റോം: കേരള കടത്തീരത്തിനടുത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് വെടിവെച്ച് കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജന്മ നാട്ടില്‍ വന്‍ വരവേല്പ്. കേരള ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ പോയ ഇവര്‍ക്ക് ഇറ്റാലിയന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ സ്വീകരണം നല്‍കി. കൊലക്കേസില്‍ പ്രതികളായ സാല്‍വത്തോറ ജിറോണിനേയും ലത്തോറെ മാസിമിലിയാനോ എന്നീ നാവികരെ മുത്തം നല്‍കിക്കൊണ്ടാണ് ഇറ്റാലിയന്‍ പ്രസിഡണ്ട് ജോര്‍ജോ നപോളിറ്റാനോ സ്വീകരിച്ചതെന്ന് വാര്‍ത്തയുണ്ട്. ചടങ്ങില്‍ ഇറ്റാലിയന്‍ വിദേശകാര്യ അംന്ത്രി ജൂലിയോ ടെര്‍സി, പ്രതിരോധ മന്ത്രി ജ്യാബാവ്‌ലോ ഡി പാവ്‌ല തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഫ്രാറ്റലി ഡി ഇറ്റാലിയ- സെന്‍ട്രോഡെസ്ട്ര ഡി നഷ്‌ണല്‍ എന്ന ഇറ്റാലിയന്‍ യാഥാസ്ഥിതിക ദേശീയ വാദി കക്ഷി ഇരുവരേയും പാര്‍ളമെന്റിലേക്ക് മത്സരിപ്പിക്കുവാന്‍ സ്വീറ്റു നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുടക്കം മുതലേ ഇറ്റലി കടല്‍ക്കൊലയില്‍ പ്രതികളായ നാവികര്‍ക്ക് വേണ്ടി ശക്തമായ നീക്കങ്ങള്‍ നടത്തി വരികയാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പ്രതിഷേധം, വിവാദം