ദുല്‍ഖര്‍ സല്‍മാന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

September 16th, 2021

dulquar-salman-epathram
ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍ പത്തു വര്‍ഷത്തേക്കുള്ള യു. എ. ഇ. ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി കൾച്ചർ ആൻഡ് ടൂറിസം അഥോറിറ്റിയാണ് ദുല്‍ഖറിനു ഗോൾഡൻ വിസ നൽകിയത്. അബുദാബി യില്‍ വെച്ചു നടന്ന ചടങ്ങില്‍ അബു ദാബി കൾച്ചർ ആൻഡ് ടൂറിസം സെക്രട്ടറി സഉൗദ് അബ്ദുൽ അസീസ് അൽ ഹുസ്നി യിൽ നിന്നും ഗോള്‍ഡന്‍ വിസ പതിപ്പിച്ച പാസ്സ് പോര്‍ട്ട് ദുല്‍ഖര്‍ സ്വീകരിച്ചു.

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർ മാനും അബു ദാബി ചേംബർ ഒാഫ് കൊമേഴ്സ് വൈസ് ചെയർ മാനുമായ എം. എ. യൂസഫലി, ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്യൂണി ക്കേഷൻ ഡയറക്ടർ വി. നന്ദ കുമാർ, ടൂറിസം അഥോറിറ്റി ഡയറക്ടര്‍ അബ്ദുൽ അസീസ് അൽ ദോസരി, ബദരിയ്യ അൽ മസ്റോയി എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മമ്മൂട്ടിയുടെ മകന്‍ മോഹന്‍ലാലിന്റെ മകനായി വേഷമിടുന്നു

April 27th, 2012

dulquar-salman-epathram

പ്രിയദര്‍ശന്‍ മലയാളത്തില്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍കര്‍ സല്‍മാന്‍ ലാലിന്റെ മകനായി വേഷ മിടുന്നു. ഒരു സൂപ്പര്‍ താരത്തിന്റെ മകന്‍ മറ്റൊരു സൂപ്പര്‍ താരത്തിന്റെ മകനായി അഭിനയിക്കുന്നു എന്ന അപൂര്‍വതയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍കര്‍ സല്‍മാന്റെ അരങ്ങേറ്റം. സെവന്‍ ആര്‍ട്‌സായിരിക്കും നിര്‍മ്മിക്കുന്ന ഈ ചിത്രം ആഗസ്തില്‍ ഷൂട്ടിങ് തുടങ്ങും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുല്‍ഖര്‍ സല്‍മാന്‍ വിവാഹിതനായി

December 25th, 2011

actor-mammootys-son-dulkar-salman-wedding-ePathram

ചെന്നൈ : നടന്‍ മമ്മൂട്ടി യുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദീന്‍റെ മകള്‍ അമാല്‍ സൂഫിയ യും വിവാഹിതരായി. ഡിസംബര്‍ 22 വ്യാഴാഴ്ച വൈകിട്ട് ചെന്നൈ യിലെ പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തു ക്കളും മാത്രമാണ് പങ്കെടുത്തത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മറ്റുമായി ഡിസംബര്‍ 26 ന് കൊച്ചിയില്‍ പ്രത്യേക വിവാഹ സല്‍ക്കാരം ഒരുക്കുന്നുണ്ട്.

യേശുദാസ്, സുരേഷ് ഗോപി, ദിലീപ്, രാമു, കുഞ്ചന്‍, സുകുമാരി, സീമ, സംവിധായകന്‍ ഹരിഹരന്‍, തമിഴ് സിനിമാ രംഗത്തു നിന്നും ശരത്കുമാര്‍, ഭാര്യ രാധിക, അര്‍ജുന്‍, പ്രഭു, ഡി. എം. കെ. നിയമസഭാ കക്ഷി നേതാവ് എം. കെ. സ്റ്റാലിന്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« സുവര്‍ണ്ണ ചകോരം “ദ കളേഴ്സ് ഓഫ് ദ മൌണ്ടസിന്“
ഡോ: ബിജുവിന്‍റെ പുതിയ ചിത്രം ആകാശത്തിന്റെ നിറം »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine