സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

October 10th, 2016

oliver-hart-and-bengt-holmström-2016-nobel-prize-winners-ePathram-

ഒലിവർ ഹാർട്ട്, ബംഗ്ത്ത് ഹോംസ്‌ട്രോം എന്നിവർക്ക് 2016 ലെ സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നോബല്‍ പുര സ്കാരം. കോണ്‍ട്രാക്റ്റ് തിയറിക്ക് നല്‍കിയ സംഭാവന കള്‍ പരിഗണി ച്ചാണ് ഇരുവര്‍ക്കും നോബല്‍ പുരസ്കാരം നൽകുന്നത്.

ബ്രിട്ടീഷു കാരനായ ഒലിവർ ഹാർട്ട് ഹാർ വാർഡ് സർവ്വ കലാ ശാല യിൽ സാമ്പ ത്തിക ശാസ്ത്ര വിഭാഗ ത്തിലെ പ്രൊഫസറാണ്. ഫിൻലൻഡു കാരനായ ഹോം സ്ട്രോം, മസാച്ചു സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാ പക നാണ്.

സർക്കാരും കമ്പനി കളും തമ്മിലുള്ള ഹ്രസ്വ കാല കരാർ പ്രതി പാദി ക്കുന്ന കരാർ സിദ്ധാന്ത ത്തെ കുറിച്ചുള്ള (കോണ്‍ട്രാക്റ്റ് തിയറി) പഠന ത്തിനാണ് പുരസ്കാരം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അമേരിക്കൻ സൈന്യത്തിന് നേരെ ഐ.എസ്സ് രാസായുധം പ്രയോഗിച്ചു

September 22nd, 2016

is-epathram

ഇറാഖിൽ അമേരിക്കൻ സൈന്യത്തിന് നേരെ ഐ.എസ്സ് രാസായുധ പ്രയോഗം നടത്തി. ആദ്യമായിട്ടാണ് സൈന്യത്തിന് നേരെ ഇങ്ങനെ ഒരു ആക്രമണം ഉണ്ടാകുന്നത്. മോസൂളിനടുത്തുള്ള ഖയാറ വ്യോമതാവളത്തിലാണ് ആക്രമണം നടന്നതായി സംശയിക്കുന്നതെങ്കിലും സംഭവം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മസ്റ്റാർഡ് ഏജന്റ് നിറച്ച റോക്കറ്റ് ആണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് സൂചന. ഇതിനെ പ്രതിരോധിക്കാൻ പരിശീലനം നേടിയ സൈനികരാണ് വ്യോമതാവളത്തിൽ ഉള്ളത്. സെപ്തംബർ 20 നാണ് ആക്രമണം നടന്നതെന്ന് കരുതുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാൻ ഭീകരതയെ പിന്തുണക്കുന്ന രാഷ്ട്രം – യു.എസ് സെനറ്റ്

September 10th, 2016

u.s-epathram

പാക്കിസ്ഥാൻ ഒരു ഭീകരരാഷ്ട്രമാണെന്ന ഇന്ത്യയുടെ വാദത്തെ ശരി വെച്ചുകൊണ്ട് യു.എസ് സെനറ്റ്. ഭീകരരെ ഉപയോഗിച്ച് പാക്കിസ്ഥാൻ അഫ്ഗാനിസ്താനിലുള്ള അമേരിക്കൻ സൈനികരെ കൊന്നൊടുക്കുകയാണെന്ന് സെനറ്റ് അംഗങ്ങൾ ആരോപിച്ചു.ഭീകരരുടെ സുരക്ഷിതമായ വാസ കേന്ദ്രങ്ങളായി പാക്കിസ്ഥാൻ നഗരങ്ങൾ മാറിക്കഴിഞ്ഞുവെന്നും സെനറ്റ് അംഗങ്ങൾ പറയുന്നു.

പാക്കിസ്ഥാൻ താവളം നൽകിയിരിക്കുന്ന ഹഖാനി ഭീകരരാണ് അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികരെ കൊലപ്പെടുത്തുന്നതിൽ മുന്നിൽ നിൽക്കുന്നതെന്നും യു.എസ്.സെനറ്റ് പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൈനിക താവള സഹകരണത്തിന് ഇന്ത്യ-അമേരിക്ക കരാർ

August 30th, 2016

ashto-epathram

സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. കരാർ പ്രകാരം രണ്ടു രാജ്യങ്ങളുടെയും കപ്പലുകൾ, വിമാനങ്ങൾ സൈനികവാഹനങ്ങൾ തുടങ്ങിയവയുടെ വിവിധ പ്രവർത്തനങ്ങൾക്കായി സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കാനാകും.

പ്രതിരോധ മന്ത്രി മനോഹർ പരീക്കറും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടറുമാണ് കരാറിൽ ഒപ്പുവെച്ചത്. അമേരിക്ക ഇന്ത്യയുമായി ആഴത്തിലുള്ള സൈനികബന്ധം ഉണ്ടാക്കുന്നത് ചൈനയെ സമ്മർദ്ദത്തിലാക്കാനാണെന്ന് സൂചനയുണ്ട്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജൂലിയൻ അസാഞ്ചി ന്‍േറത് അന്യായ മായ തടവ് : യു. എൻ.

February 4th, 2016

Julian-Assange-wikileaks-ePathram
ലണ്ടൻ : അന്യായ മായി തന്നെ തടങ്കലിൽ വെക്കു ന്നതിന് എതിരെ ‘വിക്കി ലീക്ക്‌സ്’ സ്ഥാപകൻ ജൂലിയൻ അസാഞ്ച് നല്കിയ പരാതി യിൽ അസാഞ്ചിന് അനു കൂല മായി യു. എൻ. സമിതി യുടെ വിധി.

2010 ലാണ് സ്വീഡനിലെ ലൈംഗിക ആരോപണ വുമായി ബന്ധ പ്പെട്ട് അസാഞ്ചിന് എതിരെ ബ്രിട്ടീഷ് സുപ്രീം കോടതി അറസ്റ്റ് വാറന്‍റ് പുറ പ്പെടു വിക്കുന്നത്. അന്നു മുതൽ അസാഞ്ച് ബ്രിട്ടനിലെ ഇക്വഡോർ സ്ഥാന പതി കാര്യാലയ ത്തിൽ രാഷ്ട്രീയ അഭയം തേടി യിരിക്കുക യായിരുന്നു.

കേസ് കെട്ടിച്ച മച്ച താണ് എന്ന് ജൂലിയൻ അസാഞ്ച് നേരത്തേ പറഞ്ഞിരുന്നു. അറസ്റ്റ് വാറണ്ടി ലൂടെ തന്നെ അന്യായ മായി തടങ്കലിൽ വെച്ചിരി ക്കുക യാണ് എന്നായി രുന്നു അസാഞ്ചിന്റെ വാദം. യു. എൻ. സമിതി ഇന്ന് ഈ വാദം അംഗീ കരി ക്കുക യായിരുന്നു.

അമേരിക്ക യുടെ യുദ്ധ ക്കുറ്റ ങ്ങളു ടെയും അന്താ രാഷ്ട്ര തല ത്തിലെ ചാര വൃത്തി കളുടെയും രേഖ കളും വീഡി യോ കളും ചോർത്തി വിക്കി ലീക്ക്‌സ് പുറത്തു വിട്ടി രുന്നു. യു. എസ്. സർക്കാരിന്റെ രഹസ്യാ ന്വേഷണ രേഖ കൾ വീക്കി ലീക്സ് പുറത്തു വിട്ടതു മുതൽ അമേരിക്ക യുടെ നോട്ട പ്പുള്ളി യാണ് അസാഞ്ച്.

- pma

വായിക്കുക: , , , ,

Comments Off on ജൂലിയൻ അസാഞ്ചി ന്‍േറത് അന്യായ മായ തടവ് : യു. എൻ.

ഇന്ത്യ – അമേരിക്ക ആണവ പദ്ധതി 2016 ല്‍ നടപ്പിലാകും

December 13th, 2015

richard-rahul-verma-us-ambassador-to-india-ePathram
വാഷിംടണ്‍ : ഇന്ത്യ – അമേരിക്ക ആണവ പദ്ധതി 2016 ല്‍ യാഥാര്‍ത്ഥ്യം ആകും എന്ന് ഇന്ത്യ യിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി റിച്ചാര്‍ഡ് വര്‍മ്മ.

