക്കപ്പെടേണ്ട വരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഭീകരര്‍ എന്നു സംശയിക്ക പ്പെടുന്നവര്‍ക്ക് വിമാന യാത്ര വിലക്കുന്നതിനുള്ള അമേരിക്ക യുടെ ‘നോ ഫ്‌ളൈ’ പട്ടികയില്‍ ആണ് ഒഹായോ യിലെ ഡോക്ടര്‍ സന്തോഷ് തോമസിന്‍റെ മകള്‍ അലീസ തോമസ് ഉള്‍പ്പെട്ടത്.
അടുത്ത സമയത്ത് ക്ലീവ്‌ലാന്‍ഡില്‍ നിന്ന് മിനിയാപ്പൊളിസി ലേക്ക് യാത്രക്കായി എത്തിയപ്പോഴാണ് അലീസ ‘നോ ഫ്‌ളൈ’ പട്ടിക യിലുണ്ടെന്ന് ടിക്കറ്റ് ഏജന്‍സി യില്‍നിന്നും ഡോ. സന്തോഷും കുടുംബവും അറിയുന്നത്. ഉടനെ ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റില്‍ ബന്ധപ്പെട്ടപ്പോള്‍ പട്ടികയില്‍ മാറ്റമൊന്നും വരുത്തില്ലെന്നു മറുപടി ലഭിച്ചു. തുടര്‍ന്ന് കര്‍ശ്ശന പരിശോധന കള്‍ക്കു ശേഷം അലീസയ്‌ക്കു പോകാന്‍ അനുമതി നല്‍കി.
കുട്ടിയെ ‘നോ ഫ്‌ളൈ’ പട്ടിക യില്‍ ഉള്‍പ്പെടുത്തി യതിന് ആഭ്യന്തര സുരക്ഷാ വകുപ്പിന് എതിരെ അപ്പീല്‍ നല്കാന്‍ ഒരുങ്ങുക യാണ് മലയാളിയായ ഡോ. സന്തോഷ്. ചിലപ്പോ ഴൊക്കെ അനിയത്തി യെ ഭീഷണി പ്പെടുത്തും എന്നത് ഒഴിച്ചാല്‍ അലീസ നല്ല കുട്ടി യാണെന്നു സന്തോഷ് ഹാസ്യ രൂപേണ പറഞ്ഞു. തീവ്രവാദ ബന്ധം ഉണ്ടെന്നു സംശയി ക്കുന്നവരെ യാണ് അതീവ പ്രധാന്യമുള്ള ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. അന്താരാഷ്ട്ര യാത്രക്കാരെ പ്പോലെ തന്നെ ആഭ്യന്തര വിമാന ങ്ങളില്‍ സഞ്ചരിക്കുന്ന വരെയും ‘നോ ഫ്‌ളൈ’ പട്ടിക പ്രകാരം പരിശോധിക്കണം എന്നാണ് അമേരിക്ക യിലെ നിബന്ധന.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിമാനം
അമെരിക്ക ഒരു സംഭവം തന്നാ..
(ഞാങ്കരുതിയതു ഞാനൊരു സംഭവമാന്നാ,
അമെരിക്ക പുലി തന്നണ്ണാ..)
-ഉണ്ണി