
മുംബൈ: വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കെതിരെ ബോളിവുഡിലെ മുന്‍കാല ഒന്നാം നമ്പര്‍ നായിക മാധുരി ദീക്ഷിത്. ഭര്‍ത്താവ് ശ്രീറാം മാധവിമായി പിണക്കത്തിലാണ് താനെന്ന പ്രചരണങ്ങള്‍ക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംങ് സൈറ്റായ ട്വിറ്ററിലൂടെയാണ് മാധുരി പ്രതികരിച്ചത്. ‘ ഞാന്‍ വിവാഹജീവിതം ആസ്വദിക്കുകയാണ്. ഞങ്ങളുടെ കൂടുംബം ഇന്ത്യയിലേക്കു മടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു ‘ മാധുരി പറയുന്നു.
വിവാഹശേഷം ബോളിവുഡില്‍നിന്നും അകന്ന മാധുരി 2007 ല്‍ ‘ആജാ നാച്ച്‌ലെ’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അതു കൂടാതെ അടുത്തിടെയായി ടെലിവിഷന്‍ മെഗാഷോയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. മടങ്ങിവരവില്‍ സിനിമയില്‍ കൂടുതല്‍ സജീവമാകുന്നതിനായും ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ്. അതിനായി തന്നെ സമീപിക്കുന്ന നിര്‍മ്മാതാക്കളില്‍നിന്നും ഓഫറുകള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലുമാണ്.



മാന്ത്രിക ചുവടുകളിലൂടെ ജന കോടികളെ തന്റെ ആരാധകരാക്കി മാറ്റിയ മാധുരിക്ക് ഒരു പുതിയ ആരാധകന്‍. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് ഏറ്റവും ഇഷ്ടപ്പെട്ട നടി ആരെന്ന ചോദ്യത്തിന് ഇന്ത്യന്‍ സിനിമയെ 90കളില്‍ അടക്കി വാണ സൌന്ദര്യ റാണിയും മാന്ത്രിക നര്‍ത്തകിയുമായ മാധുരി ദീക്ഷിത്തിന്റെ പേര് പറഞ്ഞത്. തനിക്ക് ഇപ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ കഴിയാറില്ല. എങ്കിലും താന്‍ ഇപ്പോഴും മാധുരിയെ ഓര്‍ക്കുന്നു. 


