ത്വരിത ഗതി യില്‍ ഇതിന്റെ ചര്‍ച്ചകള്‍ നടക്കു കയാണ്. എന്‍. പി. സി. ഐ. എല്‍, ആണ വോര്‍ജ്ജ വകുപ്പ്, പ്രധാന മന്ത്രിയുടെ ഓഫീസ് എന്നിവ യുമായി ചര്‍ച്ച കള്‍ നടക്കു ന്നുണ്ട്. എന്നാല്‍ അണവ ബാദ്ധ്യതാ ബില്ലില്‍ പൂര്‍ണ്ണ മായ ധാരണ കൈ വരിച്ചിട്ടില്ലാ എന്നും വര്‍മ്മ വ്യക്ത മാക്കി.

സമയ ത്തിന്റെ അടിസ്ഥാന ത്തില്‍ ആണ വോര്‍ജ്ജ പദ്ധതി വേഗ ത്തില്‍ അല്ല. കാരണം റിയാക്ടറു കളുടെ നിര്‍മ്മാണം അത്ര യേറെ സങ്കീര്‍ണ്ണ മാണ്. അതൊരു നീക്കു പോക്കല്ല യാഥാര്‍ത്ഥ്യ മാണ് എന്നും വര്‍മ്മ പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ഇന്ത്യ – അമേരിക്ക ആണവ പദ്ധതി 2016 ല്‍ നടപ്പിലാകും

അമേരിക്കയിലും മോഹന്‍ ലാല്‍ മോദിയെ കുഴപ്പത്തിലാക്കി

September 30th, 2014

മാഡിസന്‍ സ്ക്വയര്‍: മോഹന്‍ലാ‍ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും കുഴപ്പത്തിലാക്കി. നേരത്തെ അത് ഇന്ത്യയില്‍ വച്ചായിരുന്നെങ്കില്‍ ഇത്തവണ അത് അമേരിക്കയില്‍ വച്ചാണെന്ന് മാത്രം. മാഡിസന്‍ സ്ക്വയറിലെ ചരിത്രം കുറിച്ച പ്രസംഗത്തിനിടെ മഹാത്മാ ഗാന്ധിയെ പറ്റി പറയുമ്പോള്‍ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധിയെന്ന് പറയുന്നതിനു പകരം മോഹന്‍ ലാല്‍ കരം ചന്ദ് ഗാന്ധിയെന്ന് പറഞ്ഞത്. നേരത്തെ 2013 നവംബറില്‍ ജയ്പൂരിലെ ഒരു തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമ്പോളും ഇതു പോലെ മോഹന്‍ ലാല്‍ കരം ചന്ദ് ഗാന്ധിയെന്ന് മോദിക്ക് നാക്ക് പിഴ സംഭവിച്ചിരുന്നു.
മാഡിസന്‍ സ്ക്വയര്‍ പ്രസംഗത്തിനിടെ ഗാന്ധിജി നമുക്ക് സ്വാന്ത്ര്യം നേടിത്തന്നു എന്നാല്‍ നമ്മള്‍ അദ്ദേഹത്തിനു എന്തു കൊടുത്തു എന്ന് ചോദിച്ച മോദിക്ക് നാക്ക് പിഴച്ചു.
മോദിയുടെ നാക്ക് പിഴയെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പരിഹസിച്ചു. പ്രധാനമന്ത്രി രാഷ്ട്രപിതാവിന്റെ പേരുതെറ്റിച്ചു പറഞ്ഞതിനെ പരിഹസിച്ച് സൊഷ്യല്‍ മീഡിയയിലും നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഇറാഖിനു മുകളിൽ അമേരിക്കൻ പോർ വിമാനങ്ങൾ വീണ്ടും

June 28th, 2014

iraq-body-count-epathram

ബാഗ്ദാദ്: ഇറാഖിന് മുകളിൽ അമേരിക്ക വീണ്ടും പോർ വിമാനങ്ങൾ പറപ്പിച്ചു തുടങ്ങി. ആക്രമണമല്ല വിമാനങ്ങളുടെ ലക്ഷ്യം എന്ന് അമേരിക്ക വ്യക്തമാക്കുന്നുണ്ട്. ഇറാഖിലുള്ള അമേരിക്കൻ സൈനികരുടെ സുരക്ഷയ്ക്കും തന്ത്ര പ്രധാന വിവരങ്ങൾ ശേഖരിക്കുന്നതിനും വേണ്ടിയാണ് വിമാനങ്ങൾ വിന്യസിക്കുന്നത് എന്ന് പെന്റഗൺ വക്താവ് അറിയിച്ചു. ഇറാഖ് സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ഇത്. പൈലറ്റുള്ള വിമാനങ്ങളും പൈലറ്റില്ലാ വിമാനങ്ങളും പറപ്പിക്കുന്നുണ്ട്. ഇതിൽ ചിലതെല്ലാം സായുധ വിമാനങ്ങളാണ് എന്നും പെന്റഗൺ വെളിപ്പെടുത്തി.

