പാലക്കാട് : ഹ്രസ്വ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്‍സൈറ്റ് (INSIGHT) സംഘടിപ്പിക്കുന്ന വാര്‍ഷിക ഹ്രസ്വ ചിത്ര മേളയായ “ഹാഫ് ഫെസ്റ്റിവല്‍” (HALF – Haiku Amateur Little Film) ഓഗസ്റ്റ് 30, 31 തിയതികളില്‍ പാലക്കാട് താരേക്കാട് ഫൈന്‍ ആര്‍ട്ട്സ് ഓഡിറ്റോറിയത്തില്‍ നടക്കും. മേളയോടനുബന്ധിച്ച് ഹ്രസ്വ ചിത്ര മത്സരവും സംഘടിപ്പിക്കുന്നുണ്ട്. “ഹാഫ്” എന്നത് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള പരമ്പരാഗതമായ ഒരു ചലച്ചിത്ര റീലിന്റെ പകുതി എന്ന അര്‍ത്ഥത്തില്‍ അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രങ്ങളെയാണ് പങ്കെടുപ്പിക്കുന്നത്. 31 ജൂലൈ 2011 ന് മുന്‍പ് മത്സരത്തിനുള്ള ചിത്രങ്ങള്‍ ലഭിച്ചിരിക്കണം. പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും നിരൂപകരും അടങ്ങുന്ന ജൂറി ചിത്രങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ ഫെസ്റ്റിവലില്‍ അവതരിപ്പിക്കുകയും പുരസ്കാരങ്ങള്‍ നല്‍കുകയും ചെയ്യും.
മികച്ച സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, ചിത്ര സംയോജകന്‍, സംഗീത സംവിധായകന്‍, നടന്‍, നടി എന്നീ വിഭാഗങ്ങള്‍ക്ക് പുറമേ ഏറ്റവും നല്ല സിനിമയ്ക്കും ഏറ്റവും ജനപ്രിയ സിനിമയ്ക്കും കൂടി മൊത്തം ഒന്‍പത് വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0091 9446000373, 00971 50 5631633 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അപേക്ഷാഫോറം ഇവിടെ ക്ലിക്ക് ചെയ്‌താല്‍ ലഭിക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, film-festival, short-film