സൂപ്പര്‍ മൂണ്‍ ഇന്ന്

March 19th, 2011

moon-epathram

മേരിലാന്‍ഡ് : ചന്ദ്രന്‍ ഭൂമിയോട്‌ ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസമായ സൂപ്പര്‍ മൂണ്‍ ഇന്നാണ്. നഗ്ന നേത്രങ്ങള്‍ക്ക് ഇന്ന് ചന്ദ്രന്‍ കൂടുതല്‍ അടുത്തും വലുതുമായി കാണപ്പെടുന്നത് കൊണ്ടാണ് ഈ പ്രതിഭാസത്തെ സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. കഴിഞ്ഞ സൂപ്പര്‍ മൂണ്‍ പതിനെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ഈ പ്രതിഭാസം പൌര്‍ണ്ണമി ദിനത്തില്‍ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ നമുക്ക്‌ ചന്ദ്രനെ ഏറ്റവും വലുതായി കാണുവാന്‍ കഴിയുന്നത്. ഈ മാസത്തെ പൌര്‍ണ്ണമി മാര്‍ച്ച് 19 ശനിയാഴ്ച (ഇന്ന്) യാണ് വരുന്നത്.

എന്നാല്‍ ജപ്പാനിലെ ഭൂകമ്പത്തിനും സുനാമിക്കും കാരണമായത്‌ സൂപ്പര്‍ മൂണ്‍ ആണെന്ന പ്രചരണം നാസ തള്ളിക്കളയുന്നു. ചരിത്രത്തിലെ പല ഭൂകമ്പങ്ങളും വെളുത്ത വാവിനോ അതിനടുത്ത ദിവസങ്ങളിലോ ആയിരുന്നു എന്നും അതിനാല്‍ സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍ മൂണ്‍ ആണ് ജപ്പാനിലെ വന്‍ ദുരന്തത്തിന് കാരണമായത്‌ എന്ന് ഇന്ത്യയിലെ ചില ശാസ്ത്രജ്ഞര്‍ അടക്കം അഭിപ്രായപ്പെട്ടിരുന്നു.

ഇന്നത്തെ സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തില്‍ ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം 3,56,577 കിലോമീറ്റര്‍ ആണ്. ഇത് ശരാശരി ദൂരമായ 3,82,900 കിലോമീറ്ററില്‍ നിന്നും വെറും 26,323 കിലോമീറ്റര്‍ കുറവാണ്. കാഴ്ചയില്‍ പ്രകടമാണെങ്കിലും ജ്യോതിശാസ്ത്ര പരമായി ഇതൊരു വലിയ വ്യത്യാസമല്ല.

പൌര്‍ണമിക്കും അമാവാസിക്കും ചന്ദ്രന്റെ ആകര്‍ഷണം ഭൂമിയില്‍ കൂടുതലായി അനുഭവപ്പെടുന്നു. ദിവസേനയുള്ള വേലിയേറ്റത്തിനു കാരണമാവുന്ന ചന്ദ്രന്റെ ആകര്‍ഷണ ബലം ഈ ദിവസങ്ങളില്‍ ഭൂമിയുടെ ടെക്ടോണിക് പ്ലേറ്റുകളില്‍ സാധാരണയില്‍ കൂടുതലായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ജപ്പാനിലെ ഭൂകമ്പം ഇങ്ങനെയൊരു ദിവസത്തില്‍ നിന്നും ഒരാഴ്ച മാറി ചന്ദ്രന്റെ ആകര്‍ഷണ ശക്തി ഏറ്റവും കുറവ്‌ അനുഭവപ്പെടുന്ന സമയത്താണ് സംഭവിച്ചത്‌. ചന്ദ്രന്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍ തന്നെ ജപ്പാനിലെ ദുരന്തത്തിന് കാരണക്കാരന്‍ സൂപ്പര്‍ മൂണ്‍ ആണെന്ന് പറയുന്നത് വീടിനു തീ പിടിച്ചതിനു കാരണം അടുത്ത നഗരത്തിലേക്ക് സന്ദര്‍ശനത്തിനു പോയ കൊള്ളി വെപ്പുകാരനാണ് എന്ന് പറയുന്നത് പോലെയാണ് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

സ്ഥിതി വിവര കണക്കുകള്‍ നിരത്തി ചരിത്രത്തിലെ ചില ഭൂകമ്പങ്ങള്‍ നടന്നത് പൌര്‍ണമി ദിവസത്തിന്റെ അടുത്ത ദിവസങ്ങളിലാണ് എന്ന് പറയുന്നവര്‍ രണ്ടു കാര്യങ്ങള്‍ മറച്ചു വെക്കുന്നു. ഒന്ന്, നേരത്തെ പറഞ്ഞ കൊള്ളി വെപ്പുകാരന്‍ സ്ഥലത്തില്ലാത്ത പ്രശ്നം. രണ്ട്, ചരിത്രത്തില്‍ നടന്ന ഭൂകമ്പങ്ങളില്‍ ഭൂരിഭാഗവും നടന്നത് ഇത്തരം ദിവസങ്ങളിലല്ല എന്ന സത്യം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭൂമിക്ക്‌ രണ്ടാമതൊരു സൂര്യന്‍ കൂടി

January 23rd, 2011

constellation-orion-epathram

മേരിലാന്‍ഡ്‌ : ഈ വര്ഷം അവസാനത്തോടെ ഭൂമിക്ക്‌ ഒരു സൂര്യന്‍ കൂടി ഉണ്ടാവാം എന്ന് ശാസ്ത്രജ്ഞര്‍ അറിയിക്കുന്നു. ബെതെല്‍ഗെവൂസ്‌ എന്ന നക്ഷത്രം ഒരു സൂപ്പര്‍ നോവയായി പരിണമിക്കുന്നതോടെയാവും ഇത് സംഭവിക്കുക. രാത്രി കാലത്ത്‌ ആകാശത്തില്‍ തെളിയുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമേറിയ ഒന്‍പതാമത്തെ നക്ഷത്രമാണ് ബെതെല്‍ഗെവൂസ്‌. ഓറിയോണ്‍ നക്ഷത്ര സമൂഹത്തിലെ ഇടവും തിളക്കമേറിയ രണ്ടാമത്തെ നക്ഷത്രം കൂടിയാണ് ബെതെല്‍ഗെവൂസ്‌. മുകളിലെ ഓറിയോണ്‍ നക്ഷത്ര സമൂഹത്തിന്റെ ചിത്രത്തില്‍ മുകളില്‍ കാണുന്ന ചുവന്ന നക്ഷത്രമാണ് ബെതെല്‍ഗെവൂസ്‌. ആയുസ് തീരാറായ ബെതെല്‍ഗെവൂസ്‌ അണയുന്നതിന് മുന്‍പ്‌ ഒരു വലിയ പൊട്ടിത്തെറിയോടെ ആളിക്കത്തും. 640 പ്രകാശ വര്‍ഷങ്ങള്‍ക്ക് അകലെ ആണെങ്കിലും ഈ പൊട്ടിത്തെറി ഭൂമിയിലെ രാത്രിയെ പ്രകാശ പൂരിതമാക്കും. ഏതാനും ആഴ്ചകള്‍ ഭൂമിയില്‍ രണ്ടു സൂര്യന്മാര്‍ പ്രഭ ചൊരിയുന്ന ഫലമാവും ഉണ്ടാവുക.
betelgeuse-supernova-epathram
(മുകളിലെ ചിത്രം ബെതെല്‍ഗവൂസ്‌ നക്ഷത്രത്തിന്റെ വലിപ്പം വ്യക്തമാക്കുന്നു. ചുവന്ന അമ്പടയാളത്തിന്റെ നേരെയുള്ള ഒരു സൂചി മുനയുടെ വലിപ്പമേ നമ്മുടെ സൂര്യനുള്ളൂ.)

എന്നാല്‍ ഇത് എന്നാണ് സംഭവിക്കുക എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. ഒരു വര്‍ഷത്തിനകം ഇത് സംഭവിക്കാം. എന്നാല്‍ ഇത് അടുത്ത പത്തു ലക്ഷം വര്‍ഷങ്ങള്‍ വരെ നീണ്ടു പോയെന്നും വരാം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജീവന്റെ ഉല്‍ഭവം ബഹിരാകാശത്ത് നിന്നും

January 22nd, 2011

origin-of-life-on-earth-epathram

മേരിലാന്‍ഡ്‌ : ഭൂമിയില്‍ ജീവന്‍ എത്തിയത് ബഹിരാകാശ മാര്‍ഗ്ഗമാണ് എന്ന് നാസ ഇന്നലെ വെളിപ്പെടുത്തിയ ചില പഠന രേഖകള്‍ വിശദമാക്കുന്നു. നമ്മുടെ സൗരയൂഥത്തിനു പുറമേ നിന്നും വന്നു ഭൂമിയില്‍ പതിച്ച വന്‍ ഉല്‍ക്കകളിലൂടെ ജീവന്റെ ഉത്ഭവത്തിന് കാരണമായ ആദ്യ രാസ കണങ്ങള്‍ ഭൂമിയില്‍ എത്തി എന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്. എല്ലാ ജീവികളിലും കാണുന്ന പ്രോട്ടീനുകളിലെ നൈരന്തര്യമുള്ള രാസ ഘടകമാണ് അമിനോ അമ്ലങ്ങള്‍. ഇവയുടെ ഘടന പരിശോധിച്ചാണ് ഈ നിഗമനത്തില്‍ എത്തിയിട്ടുള്ളത്‌. ഇവ ഇടതു പക്ഷമായും വലതു പക്ഷമായും ഉണ്ടാവാമെങ്കിലും ഭൂമിയില്‍ ഇടതു പക്ഷ രാസ ഘടനയുള്ള അമിനോ അമ്ലങ്ങള്‍ മാത്രമേ കാണാറുള്ളൂ. ഇത്തരം ഇടതു പക്ഷ ഘടനയുള്ള അമിനോ അമ്ലമായ ഐസോവാലിന്‍ വന്‍ തോതില്‍ ഒരു ഉല്‍ക്കയില്‍ കാണപ്പെട്ടതോടെയാണ് ഈ ഗവേഷണത്തിന് വഴിത്തിരിവായത്‌. തുടര്‍ന്ന് നടന്ന പരീക്ഷണങ്ങള്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ചരിത്രാതീത കാലഘട്ടത്തില്‍ ഇത്തരം ഒരു വന്‍ ഉല്‍ക്കാ വര്‍ഷം ഭൂമിയില്‍ നടന്നിരിക്കാം എന്നാണ് നിഗമനം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സത്യത്തിന് വേണ്ടി 30 വര്‍ഷം തടവില്‍

January 6th, 2011

cornelius-dupree-jr-epathram

ടെക്സാസ് : മുപ്പതു വര്‍ഷം നിരന്തരമായി താന്‍ നിരപരാധിയാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതിരുന്ന നീതി ന്യായ വ്യവസ്ഥ അവസാനം ശാസ്ത്രീയമായ ഡി. എന്‍. എ. പരിശോധനയിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചതോടെ ടെക്സാസ് ജയിലിലെ കോര്‍ണെലിയസ് ദുപ്രീ ജൂനിയര്‍ ജയില്‍ മോചിതനായി.

1979ല്‍ നടന്ന ഒരു ബലാത്സംഗ കുറ്റത്തിനാണ് ദുപ്രി പിടിക്കപ്പെട്ടത്. കുറ്റവാളിയുടെ രൂപ സാദൃശ്യമുണ്ടെന്നു കണ്ടാണ് ഇദ്ദേഹത്തെ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്. തുടര്‍ന്ന് അനേകം പേരുടെ ഫോട്ടോകളുടെ ഇടയില്‍ നിന്നും ഇദ്ദേഹത്തിന്റെ ഫോട്ടോ ബലാല്‍സംഗത്തിന് ഇരയായ യുവതി തിരിച്ചറിയുക കൂടി ചെയ്തതോടെ ദുപ്രിയുടെ ദുര്‍വിധി എഴുതപ്പെടുകയായിരുന്നു.

