അബുദാബി : യു. എ. ഇ. യിലെ പ്രമുഖ മൊബൈല്‍ കമ്പനി യായ എമിറേറ്റ്‌സ് ഇന്‍റഗ്രേറ്റഡ് കമ്മ്യൂണി ക്കേഷന്‍ കമ്പനി ( ഡു ) യുടെ വോയ്പ് ( വോയ്‌സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ ) സര്‍വ്വീസ് ഈ വര്‍ഷം അവസാനം നിലവില്‍ വരും.
ഇതോടെ വോയ്പ് സര്‍വ്വീസ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ടെലികോം സേവന ദാതാവായി ഡു മാറും.
ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്കി ലൂടെ ശബ്ദം കടത്തി വിടുന്ന സംവിധാനമാണ് വോയ്പ്.
ഡു വിന് പുറമെ ഇത്തിസാലാത്തും ഈ സംവിധാനം നടപ്പിലാക്കും എന്നറിയുന്നു. 2010 ലാണ് രാജ്യത്ത് വോയ്പ് സംവിധാന ത്തിന് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി – ട്രാ – അനുമതി നല്‍കിയത്.
നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറു കള്‍ക്ക് പുറമെ മൊബൈല്‍ ഫോണ്‍ ലാപ്‌ടോപ് എന്നിവയില്‍ നിന്നും വോയ്പ് സംവിധാനം വഴി വിളിക്കാം എന്നത് ഏറെ ഉപകാര പ്രദമാണ്. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക പ്രവാസി കള്‍ക്കാണ്.
എന്നാല്‍ കോള്‍ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനാം ആയിട്ടില്ല. ‘ ട്രാ’ യുടെ അംഗീകാര ത്തോടെ മാത്രമേ ഇത് പ്രഖ്യാപിക്കുക യുള്ളൂ.
-
വന്നാല്‍ വന്നൂന്ന് പറയാം. കുറേ നാളായി ഇത്തരം വാര്‍ത്തകള്‍ വരുന്നു.
വളരെ അഭിനന്ദനീയം…