അബുദാബി : പത്മശ്രീ നേടിയ കലാമണ്ഡലം ക്ഷേമാവതിക്ക് അബുദാബി മലയാളി സമാജവും കല അബുദാബി യും സംയുക്ത മായി സ്വീകരണം ഒരുക്കി. സ്വീകരണ ചടങ്ങിലെ ക്ഷേമാവതി ടീച്ചറുടെ മറുപടി പ്രസംഗം അബുദാബി യിലെ നൃത്ത വിദ്യാര്‍ഥികള്‍ക്കും നൃത്താ ദ്ധ്യാപകര്‍ക്കും വിലപ്പെട്ട പാഠങ്ങളായി.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിയവയെ ക്കുറിച്ചുള്ള അനേകം ചോദ്യങ്ങള്‍ക്ക് അവര്‍ നൃത്തം ചെയ്തു കൊണ്ടും അഭിനയിച്ചു കൊണ്ടും നല്‍കിയ മറുപടി അത്യന്തം ഹൃദ്യ മായിരുന്നു. സത്യ സന്ധമായി കലയെ ഉപാസിക്കാനും ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യ ത്തിന്‍റെ അംബാസഡര്‍ ആയി വിദേശത്ത് പ്രവര്‍ത്തിക്കാനും അവര്‍ കുട്ടികളെ ഉപദേശിച്ചു.
”മത്സര ങ്ങളിലല്ല മനസ്സു വെക്കേണ്ടത്, കലയിലാണ്. കൈയും കണ്ണും മനസ്സും ശരീരവും കലാത്മക മാവണം. 48 വര്‍ഷമായി ഞാന്‍ നൃത്ത രംഗത്തുണ്ട്. ഇന്നും പുതിയ പാഠങ്ങള്‍ പഠിച്ചു കൊണ്ടേ ഇരിക്കുന്നു.” ക്ഷേമാവതി ടീച്ചര്‍ പറഞ്ഞു.
അബുദാബി മലയാളി സമാജ ത്തിന്‍റെ ഉപഹാരം സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കറും കല അബുദാബി യുടെ ഉപഹാരം അമര്‍സിംഗ് വലപ്പാടും സമ്മാനിച്ചു.
ടി. പി. ഗംഗാധരന്‍ പൊന്നാട അണിയിച്ചു. നൃത്താദ്ധ്യാപിക ജ്യോതി ജ്യോതിഷ്‌കുമാര്‍, സമാജം ജന. സെക്രട്ടറി യേശുശീലന്‍, കലാവിഭാഗം സെക്രട്ടറി ബിജു കിഴക്കനേല, കെ. എച്ച്. താഹിര്‍ എന്നിവര്‍ സംസാരിച്ചു.
സമാജം യുവജനോത്സവ ത്തില്‍ ‘ശ്രീദേവി മെമ്മോറിയല്‍’ ട്രോഫി നേടിയ സമാജം കലാതിലക മായി തിരഞ്ഞെടുക്ക പ്പെട്ട ഐശ്വര്യ ബി. ഗോപാലകൃഷ്ണന് കലാമണ്ഡലം ക്ഷേമാവതി ട്രോഫി സമ്മാനിച്ചു.
അയച്ചു തന്നത് : ടി. പി. ജി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, മലയാളി സമാജം