അടുത്ത മുപ്പതു വര്‍ഷങ്ങള്‍ തടവറയില്‍ കിടന്ന് അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമം നടത്തി. മൂന്നു തവണ അപ്പീല്‍ കോടതി ദുപ്രിയുടെ ഹരജി തള്ളി.

2007ല്‍ ടെക്സാസിന്റെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ജില്ലാ അറ്റോര്‍ണിയായി വാറ്റ്‌കിന്‍സ് ചുമതല ഏറ്റതോടെയാണ് ദുപ്രിയുടെ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നത്‌. ശാസ്ത്രീയമായ ഡി. എന്‍. എ. പരിശോധനകളിലൂടെ 41 തടവുകാരെയാണ് ടെക്സാസില്‍ നിരപരാധികളാണെന്ന് കണ്ടെത്തി മോചിപ്പിച്ചത്. അമേരിക്കയില്‍ ഏറ്റവും അധികം പേരെ ഇങ്ങനെ മോചിപ്പിച്ചത് ടെക്സാസാണ്. ഇതിന് കാരണം ടെക്സാസിലെ ക്രൈം ലബോറട്ടറി ജീവശാസ്ത്ര തെളിവുകള്‍ കുറ്റം തെളിയിക്കപ്പെട്ടതിനു ശേഷവും പതിറ്റാണ്ടുകളോളം സൂക്ഷിച്ചു വെക്കുന്നു എന്നതാണ്. ഇത്തരം സാമ്പിളുകള്‍ ഡി. എന്‍. എ. പരിശോധനയ്ക്ക് വിധേയമാക്കിയാണ് തടവില്‍ കിടക്കുന്ന നിരപരാധികളെ മോചിപ്പിച്ചത്. നൂറു കണക്കിന് തടവുകാരുടെ ഡി. എന്‍. എ. പരിശോധനയ്ക്കുള്ള അഭ്യര്‍ഥനകള്‍ പരിഗണിച്ചു നടപ്പിലാക്കുവാന്‍ വിവിധ ജീവ കാരുണ്യ സംഘടനകളോടൊപ്പം പ്രവര്‍ത്തിച്ചു ജില്ലാ അറ്റോര്‍ണി ക്രെയ്ഗ് വാറ്റ്‌കിന്‍സ് വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്.

dallas-county-district-attorney-craig-watkins-epathram

ജില്ലാ അറ്റോര്‍ണി ക്രെയ്ഗ് വാറ്റ്‌കിന്‍സ്

ദുപ്രി ജയില്‍ മോചിതനായപ്പോള്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍ ജയിലിനു വെളിയില്‍ കാത്ത് നിന്നവരില്‍ അദ്ദേഹത്തെ പോലെ നിരപരാധികളായി തടവ്‌ ശിക്ഷ അനുഭവിച്ചതിന് ശേഷം മോചിതരായ അനേകം പേര്‍ ഉണ്ടായിരുന്നു. ദൃക്സാക്ഷി തെറ്റായി തിരിച്ചറിഞ്ഞത്‌ മൂലം നിങ്ങളില്‍ എത്ര പേര്‍ക്ക് ശിക്ഷ ലഭിച്ചു എന്ന അറ്റോര്‍ണിയുടെ ചോദ്യത്തിന് ഇവരില്‍ മിക്കവാറും കൈ പൊക്കി.

