
അബുദാബി : യുവ കവികളില്‍ ശ്രദ്ധേയനായ നസീര്‍ കടിക്കാടിന്റെ പുസ്തകം കാ കാ പ്രശസ്ത കവി കെ. ജി. ശങ്കരപ്പിള്ള പ്രകാശനം ചെയ്യും. ഞായറാഴ്ച്ച (8-05-2011) വൈകുന്നേരം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ചാണ് പ്രകാശനം.
കാക്കകളെ മുഖ്യ പ്രമേയമാക്കി തയ്യാറാക്കിയിട്ടുള്ള കാവ്യ പുസ്തകമാണു കാ കാ. ത്യശ്ശൂര്‍ കറന്റ് ബുക്സാണ് പ്രസാധകര്‍. നസീര്‍ കടിക്കാട് അബുദാബിയില്‍ ഗോസറി നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 410 76 80 എന്ന നമ്പരില്‍ ബന്ധപ്പെടുക.
(അയച്ചു തന്നത് : കുഴൂര്‍ വിത്സന്‍)
- ജെ.എസ്.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 



















 