ഷിനാവത്ര പട്ടാളത്തടവില്‍

May 24th, 2014

thailand-coup-epathram

ബാങ്കോക്ക്: പട്ടാള അട്ടിമറി നടന്ന തായ്‌ലന്റില്‍ മുന്‍ പ്രധാനമന്ത്രി യിംഗ് ലക് ഷിനാവത്രയെയും കുടുംബത്തെയും സൈന്യം തടവിലാക്കി. സൈനിക കേന്ദ്രത്തില്‍ ഹാജരാകാന്‍ സൈന്യം ആവശ്യപ്പെട്ട ഷിനവത്രയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉള്‍പെടെ 39 പേരെ അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് പുറമെ 115 രാഷ്ട്രീയ നേതാക്കളോട് രാജ്യം വിട്ടു പോകരുതെന്ന് സൈന്യം മുന്നറിയിപ്പ് നല്കി കഴിഞ്ഞു. കൂടാതെ സ്‌കൂളുകൾ, കോളേജുകള്‍ എന്നിവ അടച്ചിടാനും സൈന്യം നിര്‍ദ്ദേശിച്ചു.

സൈനിക നടപടിക്കെതിരെ ലോക നേതാക്കള്‍ പ്രതിഷേധം അറിയിച്ചു തുടങ്ങി. സൈനിക നടപടി ന്യായികരിക്കാനാകില്ലെന്നും, തടവിലാക്കിയിരിക്കുന്നവരെ എത്രയും പെട്ടെന്ന് സ്വതന്ത്രരാക്കണമെന്നും ജനകീയ ഭരണം പുനഃസ്ഥാപിക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാര്‍ളമെന്റില്‍ സഹപ്രവര്‍ത്തകയെ പിടിച്ച് മടിയിലിരുത്തിയ എം.പി.മാപ്പു പറഞ്ഞു

August 28th, 2013

അയര്‍ലണ്ട്: പാര്‍ളമെന്റ് ചര്‍ച്ചയ്ക്കിടെ സഹപ്രവര്‍ത്തകയെ തന്റെ മടിയിലേക്ക് പിടിച്ചിരുത്തി അപമാനിക്കുവാന്‍ ശ്രമിച്ച
എം.പി മാപ്പു പറഞ്ഞു. അയര്‍ലണ്ട് പാര്‍ളമെന്റിലാണ് നാണക്കേടുണ്ടാക്കിയ രംഗങ്ങള്‍ അരങ്ങേറിയത്. സുപ്രധാനമായ ബില്ലില്‍ നിയമ ഭേദഗതി ചര്‍ച്ച ചെയ്യുന്ന യോഗം തീരുവാനായപ്പോള്‍ ആയിരുന്നു സംഭവം. ഫൈന്‍ ഗയല്‍ എന്ന രാഷ്ടീയ പാര്‍ട്ടിയുടെ എം.പിയായ ടോംബാരിയാണ് തന്റെ സമീപത്ത് വന്നു നിന്ന വനിതയെ പിടിച്ച് മടിയിലിരുത്തി ഗാഢമായി ആലിംഗനം ചെയ്തത്. മടിയില്‍ നിന്നും എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ച വനിതയെ ഏതാനും നിമിഷങ്ങള്‍ ടോം തന്റെ കരവലയത്തില്‍ ബലമായി ഒതുക്കിപ്പിടിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മാ‍ധ്യമങ്ങള്‍ പുറത്തുവിട്ടതോടെ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. താന്‍ മദ്യലഹരിയിലാണ് അപ്രകാരം ചെയ്തതെന്നും ഖേദിക്കുന്നു എന്നും പിന്നീട് ടോം ബാരി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാറ്റിൻ അമേരിക്കയിലേക്ക് സ്വാഗതം