ദുപ്രിയെ കാത്ത് ജയിലിനു വെളിയില്‍ നിന്നവരില്‍ ഒരു വിശിഷ്ട വ്യക്തിയും ഉണ്ടായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയിലില്‍ വെച്ച് ദുപ്രിയെ പരിചയപ്പെട്ട സെല്‍മ പെര്കിന്‍സ്‌. ഇരുപത് വര്‍ഷത്തോളം തമ്മില്‍ പ്രണയിച്ച ഇവര്‍ കഴിഞ്ഞ ദിവസം വിവാഹിതരായി.

cornelius-dupree-selma-perkins-epathram

അപൂര്‍വ പ്രണയ സാഫല്യം

തടവില്‍ അടയ്ക്കപ്പെടുന്ന നിരപരാധികള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്ന കാര്യത്തിലും ടെക്സാസ് അമേരിക്കയില്‍ ഏറ്റവും മുന്നിലാണ്. 2009ല്‍ പാസാക്കിയ നഷ്ട പരിഹാര നിയമ പ്രകാരം തടവില്‍ കഴിഞ്ഞ ഓരോ വര്‍ഷത്തിനും 36 ലക്ഷം രൂപ നഷ്ട പരിഹാരമായി ലഭിക്കും. ഈ തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. 30 വര്ഷം തടവ്‌ അനുഭവിച്ച ദുപ്രിക്ക് 11 കോടിയോളം രൂപയാവും നഷ്ട പരിഹാരം ലഭിക്കുക.

30 വര്‍ഷത്തിനിടയില്‍ രണ്ടു തവണ, കുറ്റം സമ്മതിക്കുകയാണെങ്കില്‍ പരോളില്‍ വിടാമെന്നും ശിക്ഷ ഇളവ്‌ ചെയ്ത് മോചിപ്പിക്കാം എന്നും അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടും താന്‍ നിരപരാധി ആണെന്ന നിലപാടില്‍ ദുപ്രി ഉറച്ചു നിന്നു.

“സത്യം എന്തായാലും അതില്‍ ഉറച്ചു നില്‍ക്കുക” – തന്റെ നിരപരാധിത്വം ജഡ്ജി പ്രഖ്യാപിച്ചപ്പോള്‍ 51 കാരനായ ദുപ്രിയുടെ വാക്കുകളായിരുന്നു ഇത്.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

ബ്ലൂമൂണ്‍ പ്രഭയില്‍ പുതുവല്‍സരം

December 31st, 2009

blue-moon-new-year-20102010 പുലരുന്നത്‌ അപൂര്‍വ്വമായ “ബ്ലൂ മൂണ്‍” ചന്ദ്ര പ്രഭയുടേയും ചന്ദ്ര ഗ്രഹണത്തിന്റേയും അകമ്പടിയോടെ ആണ്‌. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കുന്നതാണ്‌ ഈ പ്രതിഭാസം. ഒരു മാസത്തില്‍ തന്നെ രണ്ടു പൂര്‍ണ്ണ ചന്ദ്രന്മാര്‍ ഉണ്ടാകുന്നത്‌ അത്യപൂര്‍വ്വമാണ്‌. രണ്ടാമതു കാണുന്ന പൂര്‍ണ്ണ ചന്ദ്രനെ ബ്ലൂമൂണ്‍ എന്നാണ്‌ ജ്യോതി ശാസ്ത്രം വിവക്ഷിക്കുന്നത്‌. ഈ വര്‍ഷം ഡിസംബര്‍ രണ്ടാം തിയതി ആദ്യ പൗര്‍ണ്ണമി ഉണ്ടായി. രണ്ടാം പൗര്‍ണ്ണമി ഡിസംബര്‍ 31 നു രാത്രിയും. ഇതോടൊപ്പം ഇന്നു അര്‍ദ്ധ രാത്രിയോടെ ചന്ദ്ര ഗ്രഹണവും ഉണ്ട്‌. പുതു വല്‍സര ദിനം പിറന്ന ഉടനെയാണിത്‌.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ചന്ദ്രനില്‍ വെള്ളം കണ്ടെത്തി

