കുവൈത്ത് : കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ കീഴില്‍ ഈ വര്ഷം ഉംറയ്ക്ക് പോയ നാല് ഉംറ സംഘങ്ങളുടെ ഒരു സംഗമവും അഞ്ചാം സംഘത്തിന്റെ ഉംറ പഠന ക്ലാസ്സും ഏപ്രില് 14 വ്യാഴാഴ്ച വൈകിട്ട് 6.45ന് അബ്ബാസിയ പാര്ക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മഗ് രിബ് നമസ്കാരനന്തരം നടക്കുന്ന ഉംറ പഠന ക്ലാസ്സില്‍ സെന്ററിന്റെ കീഴിലും അല്ലാതെയും പരിശുദ്ധ ഉംറ കര്മ്മത്തിന് പോകുന്ന കുടുംബങ്ങ ള്ക്കും അല്ലാത്തവര്ക്കും പങ്കെടുക്കാവുന്നതാണ്. സ്ത്രീകള്ക്ക് പ്രത്യേക സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്. ഇസ് ലാഹി സെന്ററിന്റെ കീഴിലെ അഞ്ചാമത്തെ സംഘം ഏപ്രില്‍ 20ന് യാത്ര തിരിക്കും. മെയ് 18 ന് പുറപ്പെടുന്ന ആറാം സംഘത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്ന് സെന്റര്‍ ഹജ്ജ് ഉംറ വിഭാഗം സിക്രട്ടറി സക്കീര്‍ കൊയിലാണ്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇശാ നമസ്കാരനന്തരം നടക്കുന്ന ഉംറ സംഗമത്തില്‍ ഈ വര്ഷം സെന്ററിന് കീഴില്‍ പരിശുദ്ധ ഉംറ കര്മ്മത്തിന് പോയവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെയ്ക്കും. വിശദ വിവരങ്ങള്ക്ക് 22432079, 23915217, 24340634, 24342948, 99816810, 97926172 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
(അയച്ചു തന്നത് : മുഹമദ് അസ്‌ലം കാപ്പാട്)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍, മതം