July 7th, 2013

edward-snowden-epathram

അമേരിക്കയുടെ ആഭ്യന്തര രഹസ്യങ്ങൾ വിക്കി ലീക്ക്സിന് ചോർത്തിക്കൊടുത്ത എഡ്വാർഡ് സ്നോഡന് രാഷ്ട്രീയ അഭയം നൽകാൻ ഒട്ടേറെ ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചു. ബോളീവിയൻ പ്രസിഡണ്ട് ഇവോ മൊറാലസ് സ്നോഡനെ ബൊളീവിയ സ്വാഗതം ചെയ്യുന്നതായി അറിയിച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. കഴിഞ്ഞ ദിവസം ബൊളീവിയൻ പ്രസിഡണ്ട് സഞ്ചരിച്ച വിമാനം ഇന്ധനം നിറയ്ക്കാനായി യൂറോപ്പിൽ ഇറങ്ങാൻ അനുവദിക്കാത്തതിന്റെ പ്രതിഷേധമായാണ് തന്റെ പ്രഖ്യാപനം എന്ന് പ്രസിഡണ്ട് അറിയിച്ചു. സ്നോഡനെ തന്റെ വിമാനത്തിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ വിമാനം മണിക്കൂറുകളോളം യൂറോപ്പിൽ ഇറങ്ങാൻ അനുവദിക്കാഞ്ഞത്.

നിക്കരാഗ്വയും വെനസ്വേലയും സ്നോഡന് അഭയം നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

വിമാനം നിലത്തിറക്കാൻ അനുമതി നല്കാഞ്ഞ സംഭവത്തെ ബൊളീവിയൻ പ്രസിഡണ്ട് സാമ്രാജ്യത്വത്തിന്റെ തടങ്കലിലായി എന്നാണ് ബൊളീവിയൻ കൈസ് പ്രസിഡണ്ട് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര മര്യാദകളുടേയും ഉടമ്പടികളുടേയും ഈ ലംഘനമാണിത്. ഈ സാമ്രാജ്യത്വ ഹുങ്കിനെതിരെ സാർവ്വദേശീയ തൊഴിലാളി വർഗ്ഗം പ്രതിഷേധിക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുർസിയെ പട്ടാളം പുറത്താക്കി

July 4th, 2013

morsi-epathram

കൈറോ : പട്ടാളം നൽകിയ അന്ത്യശാസനത്തോട് പ്രതികരിക്കാത്തതിനെ തുടർന്ന് ഈജിപ്റ്റ് പ്രസിഡണ്ട് മുഹമ്മ്ദ് മുർസിയെ പട്ടാളം തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ഈജിപ്റ്റിലെ ഭരണഘടനയും താൽക്കാലികമായി സൈന്യം മരവിപ്പിച്ചിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് വരെയാണ് ഭരണഘടന മരവിപ്പിച്ചത്. അതു വരെ ഭരണഘടനാ കോടതിയുടെ മേധാവിയായിരിക്കും താൽക്കാലികമായി പ്രസിഡണ്ട് ആയിരിക്കുക എന്നാണ് സൈന്യത്തിന്റെ അറിയിപ്പ്.

മുർസി രാജ്യ താൽപര്യങ്ങളും ജനങ്ങൾ മുന്നിൽ കണ്ട ലക്ഷ്യങ്ങളും കൈവരിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് സൈന്യത്തിന്റെ വാദം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിറിയയിൽ രാസായുധങ്ങൾ വീണ്ടും

May 28th, 2013

chemical-weapons-syria-epathram

ബെയ്റൂട്ട് : തലസ്ഥാന നഗരമായ ദമാസ്കസിലും അതിർത്തിയിലെ കുസൈർ പട്ടണത്തിലും നടന്ന കനത്ത പോരാട്ടത്തിനിടയിൽ പ്രസിഡണ്ട് ബഷർ അൽ അസ്സദിന്റെ സർക്കാർ സൈന്യം വിമതർക്ക് നേരെ രാസായുധങ്ങൾ വീൺറ്റും പ്രയോഗിച്ചതായി സൂചന. അടുത്ത മാസം അമേരിക്കയുടേയും റഷ്യയുടേയും നേതൃത്വത്തിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് മുൻപ് തന്റെ നില മെച്ചപ്പെടുത്താനുള്ള പ്രസിഡണ്ട് അസ്സദിന്റെ നീക്കമായാണ് ഇപ്പോൾ നടക്കുന്ന കനത്ത പോരാട്ടം എന്നാണ് നിരീക്ഷണം.