September 25th, 2009

chandrayaanഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി ചാര്‍ത്തി കൊണ്ട് അന്താരാഷ്ട്ര ശാസ്ത്ര സമൂഹം ചന്ദ്രനില്‍ വെള്ളം കണ്ടതായി സ്ഥിരീകരിച്ചു. ഇന്നലെ നാസയുടെ വാഷിംഗ്ടണ്‍ ആസ്ഥാനത്ത് നിന്നും ഈ വെളിപ്പെടുത്തല്‍ ഔദ്യോഗികമായി അറിയിയ്ക്കു കയുണ്ടായി. ഇന്ത്യയുടെ ചാന്ദ്ര ദൌത്യമായ ചന്ദ്രയാന്‍-1 വഹിച്ചിരുന്ന “മൂണ്‍ മിനറോളജി മാപ്പര്‍” എന്ന ഉപകരണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ചന്ദ്രനില്‍ വെള്ളം ഉണ്ടെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയത്. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞ രുമായുള്ള സഹകരണം കൊണ്ടാണ് ഈ വിസ്മയകരമായ കണ്ടു പിടുത്തം സാധ്യമായത് എന്ന് നാസ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ ചന്ദ്രനില്‍ വലിയ തടാകങ്ങളോ പുഴകളോ ഉണ്ടെന്ന് ഇതിന് അര്‍ത്ഥമില്ല. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും ഒരു ടണ്‍ മണ്ണെടുത്ത് അതില്‍ നിന്നും വെള്ളത്തിന്റെ അംശം വേര്‍തിരിച്ചാല്‍ ഏതാണ്ട് ഒരു ലിറ്റര്‍ വെള്ളം ലഭിയ്ക്കും എന്ന് നാസയിലെ ശാസ്ത്രജ്ഞന്മാര്‍ വിശദീകരിച്ചു.


Chandrayaan finds water on moon

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മനുഷ്യ കൃത്രിമ ബീജം സൃഷ്ടിച്ചെന്ന് ബ്രിട്ടിഷ്‌ ശാസ്ത്രജ്ഞര്‍

July 11th, 2009

artificial-spermബ്രിട്ടനിലെ ന്യു‌ കാസില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ മനുഷ്യന്റെ ബീജം കൃത്രിമമായി സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. മറ്റ്‌ ബീജ കോശങ്ങള്‍ നീന്തുന്ന പോലെ ഈ കൃത്രിമ ബീജങ്ങള്‍ക്ക് ചലന ശേഷിയും ഉണ്ടെന്ന് ശാസ്ത്രജ്ഞനായ കരിം നയെര്‍ണിയ (Karim Nayernia) വെളിപ്പെടുത്തി.
 
മനുഷ്യ ഭ്രൂണ വിത്ത് കോശങ്ങളില്‍ നിന്നാണ് ഇത്തരം ബീജ കോശങ്ങളെ ഉല്‍പ്പാദിപ്പിച്ചത്. 2006ല്‍ എലിയുടെ ഭ്രൂണ വിത്ത് കോശങ്ങളില്‍ നിന്നും ബീജ കോശങ്ങള്‍ നിര്‍മ്മിച്ച അതേ അടിസ്ഥാന തത്വങ്ങള്‍ തന്നെയാണ് ഇവിടെയും ഉപയോഗപ്പെടുത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.
 
ഭ്രൂണ വിത്ത് കോശങ്ങളില്‍ ഉള്ള സവിശേഷ ജീനുകളെ ‘flourescent marker’ ഉപയോഗിച്ച് രേഖപ്പെടുത്തിയ ശേഷം കോശങ്ങളെ ബീജ കോശങ്ങള്‍ ആയി വിഘടിപ്പിക്കാന്‍ കഴിവുള്ള മാധ്യമത്തില്‍ (media) ഇവയെ വളര്‍ത്തിയെടുത്തു. ഇവയില്‍ മൂന്ന് ശതമാനം കോശങ്ങളില്‍ ‘meiosis’ എന്ന തരം കോശ വിഭജനങ്ങള്‍ നടക്കുകയുണ്ടായി. ഇതില്‍ ചില കോശങ്ങള്‍ക്ക് ബീജ കോശങ്ങള്‍ പോലെ തന്നെ വാല്‍ ഭാഗങ്ങളും ചലന ശേഷിയും ഉണ്ടായി എന്നും ഗവേഷണത്തില്‍ തെളിഞ്ഞു. ‘Stem Cells and Development’ എന്ന ജേര്‍ണലില്‍ ആണ് ഈ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.
 
