ബാല താരമായി സിനിമയില്‍ എത്തിയ സനുഷ മലയാളത്തില്‍ നായികയാകുന്ന മിസ്റ്റര്‍ മരുമകന്‍ റംസാന് തീയേറ്ററുകളില്‍ എത്തുന്നു. പതിനേഴുകാരിയായ സനുഷയുടെ നായകനായി എത്തുന്നത് ജനപ്രിയ നടനായ ദിലീപാണ്. നേരത്തെ തമിഴ് സിനിമയില്‍ സനുഷ നായികയായി അഭിനയിച്ചിട്ടുണ്ട്. ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിലും ജോഷിയുടെ മാമ്പഴക്കാലം എന്ന ചിത്രത്തിലും സനുഷ ബാല താരമെന്ന നിലയില്‍ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വെച്ചത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടുന്ന നിന്ന അവര്‍ പിന്നീട് തമിഴില്‍ നായികയായി തിരിച്ചെത്തി.
ദിലീപിനെ കൂടാതെ തമിഴ് നടനും ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനുമായിരുന്ന ഭാഗ്യരാജ്, ബിജു മേനോന്‍ , നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍ , സലിം കുമാര്‍, ഷീല തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ മായാമോഹിനിക്ക് തിരക്കഥയൊരുക്കിയ ഉദയ് – സിബി കൂട്ടുകെട്ടാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിനിടെ ഖുശ്ബുവിനു പരിക്കേറ്റതിനെ തുടര്‍ന്ന് ഇടയ്ക്ക് ചിത്രീകരണം നിര്‍ത്തി വെയ്ക്കേണ്ടി വന്നിരുന്നു. സന്ധ്യാ മോഹന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഹാസുബൈറും, നെത്സണ്‍ ഐപ്പുമാണ്. ഛായാഗ്രഹണം പി. സുകുമാര്‍. സന്തോഷ് വര്‍മ്മയും പി. ടി. ബിനുവും എഴുതിയ ഗാനങ്ങള്‍ക്ക് സുരേഷ് പീറ്റേഴ്സ് സംഗതം നല്‍കിയിരിക്കുന്നു. വര്‍ണ്ണചിത്രയാണ് റംസാന്‍ റിലീസായി മിസ്റ്റര്‍ മരുമകനെ തീയേറ്ററുകളില്‍ എത്തിക്കുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: sanusha