ലെബനനിലെ ഹെസ്ബൊള്ള പോരാളികളും സർക്കാർ സൈന്യത്തോടൊപ്പം ചേർന്ന് വിമതർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുസൈറിലെ ഹെസ്ബുള്ളയുടെ ഇടപെടൽ ലെബനനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി പരക്കെ ആശങ്കയുണ്ട്. തെക്കൻ ലെബനനിൽ നിന്നും തൊടുത്തു വിട്ട രണ്ട് റോക്കറ്റുകൾ ഷിയ മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ബെയ്റൂട്ടിൽ പതിച്ചു. ഒരു റോക്കറ്റ് ഇസ്രയേൽ ലക്ഷ്യമായി കുതിച്ചതായും റിപ്പോർട്ടുണ്ട്.

ഹെസ്ബുള്ളയുടെ പങ്ക്‍ ആശങ്കാജനകമാണെന്നും യുദ്ധം മറ്റ് അയൽ രാജ്യങ്ങളിലേക്കും വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇത് സംബന്ധിച്ച് ഐക്യ രാഷ്ട്ര സഭാ ജനറൽ സെക്രട്ടറി ബാൻ കി മൂൺ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

രാസായുധങ്ങൾ നിരോധിച്ചു കൊണ്ടുള്ള അന്താരാഷ്ട്ര ഉടമ്പടിയിൽ സിറിയ അംഗമല്ല. കണക്കിൽ പെടാത്ത രാസായുധങ്ങൾ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുള്ള അവസാനത്തെ രാജ്യമാണ് സിറിയ എന്ന് കരുതപ്പെടുന്നു. ആക്രമണ വേളയിൽ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന തങ്ങളുടെ ഒരു മാദ്ധ്യമ പ്രവർത്തകന്റെ കാഴ്ച്ച മങ്ങിയതായി ഒരു ഫ്രെഞ്ച് പത്രം വെളിപ്പെടുത്തി. പോരാളികളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നതിന്റേയും ശ്വാസ തടസ്സം അനുഭവപ്പെടുന്നതിന്റേയും വീഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. ഇതെല്ലാം രാസായുധങ്ങളുടെ പ്രയോഗത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു.പി.എ സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: നരേന്ദ്ര മോഡി

May 14th, 2013

വാഷിങ്ങ്‌ടണ്‍: മോശപ്പെട്ട ഭരണവും അഴിമതിയും മൂലം ജനങ്ങള്‍ക്ക് യു.പി.എ സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കുക എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്ത് ദിനത്തോടനുബന്ധിച്ച് അമേരിക്കയിലെ ഗുജറാത്തി സമൂഹത്തെ വീഡിയോ കോണ്‍‌ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യവെ യു.പി.എ സര്‍ക്കാറിനെതിരെ കടുത്ത ഭാഷയിലാണ് മോഡി പ്രസംഗിച്ചത്.
ഡെല്‍ഹിയില്‍ ഉള്ളത് ദുര്‍ബലരായ ഭരണാധികാരികളാണെന്നും നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കുക എളുപ്പമല്ലെന്നും മോഡി പറഞ്ഞു. അവര്‍ നമ്മുടെ പട്ടാളക്കാരുടെ തലവെട്ടുന്നു. ചൈന അതിര്‍ത്തി കടന്ന് നമ്മുടെ പടിവാതിലില്‍ മുട്ടുന്നു തുടങ്ങി അയല്‍ രാജ്യങ്ങളില്‍ നിന്നും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും മോഡി സൂചിപ്പിച്ചു. തന്റെ ഭരണകാലത്ത് വിവേചനമില്ലാതെ വികസനം എത്തിച്ചെന്നും ഒരു വ്യാഴവട്ടക്കാലത്തെ ഭരണം കൊണ്ട് ഗുജറാത്തില്‍ താന്‍ വികസനത്തിനു പുതിയ അര്‍ഥം നല്‍കിയെന്ന് മോഡി അവകാശപ്പെട്ടു. വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഇന്ത്യന്‍ വംശജരായ നൂറുകണക്കിന്‍ വിദ്യാര്‍ഥികളാണ്‍` മോഡിയുടെ വീഡിയോ കോണ്‍ഫറന്‍സ് പ്രസംഗം കേള്‍ക്കാന്‍ എത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സരബ്ജിത്തിന് ചികിത്സ ലഭിക്കും വരെ നിരാഹാരം നടത്തുമെന്ന് സഹോദരി

May 2nd, 2013

അമൃത്‌സര്‍: പാക്കിസ്ഥാന്‍ ജയിലില്‍ വച്ച് ക്രൂരമായ മര്‍ദ്ദനമേറ്റ് മരണത്തോട് മല്ലിടുന്ന ഇന്ത്യന്‍ പൌരന്‍ സരബ്ജിത്ത് സിങ്ങിന് മികച്ച ചികിത്സ ലഭിക്കുന്നത് വരെ നിരാഹാരം നടത്തുമെന്ന് അദ്ദേഹത്തിന്റെ സഹോദരി ദല്‍ബീര്‍ കൌര്‍. തന്റെ സഹോദരന്റെ രക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അവര്‍ ആരോപിച്ചു. സരബ്ജിത്തിനെ ഇന്ത്യയിലോ വിദേശത്തോ ഉള്ള ആശുപത്രിയിലേക്ക് മാറ്റി മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ ജീവന്‍ രക്ഷപ്പെടുത്താനാകുമെന്ന് താന്‍ പരതീക്ഷിക്കുന്നതായി ദല്‍ബീര്‍ കൌര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത്തിനെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ലാഹോറിലെ ജിന്ന ആസ്പത്രിയിലെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന സരബ്ജിത്തിനെ സഹോദരിയും, ഭാര്യയും മകളും സന്ദര്‍ശിച്ചിരുന്നു. സരബ്ജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ജീവന്‍ രക്ഷിക്കുവാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഈജിപ്റ്റിൽ പ്രതിഷേധം തുടരുന്നു

February 2nd, 2013

egypt-revolt-epathram

കൈറോ : ഈജിപ്റ്റിൽ മുസ്ലിം ബ്രദർഹുഡ് നടപ്പിലാക്കുന്ന ഇസ്ലാമിക നയങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം ഈജിപ്റ്റ് പ്രസിഡണ്ട് മൊഹമ്മദ് മുർസിയുടെ പടിവാതിലിൽ എത്തി. സുരക്ഷാ സേന പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകവും ജല പീരങ്കിയും ഉപയോഗിച്ച് പ്രതിരോധിച്ചെങ്കിലും പ്രതിഷേധം കൊടുമ്പിരി കൊള്ളുകയാണ്. ഒരു പ്രതിഷേധക്കാരനെ പോലീസ് നഗ്നനാക്കി ചവിട്ടുന്നതിന്റെ വീഡിയോ ദൃശ്യം അസോസിയേറ്റഡ് പ്രസ് പുറത്തു വിട്ടു. വണ്ടി ചക്രങ്ങൾക്ക് തീ കൊളുത്തിയും കല്ലെറിഞ്ഞും പടക്കം പൊട്ടിച്ച്ഹും പ്രതിഷേധക്കാർ പോലീസിനെ നേരിട്ടു. നെറ്റിയിലും നെഞ്ഞത്തും വെടിയേറ്റ ഒരു 23കാരൻ കൊല്ലപ്പെട്ടു.

അധികാരം കയ്യടക്കി വെച്ച മുസ്ലിം ബ്രദർഹുഡിനെതിരെയും പോലീസ് അതിക്രമങ്ങളെ പ്രകീർത്തിച്ചു സംസാരിക്കുന്ന മുർസിക്കെതിരെയുമാണ് പ്രതിഷേധം മുറുകുന്നത്. മുർസിയെ സ്ഥാനഭ്രഷ്ട്ടനാക്കണം എന്നാണ് ഉയർന്നു വരുന്ന ആവശ്യം.

