അബുദാബി : പ്രവാസി മലയാളി കളുടെ കൂട്ടായ്മക ളേയും ആത്മ ബന്ധ ങ്ങളേ യും പ്രതിപാദിക്കുന്ന സിനിമ ക്കുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു എന്ന്‍ ചലച്ചിത്ര സംവി ധായകന്‍ സലാം ബാപ്പു അബുദാബി യില്‍ പറഞ്ഞു.
തന്റെ നിരവധി സുഹൃത്തുക്കളും സഹോദരന്‍ അടക്കമുള്ള ബന്ധുക്കളും പ്രവാസി കളാണ്. പിതാവ് ദീര്‍ഘ കാലം അബുദാബി യില്‍ ഉണ്ടാ യിരുന്നു. പ്രവര്‍ത്തിച്ച മൂന്നു സിനിമ കള്‍ ഗള്‍ഫില്‍ ചിത്രീകരിച്ച തായിരുന്നു. അത് കൊണ്ട് തന്നെ പ്രവാസ ജീവിതത്തെ അടുത്തറിയാനും പ്രവാസി കളുടെ സ്നേഹവും അനുഭവിച്ച റിയാനും കഴിഞ്ഞിട്ടുണ്ട്. ഗള്‍ഫിലെ കലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന തിരക്കഥാ കൃത്ത് മാമ്മന്‍ കെ. രാജന്‍ രചന യുടെ പണിപ്പുര യിലാണ് എന്നും സലാം ബാപ്പു പറഞ്ഞു.
നല്ല സിനിമ കളെ സ്വീകരിക്കുന്ന പ്രവാസി കള്‍ തന്റെ ആദ്യചിത്ര ത്തിനു തന്ന പിന്തുണയും സത്യസന്ധമായ അഭിപ്രായ ങ്ങളും പ്രതികരണ ങ്ങളും താന്‍ നന്ദി യോടെ ഓര്‍ക്കുന്നു എന്നും സലാം പറഞ്ഞു.
പുതുമുഖ സം വിധാകരുടെ ആഗ്രഹമാണ് മമ്മൂട്ടി – മോഹന്‍ലാല്‍ എന്നീ നടന്മാരെ വെച്ചു സിനിമ ചെയ്യുക എന്നത്. ഭാഗ്യവശാല്‍ തന്റെ ആദ്യ ചിത്ര മായ റെഡ് വൈനില്‍ മോഹന്‍ ലാലിനെ നായകനാക്കാന്‍ സാധിച്ചു. തുടര്‍ന്നുള്ള സിനിമ മമ്മൂട്ടിയെ നായക നാക്കിയാവും എന്നും അതിന്റെ തിരക്കഥ തയ്യാറാക്കുന്നത് നാടക രചയിതാവും അവാര്‍ഡു ജേതാവു മായ റിയാസ് മാറഞ്ചേരി ആയിരിക്കും എന്നും സിനിമ യുടെ നിര്‍മ്മാതാവ് പ്രവാസി മലയാളി യാണ് എന്നും അദ്ദേഹം പറഞ്ഞു.
മലയാള ത്തില്‍ നിരവധി പുതിയ നടന്മാര്‍ വരുന്നുണ്ട്. എന്നാലും സിനിമാ നിര്‍മ്മാണ മേഖലയില്‍ ഒഴിച്ചു കൂട്ടാനാവാത്ത അഭിനേതാ ക്കളാണ് മമ്മൂട്ടിയും മോഹന്‍ ലാലും. ന്യൂ ജനറേഷന്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്ര ങ്ങളുടെ അവതരണ രീതി യില്‍ യോജിക്കാനാവില്ല. സ്വന്തം കുടുംബ ത്തോടൊപ്പം കാണാവുന്ന സിനിമ മാത്രമേ ഒരുക്കുക യുള്ളൂ എന്നും സലാം ബാപ്പു കൂട്ടിച്ചേര്‍ത്തു.
പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനി യുടെ പ്രവര്‍ത്തന ഉദ്ഘാടന ത്തിനായി എത്തിയ തായിരുന്നു എം. ഇ. എസ്. പൂര്‍വ്വ വിദ്യാര്‍ഥി കൂടി യായ പാലപ്പെട്ടി സ്വദേശി യായ സലാം. തീര ദേശത്ത് ജനിച്ചു വളര്‍ന്ന തനിക്കു കടല്‍ അടങ്ങാത്ത ആവേശമാണ് എന്നും കടലിന്റെ യും കടപ്പുറ ത്തിന്റെയും പശ്ചാത്തല ത്തില്‍ ഒരു സിനിമ തന്റെ പ്രോജക്ടുകളില്‍ ഉണ്ടെന്നും ഇന്ത്യന്‍ മീഡിയ അബുദാബി യുടെ അംഗ ങ്ങളുടെ ചോദ്യ ങ്ങള്‍ക്കുള്ള മറുപടി യായി അദ്ദേഹം പറഞ്ഞു.
മെസ്പോ പ്രസിഡന്‍റ് അബുബക്കര്‍ ഒരുമനയൂര്‍, സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കുമരനെല്ലൂര്‍, സഫറുള്ള പാലപ്പെട്ടി, നൌഷാദ്, അഷ്‌റഫ് പന്താവൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സന്നിഹിതരായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: filmmakers, mammootty, mohanlal
ഞാനും സഹായിക്കം
ആസിഫ്
നെയ്യാറ്റിന്‍ക