ഈ കൃത്രിമ ബീജങ്ങളെ പാരമ്പര്യ രോഗങ്ങളും വന്ധ്യതയും തടയുന്നതിലേയ്ക്കുള്ള പരീക്ഷണാ മാതൃക ആക്കുന്നതിനു മുന്പായി നിരവധി പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ ഈ കോശങ്ങളുടെ ഘടനയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നടക്കുന്നതേ ഉള്ളു എന്നും ഈ ശാസ്ത്ര സംഘം അറിയിച്ചു.
 

 
പരീക്ഷണങ്ങളിലൂടെ ഉണ്ടാക്കി എടുത്ത കൃത്രിമ ബീജങ്ങളെ പൂര്‍ണ്ണമായും യഥാര്‍ഥ ബീജങ്ങള്‍ ആണെന്ന് പറയാന്‍ ആവില്ല. എങ്കിലും അടിസ്ഥാനപരമായി ബീജങ്ങള്‍ക്ക് ഉള്ള നിരവധി സവിശേഷതകള്‍ ഇവയ്ക്കു ഉണ്ടെന്നുള്ള കരിം നയെര്‍ണിയയുടെ അവകാശ വാദം ‘നേചര്‍’ മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ ഗവേഷക സംഘം തന്നെ ഇതുമായി ബന്ധപ്പെട്ട പുതിയ പ്രോജെക്ടുകളില്‍ പരീക്ഷണങ്ങള്‍ തുടരുന്നുണ്ട്.
 
ഈ ഗവേഷണങ്ങള്‍ വിജയിച്ചാല്‍ പുരുഷ വന്ധ്യതയ്ക്ക് പരിഹാരം ആവും. ഏതു വ്യക്തികളുടെ ഭ്രൂണ വിത്ത് കോശങ്ങളില്‍ നിന്നും ബീജ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഈ ഗവേഷണ ഫലങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും ഇതോടെ ശാസ്ത്രജ്ഞര്‍ പ്രത്യാശിക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ചൊവ്വയില്‍ ഐസ് കണ്ടെത്തി

June 20th, 2008

ice on mars epathram നാസയുടെ ഫിനിക്സ് മാര്‍സ് ലാന്‍ഡര്‍ എന്ന ശൂന്യാകാശ വാഹനം ചൊവ്വയില്‍ ഐസ് കണ്ടെത്തിയതായി നാസ അറിയിച്ചു. 2002ല്‍ തന്നെ ചൊവ്വയില്‍ ഐസ് ഉണ്ട് എന്നതിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു എങ്കിലും ഇതാദ്യമായിട്ടാണ് ഐസ് നേരിട്ട് കാണപ്പെടുന്നത്. ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ ഐസ് മൂടപ്പെട്ടിരിക്കുന്നു എന്നും ഉപരിതലത്തിന് ഏതാനും ഇഞ്ചുകള്‍ കീഴെ ഐസിന്റെ സാന്നിധ്യം ഉണ്ടെന്നും ശാസ്ത്രലോകത്തിന് നേരത്തേ അറിവുള്ളതാണ്. ഇത്തവണത്തെ ചൊവ്വാ ദൌത്യത്തിന്റെ ഒരു പ്രധാന ലക്ഷ്യം തന്നെ ഉത്തര ധ്രുവത്തില്‍ ഇറങ്ങി മണ്ണ് കുഴിച്ച് ഐസ് കണ്ടെടുക്കുക എന്നതായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഐസ് നേരിട്ട് കാണപ്പെട്ടത് അത്യന്തം ആവേശകരമായി ശാസ്ത്രജ്ഞര്‍ക്ക്. മണ്ണ് കുഴിച്ചും ഒന്നും കാണാനായില്ലെങ്കിലോ എന്ന ആശങ്കയിലായിരുന്നു ശാസ്ത്രലോകം.