തന്റെ കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർക്ക് പുറകിൽ രാഷ്ട്രീയ ശക്തികളാണെന്നും അക്രമത്തെ എല്ലാ കക്ഷികളും അപലപിക്കണമെന്നുമാണ് മുർസിയുടെ പ്രസ്താവന.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കടല്‍ കൊല നടത്തിയ നാവികര്‍ക്ക് ഇറ്റാലിയന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ വിരുന്ന് സല്‍ക്കാലം

December 24th, 2012

റോം: കേരള കടത്തീരത്തിനടുത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് വെടിവെച്ച് കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജന്മ നാട്ടില്‍ വന്‍ വരവേല്പ്. കേരള ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ പോയ ഇവര്‍ക്ക് ഇറ്റാലിയന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ സ്വീകരണം നല്‍കി. കൊലക്കേസില്‍ പ്രതികളായ സാല്‍‌വത്തോറ ജിറോണിനേയും ലത്തോറെ മാസിമിലിയാനോ എന്നീ നാവികരെ മുത്തം നല്‍കിക്കൊണ്ടാണ് ഇറ്റാലിയന്‍ പ്രസിഡണ്ട് ജോര്‍ജോ നപോളിറ്റാനോ സ്വീകരിച്ചതെന്ന് വാര്‍ത്തയുണ്ട്. ചടങ്ങില്‍ ഇറ്റാലിയന്‍ വിദേശകാര്യ അംന്ത്രി ജൂലിയോ ടെര്‍സി, പ്രതിരോധ മന്ത്രി ജ്യാബാവ്‌ലോ ഡി പാവ്‌ല തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഫ്രാറ്റലി ഡി ഇറ്റാലിയ- സെന്‍‌ട്രോഡെസ്ട്ര ഡി നഷ്‌ണല്‍ എന്ന ഇറ്റാലിയന്‍ യാഥാസ്ഥിതിക ദേശീയ വാദി കക്ഷി ഇരുവരേയും പാര്‍ളമെന്റിലേക്ക് മത്സരിപ്പിക്കുവാന്‍ സ്വീറ്റു നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുടക്കം മുതലേ ഇറ്റലി കടല്‍ക്കൊലയില്‍ പ്രതികളായ നാവികര്‍ക്ക് വേണ്ടി ശക്തമായ നീക്കങ്ങള്‍ നടത്തി വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം പൊളിച്ചു: പ്രതിഷേധം ശക്തം

December 3rd, 2012

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ നൂറു വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് മാറ്റിയത് വിവാദമാകുന്നു. സൈനിക ബസാറിനു സമീപമുള്ള ശ്രീരാമ പിര്‍ മന്ദിര്‍ ക്ഷേത്രമാണ് കഴിഞ്ഞ ദിവസം റിയല്‍ എസ്റ്റേറ്റുകാരന്‍ പൊളിച്ചു നീക്കിയത്. വിശ്വാസികള്‍ സിന്ധ് ഹൈക്കോടതിയെ സമീപിച്ച് വിധി കാത്തിരിക്കുന്നതിനിടയിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. സമീപത്തെ നാല്പതോളം വീടുകളും തകര്‍ത്തിട്ടുണ്ട്. ക്ഷേത്രവും വീടുകളും തകര്‍ത്തതിനെതിരെ പാക്കിസ്ഥാനിലെ ഹിന്ദു കൌണ്‍സില്‍ അംഗങ്ങള്‍ കറാച്ചിയിലെ പ്രസ് ക്ലബിനു മുന്നില്‍ പ്രകടനം നടത്തി. ക്ഷേത്രം തകര്‍ത്തതിലൂടെ തങ്ങളുടെ വിശ്വാസത്തെ മുറിവേല്പിച്ചതായും ദൈവങ്ങളെ അവഹേളിച്ചതായും അവര്‍ പറഞ്ഞു. എന്നാല്‍ ക്ഷേത്രം തകര്‍ത്തില്ലെന്നാണ് മിലിട്ടറി ലാന്റ് ആന്റ് കണ്‍‌റോണ്മെന്റ് ഡയറക്ടര്‍ പറയുന്നത്. ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കരാറുകാരനാണെന്നും ഇവിടെ താമസിക്കുന്നവര്‍ കുടിയേറ്റക്കാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 1523410»|

« Previous Page« Previous « ഇന്ത്യൻ സൈനികനെ മർദ്ദിച്ചു കൊന്ന പാക്കിസ്ഥാൻ മാപ്പ് പറയണമെന്ന് പിതാവ്
Next »Next Page » പാക്കിസ്ഥാന്റെ ആണവ ശേഖരം വളരുന്നു »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine