അബുദാബി : 42 വര്‍ഷ മായി അബുദാബി നഗര ത്തിലെ മലയാളി സാംസ്‌കാരിക പ്രവര്‍ത്തന ങ്ങളുടെ സിരാ കേന്ദ്രമായിരുന്ന ‘അബുദാബി മലയാളി സമാജം’ നഗരത്തില്‍ നിന്നും 30 കി. മീ. അകലെ മുസഫ വ്യവസായ നഗരത്തി ലേക്ക് പ്രവര്‍ത്തനം മാറ്റുന്നു.
മുസഫ നഗര ത്തിലെ പുതിയ റസിഡന്‍ഷ്യല്‍ പ്രദേശമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സിറ്റി യിലാണ് സമാജം ഇനി മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. ഇവിടെ ആധുനിക സൗകര്യങ്ങളോടു കൂടിയ വാടക കെട്ടിട ത്തില്‍, 2011 ഏപ്രില്‍ ഒന്നു മുതല്‍ മലയാളി സമാജം പുതിയ സാംസ്‌കാരിക പ്രവര്‍ത്തന ത്തിന് തുടക്കം കുറിക്കും.
പ്രസിഡന്‍റ്, സെക്രട്ടറി, മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേകം ഓഫീസ് മുറികള്‍, മിനിഹാള്‍, ലൈബ്രറി, റിഹേഴ്‌സല്‍ ക്യാമ്പുകള്‍, നൃത്ത പരിശീലന മുറികള്‍, ജിംനേഷ്യം, കാന്‍റീന്‍ എന്നീ സൗകര്യ ങ്ങളോടെ യാണ് പുതിയ കെട്ടിടം പ്രവര്‍ത്തിച്ചു തുടങ്ങുക.
കെട്ടിടത്തിനു പുറത്തെ ചുറ്റു മതിലിന് ഉള്ളില്‍ 2000 പേര്‍ക്ക് ഇരിക്കാവുന്ന വിശാല മായ ഗ്രൗണ്ടാണ് പുതിയ കെട്ടിട ത്തിന്‍റെ പ്രധാന ആകര്‍ഷണം.
അബുദാബി യുടെ വ്യവസായ കേന്ദ്രമായി അറിയപ്പെടുന്ന മുസഫയില്‍ ഇപ്പോള്‍ നൂറു കണക്കിന് മലയാളി കുടുംബ ങ്ങളും ആയിര ക്കണക്കിന് മലയാളി തൊഴിലാളി കളും ജീവിക്കുന്നുണ്ട്.
അതേസമയം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കോ മലയാളി കൂട്ടായ്മ കള്‍ക്ക് പ്രവര്‍ത്തി ക്കുവാനോ മുസഫ നഗര ത്തില്‍ ഇപ്പോള്‍ സൗകര്യങ്ങളില്ല. അബുദാബി നഗര ത്തിലെ വര്‍ദ്ധിച്ചു വരുന്ന ജനപ്പെരുപ്പ വും വാഹന ബാഹുല്യവും കാരണം ഇടത്തരം കുടുംബ ങ്ങള്‍ മുസഫ യിലേക്ക് കുടിയേറുന്ന സന്ദര്‍ഭ മാണ് ഇപ്പോള്‍.
ഈ അന്തരീക്ഷ ത്തില്‍ ‘മലയാളി സമാജം’ മുസഫ യിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത് മുസഫ നഗര ത്തിലെ മലയാളി സമൂഹത്തിന് അനുഗ്രഹമാവും.
അയച്ചു തന്നത് : ടി. പി. ജി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മലയാളി സമാജം, സാംസ്കാരികം