അബുദാബി : യു. എ. ഇ. യിലെ കലാ സാംസ്‌കാരിക മേഖല യിലും സംഘടനാ രംഗത്തും മൂന്നു ദശക ത്തോളം ശ്രദ്ധേയമായ സേവനം കാഴ്ച വെച്ച് അകാലത്തില്‍ പിരിഞ്ഞു പോയ ചിറയിന്‍കീഴ് അന്‍സാറിന്‍റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അന്‍സാര്‍ മെമ്മോറിയല്‍ അവാര്‍ഡ് ശശി തരൂര്‍ സമ്മാനിക്കും.
അബുദാബി മലയാളി സമാജ ത്തിന്‍റെ പ്രസിഡന്‍റ് ആയി നിരവധി തവണ പ്രവര്‍ത്തിച്ച അന്‍സാറിന്‍റെ പ്രവര്‍ത്തന മേഖല യായിരുന്ന ഫ്രണ്ട്സ് ഓഫ് അബുദാബി മലയാളി സമാജം ( ഫ്രണ്ട്സ് എ. ഡി. എം. എസ്. ) ഏര്‍പ്പെടുത്തിയ അവാര്‍ഡ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിനാണ് സമ്മാനിക്കുന്നത്.
ഏപ്രില്‍ 19 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം. പി. യില്‍നിന്ന് റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ അവാര്‍ഡ് സ്വീകരിക്കും. അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് ഡയരക്ടര്‍ യൂസഫലി എം. എ. അദ്ധ്യക്ഷത വഹിക്കും. ഇന്ത്യന്‍ അംബാസ്സിഡര്‍ എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്യും. ഡോ. ബി. ആര്‍. ഷെട്ടി, അംഗീകൃത സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഗോപകുമാര്‍ ചെയര്‍മാനും പ്രസ് അക്കാദമി ചെയര്‍മാന്‍ ശക്തിധരന്‍, തോമസ് ജോണ്‍, കണിയാപുരം സൈനുദ്ദീന്‍ എന്നിവര്‍ അംഗങ്ങളു മായ കമ്മിറ്റി യാണ് 2010 ലെ ചിറയിന്‍കീഴ് അന്‍സാര്‍ മെമ്മോറിയല്‍ അവാര്‍ഡിന് റീജ്യണല്‍ കാന്‍സര്‍ സെന്ററിനെ തിരഞ്ഞെടുത്തത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, മലയാളി സമാജം, സംഘടന