വാഹനത്തിന്റെ യന്ത്രവല്‍കൃത കൈകള്‍ കുഴിച്ച കുഴികളിലാണ് ചില വെളുത്ത തിളക്കമേറിയ വസ്തുക്കള്‍ കണ്ടത്. ഫിനിക്സ് ലാന്‍ഡറിന്റെ ചൊവ്വയിലെ ഇരുപതാം ദിവസം, അതായത് സോള്‍ 20നാണ് ഇത് കാണപ്പെട്ടത്. ചൊവ്വയിലെ ഒരു ദിവസത്തിന് ഒരു സോള്‍ എന്നാണ് വിളിയ്ക്കുന്നത്. എന്നാല്‍ സൊള്‍ 24ന് ഈ തിളങ്ങുന്ന വസ്തുക്കള്‍ അപ്രത്യക്ഷമായി.

ഇത് ഉപ്പായിരിയ്ക്കാം എന്നായിരുന്നു ശാസ്ത്രജ്ഞന്മാര്‍ കരുതിയിരുന്നത്. എന്നാല്‍ ഉപ്പിന് ഇങ്ങനെ അപ്രത്യക്ഷമാകാന്‍ കഴിയില്ല. അതാണ് ഇത് ഐസാണ് എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കാരണം. ഐസ് ഇങ്ങനെ നേരിട്ട് നീരാവിയായി മാറുന്നതിനെ “സബ്ലിമേഷന്‍” എന്ന് വിളിയ്ക്കുന്നു.

ഇനിയും രണ്ട് മാസം കൂടി ഫിനിക്സ് ലാന്‍ഡര്‍ ചൊവ്വയില്‍ ഉണ്ടാവും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

7 of 7567

« Previous Page « പ്രവാസികള്‍ക്കായി മലയാളം മിഷ്യന്‍
Next » ആണവ കരാര്‍: കോണ്‍ഗ്രസ് അയയുന്നു » • സ്വതന്ത്ര വിദേശ നയം : വീണ്ടും ഇന്ത്യയെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍
 • ദിനേശ്‌ ഗുണവര്‍ധനെ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രി
 • ഗോട്ടബയ രാജ പക്സെ ശ്രീലങ്കന്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു
 • ക്രിപ്‌റ്റോ കറന്‍സി : തീവ്രവാദത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സാദ്ധ്യത
 • മുംബൈ ഭീകരാക്രമണം : ഹാഫിസ് സഈദിന് 32 വര്‍ഷം തടവ്
 • ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
 • ഇന്ത്യയുടെ വിദേശ നയം ജനങ്ങള്‍ക്കു വേണ്ടിയുള്ളത് : ഇമ്രാന്‍ ഖാന്‍
 • ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു
 • കൊവിഡ് ഗുരുതര രോഗമല്ല : ഡെന്മാർക്കിൽ നിയന്ത്രണങ്ങള്‍ നീക്കി
 • ഒമിക്രോൺ വളരെ വേഗത്തിൽ പടരും : ജാഗ്രതാ നിര്‍ദ്ദേശവുമായി W H O
 • വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് : ഹര്‍നാസ് സന്ഥു കിരീടം ചൂടി
 • കെൻടക്കിയിൽ ചുഴലിക്കാറ്റ്
 • മാധ്യമ പ്രവർത്തകർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം
 • സാഹിത്യത്തിനുള്ള നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരന്
 • ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്
 • സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്‍റെ പൊതു മാപ്പ്
 • താലിബാൻ വീണ്ടും അധികാരത്തിലേക്ക്
 • കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍
 • തീവ്ര വ്യാപന ശേഷിയുളള ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി : രോഗ ലക്ഷണ ങ്ങളില്‍ മാറ്റം
 • വാക്സിനു പകരം ഗുളിക : പരീക്ഷണവുമായി ഫൈസര്‍ • വെനീസില്‍ വെള്ളപ്പൊക്കം...
  ഇന്ത്യൻ വംശജനും പത്നിക്കു...
  ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
  ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
  ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
  പഴ്‌സ് എടുക്കാന്‍ മറന്ന യ...
  ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine