കൊച്ചി: ആയുര്‍വേദം മഹത്തായ പാരമ്പര്യമാണെന്നും അത് പ്രോത്സാഹിപ്പിക്കേണ്ട ചുമതല ഏവര്‍ക്കും ഉണ്ടെന്നും നടന് മമ്മൂട്ടി. കുറ്റിപ്പുറം ആസ്ഥാനമായുള്ള പതാഞ്ജലി ഹെര്‍ബല്‍ എക്സ്ട്രാക്ട്സ് എന്ന കമ്പനിയില്‍ അദ്ദേഹം ഓഹാരി പങ്കാളിത്തം എടുത്തു. എം. ടി. വാസുദേവന്‍ നായരാണ് പതാന്ജലിയെ മമ്മൂട്ടിക്ക് പരിചയപ്പെടുത്തി കൊടുത്തത്.
ചര്‍മ്മ-മുടി സംരക്ഷണത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ ആണ് പതാഞ്ജലി പുറത്തിറക്കുന്നത്. പനമ്പിള്ളി നഗറില്‍ വിതരണ കേന്ദ്രവും ഓണ്‍ലൈന്‍ സ്റ്റോറുമാണ് കമ്പനി ആദ്യം തുറക്കുന്നത്. പാലക്കാടാണ് നിര്‍മ്മാണ യുണിറ്റ്. ഷൂട്ടിങ്ങിനിടെ മുഖത്ത് പൊള്ളലേറ്റ ഒരു സഹപ്രവര്ത്തകന് എം. ടി. മുഖേന
മമ്മൂട്ടി പതാഞ്ജലിയുടെ ഒരു മരുന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇത് ഫലപ്രദമായതിനെ തുടര്‍ന്ന് പതാഞ്ജലി ഉല്‍പ്പന്നങ്ങളുടെ പ്രൊമോട്ടര്‍ ആകാന്‍ മമ്മൂട്ടി സ്വയം മുന്നോട്ട് വരികയായിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mammootty
ആയുര്‍ വേദ “വ്യവസായം” ആയുര്‍ വേദം പ്രൊല്സാഹിപ്പിക്കുന്നതിനൊ അതൊ സ്വന്തം പോക്കെറ്റ്
പ്രൊല്സാഹിപ്പിക്കുന്നതിനൊ. ചര്‍മ്മ-മുടി സംരക്ഷണം മാത്രമല്ല പ്രായമായവരെ ബാധിക്കുന്ന നിരവധി അസുഖങ്ങള്‍ക്കും ആയുര്‍വേദ മരുന്നുകള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ് …