പൂച്ചകളിലൂടെ കൊവിഡ് വൈറസ് പകരുവാന്‍ സാദ്ധ്യത എന്നു മുന്നറിയിപ്പ്

June 7th, 2020

pet-cat-ePathram
ലണ്ടൻ : വളർത്തു പൂച്ചകളിലൂടെ കൊവിഡ് വൈറസ് പകരുവാന്‍ സാദ്ധ്യത എന്നു ബ്രിട്ടീഷ് വെറ്റിനറി അസ്സോ സ്സിയേ ഷനിലെ മൃഗ ശാസ്ത്രജ്ഞ രുടെ മുന്നറിയിപ്പ്.

പൂച്ചകളുടെ രോമങ്ങ ളിൽ വൈറസ് നില നില്‍ക്കും എന്നതിനാല്‍ ഇവയെ സ്പർശിക്കുന്നതി ലൂടെ വൈറസ് കൈമാറ്റം ചെയ്യപ്പെടുകയും മനുഷ്യരി ലേക്ക് പകരു വാന്‍ എളുപ്പം ആവും എന്നും ബ്രിട്ടീഷ് വെറ്റിനറി അസ്സോസ്സി യേഷ നിലെ (ബി. വി. എ) മൃഗ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

pet-cat-may-become-covid-19-virus-transmitter-ePathram

ടേബിൾ, ഡോർനോബ് പോലുള്ള ഇടങ്ങളിൽ വൈറസ് സാന്നിദ്ധ്യം ഉണ്ടെങ്കിൽ പൂച്ചകളിലേ ക്ക് എത്തുകയും മറ്റു ജീവ ജാല ങ്ങളിലേക്ക് അവ പകരുകയും ചെയ്യും. വളർത്തു മൃഗങ്ങളില്‍ നിന്നും ഉടമ കൾക്ക് രോഗം പകർന്നു എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ, മനുഷ്യനിൽ നിന്ന് വളർത്തു മൃഗ ങ്ങൾക്ക് രോഗം പകര്‍ന്നു എന്ന് തെളിഞ്ഞി ട്ടുണ്ട്. അതോടൊപ്പം വളർത്തു പൂച്ച കളിൽ കൊവിഡ് വൈറസ് ബാധിച്ചു എന്നും ക്ലിനിക്കൽ പരിശോധന യിൽ വ്യക്തമായി ട്ടുണ്ട്.

ഈ സാഹചര്യത്തിൽ കൊവിഡ് ബാധിതരും രോഗ ലക്ഷണങ്ങൾ ഉള്ളവരും ക്വാറന്റൈ നില്‍ കഴിയുന്ന വരും വളര്‍ത്തു പൂച്ച കളുമായി അകലം പാലിക്കു കയും അവയെ പുറത്തു വിടാതെ വീട്ടിൽ തന്നെ സൂക്ഷിക്കുകയും വേണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പമേല ആന്‍ഡേഴ്സന്റെ ബിക്കിനി പരസ്യത്തിന് വിലക്ക്

July 17th, 2010

pamela-anderson-epathramമോണ്‍ട്രിയല്‍ : മാംസം ഭക്ഷിക്കുവാനായി മൃഗങ്ങളെ കൊല്ലുന്നതിനെതിരെ പ്രചാരണം നടത്തുന്നതിന് പമേല ആന്‍ഡേഴ്സന്റെ അര്‍ദ്ധ നഗ്ന ചിത്രം ഉപയോഗിക്കുന്നതില്‍ നിന്നും പ്രമുഖ മൃഗ സംരക്ഷണ പ്രസ്ഥാനമായ PETAയെ (People for the Ethical Treatment of Animals) മോണ്‍ട്രിയല്‍ നഗര സഭ വിലക്കി. പമേലയുടെ ശരീര ഭാഗങ്ങളില്‍ മാംസ കച്ചവടത്തിന് ഉപയോഗിക്കുന്ന ശരീര ഭാഗങ്ങളുടെ പേരുകള്‍ എഴുതി വെച്ച ഒരു ചിത്രമാണ് നഗര സഭ വിലക്കിയത്. “എല്ലാ മൃഗങ്ങള്‍ക്കും ഒരേ ശരീര ഭാഗങ്ങളാണ് ഉള്ളത്” എന്ന ഒരു സന്ദേശവും ചിത്രത്തോടൊപ്പം ഉണ്ട്.

pamela-anderson-peta-ad-epathram

വിവാദമായ ബിക്കിനി പരസ്യം

സസ്യാഹാരം പ്രോല്‍സാഹിപ്പിച്ചു മൃഗ ഹത്യ ഒഴിവാക്കുക എന്നാ ലക്ഷ്യമാണ് ഈ പരസ്യത്തിന് പുറകില്‍. എന്നാല്‍ മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിന്റെ പേരില്‍ സ്ത്രീയുടെ നഗ്ന മേനി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല എന്നാണു നഗര സഭാ അധികൃതരുടെ നിലപാട്. ലിംഗ വിവേചനം ഒഴിവാക്കുന്നതിനും സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതിനും വേണ്ടി ശ്രമിക്കുന്ന ഒരു സംഘടനയ്ക്ക് സ്ത്രീയുടെ പ്രതിച്ഛായയുടെ സംരക്ഷണവും അത്ര തന്നെ പ്രധാനമാണ്. ഈ നിലയ്ക്ക് ഔദ്യോഗികമായി ഇത്തരം ഒരു ചിത്രത്തിന് അനുമതി നല്‍കാന്‍ തങ്ങള്‍ക്കാവില്ല എന്ന് നഗര സഭാ വക്താവ് അറിയിച്ചു.

എന്നാല്‍ നഗ്ന നൃത്തങ്ങള്‍ക്കും നിശാ ക്ലബ്ബുകള്‍ക്കും പേര് കേട്ട ഒരു നഗരത്തില്‍ ഒരു സ്ത്രീയെ സ്വന്തം ശരീരം ഒരു രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഭാഗമായി ഉപയോഗിക്കുവാന്‍ വിലക്കുന്നത് വിചിത്രമായിട്ടാണ് തനിക്ക്‌ തോന്നുന്നത് എന്ന് ഇത് സംബന്ധിച്ച് പമേല പ്രതികരിച്ചു. അറിയപ്പെടുന്ന മൃഗ സ്നേഹിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമാണ് പമേല ആന്‍ഡേഴ്സന്‍.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ഗാസയിലേയ്ക്കുള്ള കപ്പല്‍ വീണ്ടും തടഞ്ഞു
അര്‍ജ്ജന്റീനയിലെ ആദ്യ സ്വവര്‍ഗ്ഗ വിവാഹം ആഗസ്റ്റ് 13ന് »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine