
തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന് സമർപ്പിച്ച് വെനസ്വേല യിലെ തീവ്ര വലതു പക്ഷ നേതാവ് മരിയ കൊറീന മചാഡോ.
വെനസ്വേലൻ പ്രസിഡണ്ട് നിക്കോളാസ് മഡൂറോയെ അധിനിവേശത്തിലൂടെ ട്രംപ് ഭരണ കൂടം തടങ്കലിൽ ആക്കിയതിനു പിന്നാലെയായിരുന്നു മരിയ കൊറീന മചാഡോ വൈറ്റ് ഹൗസിൽ ട്രംപിനെ സന്ദർശിച്ചത്.
‘ഞങ്ങളുടെ സ്വാതന്ത്ര്യത്തോടുള്ള ട്രംപിന്റെ പ്രതിബദ്ധതക്ക് നൽകുന്ന അംഗീകാരമാണ് ഇത്’ എന്നാണു നൊബേൽ സമ്മാനം കൈമാറിയതിനെ കുറിച്ച് അവർ പറഞ്ഞത്. മച്ചാഡോയെ കാണാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കരുതുന്നു എന്ന് ട്രംപ് പ്രതികരിച്ചു.
നൊബേൽ സമ്മാനം പങ്കു വെക്കുവാൻ മച്ചാഡോ ആഗ്രഹിക്കുന്നതായി ട്രംപ് അവകാശപ്പെട്ടിരുന്നു. മച്ചാഡോ അങ്ങനെ ചെയ്‌താൽ അത് വലിയ ബഹുമതി യാണ് എന്നും തനിക്ക് അവാർഡ് നൽകാത്ത നോർവേക്ക് അത് നാണക്കേട് ആയിരിക്കും എന്നും പറഞ്ഞിരുന്നു.






വാഷിംഗ്ടണ്‍ : സമാധാന പര മായി പ്രതി ഷേധി ക്കുവാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ട് എന്ന് ഐക്യ രാഷ്ട്ര സഭ യുടെ പരാമര്‍ശം. ഇന്ത്യയിലെ കര്‍ഷക സമര ത്തിന്റെ പശ്ചാത്തല ത്തില്‍ പ്രതികരി ക്കുക യായിരുന്നു യു. എന്‍. അധികൃതര്‍. കർഷക രുടെ സമരത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയ വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യ താക്കീതു നല്‍കിയിരുന്നു. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യ ങ്ങളു മായി ബന്ധപ്പെട്ട വിഷയ ത്തിൽ വിദേശ നേതാക്കൾ അഭിപ്രായം പറയേണ്ടതില്ല എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.



