അമേരിക്ക ഇറാഖിൽ നിന്നും സൈനികരെ പിൻവലിച്ചിട്ട് രണ്ടു വർഷത്തിലേറെയായി. ഇനിയും യുദ്ധത്തിനായി സൈനികരെ ഇറാഖിലേക്ക് അയക്കില്ല എന്നും വൈറ്റ് ഹൌസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചില വിദഗ്ദ്ധ സൈനിക ഉപദേഷ്ടാക്കളെ അമേരിക്ക ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. ഇവരുടെ സുരക്ഷയ്ക്ക് കൂടെയാണ് ഇപ്പോൾ വിമാനങ്ങൾ പറപ്പിക്കുന്നത്. പ്രതിദിനം 30 – 35 പോർ വിമാനങ്ങളാണ് ഇപ്പോൾ ഇറാഖിന്റെ ആകാശത്തിലൂടെ പറക്കുന്നത്.

ഒന്‍പതു വര്ഷം നീണ്ടു നിന്ന രക്ത രൂഷിതമായ ഇറാഖ്‌ യുദ്ധം 2011 ഡിസംബറിൽ ഔദ്യോഗികമായി അവസാനിച്ചപ്പോൾ 4500 ഓളം അമേരിക്കന്‍ സൈനികര്‍ക്കും പതിനായിരക്കണക്കിന് ഇറാഖികള്‍ക്കും തങ്ങളുടെ ജീവന്‍ ഈ യുദ്ധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ ഇതിന്റെ പതിന്മടങ്ങാണ് എന്ന് 2003 ലെ ഇറാഖ്‌ അധിനിവേശം മുതല്‍ അധിനിവേശത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സാധാരണ ജനങ്ങളുടെ കണക്ക്‌ സൂക്ഷിക്കുന്ന ഇറാഖ്‌ ബോഡി കൌണ്ട് എന്ന വെബ്സൈറ്റ്‌ സാക്ഷ്യപ്പെടുത്തുന്നു.

ജോര്‍ജ്‌ ബുഷ്‌ ഇറാഖിന്റെ പക്കല്‍ ഉണ്ടെന്നു അവകാശപ്പെട്ട ഭീകരായുധങ്ങള്‍ (Weapons of Mass Destruction – WMD – വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍) ഇറാഖില്‍ നിന്നും കണ്ടെത്താനായില്ല എന്ന പ്രഹേളികയും അവശേഷിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വീണു കിട്ടിയ 74 ലക്ഷം രൂപ തിരികെ നൽകി

May 31st, 2014

joe-cornell-salvation-army-epathram

ഫ്രെസ്നൊ: ട്രാഫിൿ സിഗ്നലിനരികിൽ നിന്നും കണ്ടെടുത്ത സഞ്ചി തുറന്നു നോക്കിയ ജോ കോർണെൽ എന്ന അമേരിക്കക്കാരൻ ഒരു നിമിഷം സ്തബ്ധനായി പോയി. സഞ്ചിയിൽ പുത്തൻ നോട്ട് കെട്ടുകൾ. ഒന്നേകാൽ ലക്ഷം ഡോളർ (74 ലക്ഷം രൂപ) എണ്ണുമ്പോഴേക്കും അദ്ദേഹത്തിന്റെ മനസിലൂടെ ഒട്ടേറെ ദുഷ് ചിന്തകൾ കടന്നു പോയതായി അദ്ദേഹം തന്നെ പറയുന്നു. താൻ കരയുകയും വിറയ്ക്കുകയും ചെയ്തതായി അദ്ദേഹം ഓർക്കുന്നു. എന്നാൽ ഈ പണം കൊണ്ട് എന്തൊക്കെ ചെയ്യാം എന്ന ചിന്തയൊക്കെ ഒരു നിമിഷം ജനിക്കാൻ പോകുന്ന തന്റെ നാലാമത്തെ പേരക്കുഞ്ഞിനെ കുറിച്ച് ആലോചിച്ചപ്പോഴേക്കും മാഞ്ഞു പോയി. തന്നെ കുറിച്ച് ആ കുഞ്ഞ് എന്താവും മനസ്സിലാക്കുക എന്ന് ഓർത്തതോടെ കോർണെൽ ഒന്നുറപ്പിച്ചു. തനിക്ക് അർഹതപ്പെട്ടതല്ലാത്ത പണം തിരികെ ഏൽപ്പിക്കുക തന്നെ. സാൽവേഷൻ ആർമി ജീവനക്കാരനായ ജോ കോർണെൽ ഉടനെ തന്റെ മേലുദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞു.

ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടു പോവുന്ന ബ്രിങ്ക്‍ എന്ന സ്ഥാപനത്തിന്റെ ട്രക്കിൽ നിന്നുമാണ് സഞ്ചി വീണു പോയത്. ട്രാഫിൿ സിഗ്നലിൽ നിർത്തി ഇട്ടിരുന്ന ട്രക്ക് സിഗ്നൽ പച്ചയായതോടെ മുന്നോട്ട് നീങ്ങിയപ്പോഴാണ് ട്രക്കിൽ നിന്നും ഒരു സഞ്ചി റോഡിൽ വീഴുന്നത് കോർണലിന്റെ ശ്രദ്ധയിൽ പെട്ടത്.

പണം തിരികെ ലഭിച്ച ബ്രിങ്ക്‍ അധികൃതർ നന്ദി സൂചകമായി കോർണലിന് 5000 ഡോളർ പാരിതോഷികമായി നൽകി. കോർണൽ ജോലി ചെയ്യുന്ന ജീവകാരുണ്യ സ്ഥാപനമായ സാൽവേഷൻ ആർമിക്കും കമ്പനി 5000 ഡോളർ സംഭാവന നൽകി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കളിയിൽ അൽപ്പമല്ല കാര്യം

January 30th, 2014

angry-birds-spy-epathram

ഹെൽസിങ്കി: ലോകമെമ്പാടുമുള്ള സ്മാർട്ട് ഫോണുകളിലൂടെ അത്യധികം ജനപ്രീതി നേടിയ “ആങ്ക്രി ബേർഡ്സ്” എന്ന കളിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം നടന്നത് എന്ന് കളിയുടെ ഉപജ്ഞാതാക്കളായ റോവിയോ എന്റർടെയിന്മെന്റ് എന്ന ഫിൻലൻഡ് ആസ്ഥാനമായ കമ്പനിയുടെ വക്താക്കൾ അറിയിച്ചു.

ഹാക്കർമാരുടെ ഉദ്ദേശം വ്യക്തമല്ലെങ്കിലും ഈ കളി കളിക്കുന്നവരുടെ സ്മാർട്ട് ഫോണുകൾ വഴി സ്വകാര്യ വിവരങ്ങൾ അമേരിക്കൻ ബ്രിട്ടീഷ് ചാര സംഘടനകൾ ചോർത്തുന്നതായി കഴിഞ്ഞ ദിവസം എഡ്വേർഡ് സ്നോഡൻ വെളിപ്പെടുത്തിയിരുന്നു. സ്മാർട്ട് ഫോണിൽ ആങ്ക്രി ബേർഡ്സ് എന്ന കളി കളിക്കുന്നവരുടെ ഫോണുകളിലൂടെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്ന രഹസ്യം പുറത്തായത് ലോകമെമ്പാടും വൻ ആശങ്കയാണ് ഉയർത്തിയത്. ഇതിനോടുള്ള പ്രതികരണമാവാം ഈ കമ്പനിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവം എന്ന് കരുതപ്പെടുന്നു.

ഒരു ചാര സംഘടനയുമായി തങ്ങൾ ചേർന്ന് പ്രവർത്തിക്കുകയോ തങ്ങലുടെ ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്നോഡന് നൊബേൽ ശുപാർശ
Next »Next Page » ഫല്ലൂജ തിരിച്ചു പിടിക്കാൻ ഇറാഖി സൈന്യം ഒരുങ്ങുന്നു »



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine