ജൊഹാനസ്ബര്‍ഗ് : ലാറ്റിന്‍ അമേരിക്കന്‍ പ്രതീക്ഷ കള്‍ക്ക് വിരാമം ഇട്ടു കൊണ്ട് ലോക ഫുട്ബോളിലെ പ്രഥമ ചാമ്പ്യന്മാരായ ഉറുഗ്വെ യെ രണ്ടിന് എതിരെ മൂന്നു ഗോളു കള്‍ക്ക് മറികടന്ന്‍ ഹോളണ്ട് ഫൈനലി ലേക്ക് കുതിച്ചു. ആദ്യാവസാനം ആവേശം നിറഞ്ഞ മല്‍സര ത്തില്‍ ഇരു ടീമു കളും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടന മാണ് പുറത്തെടുത്തത്. ഒന്നാം പകുതി യുടെ പതിനെട്ടാം മിനുട്ടില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഹോളണ്ട് ക്യാപ്ടന്‍ ജിയോവാനി ബ്രോങ്കോസ്റ്റ് ഉതിര്‍ത്ത സുന്ദരമായ ലോംഗ് റേഞ്ച് ഗോളിലൂടെ ഓറഞ്ചു പട ലീഡു നേടി എങ്കിലും അതിശക്തി യായി തിരിച്ചടിച്ച ഉറുഗ്വെ -ഈ ലോക കപ്പിലെ തന്നെ താരങ്ങളില്‍ ഒരാളായ ഫോര്‍ലാന്‍ ഗോള്‍ മടക്കി- സമനില ( 1 – 1 ) കൈവരിച്ചു.

ഹോളണ്ട് - ഉറുഗ്വെ സെമി ഫൈനലില്‍ നിന്ന്
യൂറോപ്യന്‍ ക്ലാസിക്കുമായി സെമി ഫൈനല്‍
ടോട്ടല്‍ ഫുട്ബോളിന്‍റെ വക്താക്കളായ ജര്‍മ്മനി യും സ്പെയിനും ലോകകപ്പിലെ ഫൈനല്‍ ബര്‍ത്തി നായി കൊമ്പു കോര്‍ക്കു മ്പോള്‍ അതൊരു യൂറോപ്യന്‍ ക്ലാസിക് ഫുട്ബോള്‍ ആയിരിക്കും എന്ന് തീര്‍ച്ച.
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി
- pma