അബുദാബി : ആഗോളാടിസ്ഥാന ത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച സാഹചര്യ ത്തില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ജനകീയ പുനരധിവാസ പദ്ധതി നടപ്പാക്കണം എന്ന് വടകര എന്‍. ആര്‍. ഐ. ഫോറം ആവശ്യപ്പെട്ടു.
കേന്ദ്ര – കേരള സര്‍ക്കാറു കളുടെ ഏതെങ്കിലും പുനരധിവാസ പാക്കേജു കള്‍ക്കായി കാത്തു നില്ക്കാതെ കാസര്‍കോട്ടെ ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ യുടെ സംയുക്ത നേതൃത്വ ത്തില്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ യോടെ വ്യവസായ വാണിജ്യ പ്രമുഖ രെയും പൊതു ജനങ്ങളെയും പ്രവാസി കളെയും പങ്കാളി കളാക്കി ഫണ്ട് സ്വരൂപിച്ച് അടിയന്തര ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുള്ള പുനരധിവാസ പദ്ധതിക്ക് തുടക്കം ഇടണമെന്നും എന്‍ഡോസള്‍ഫാന് എതിരെ ഉയര്‍ന്ന ജനകീയ പ്രതിരോധം പുനരധിവാസ ത്തിനായി ഉപയോഗ പ്പെടുത്തണം എന്നും ഫോറം ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് ഇബ്രാഹിം ബഷീറിന്‍റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ഫോറത്തിന്‍റെ എക്‌സിക്യൂട്ടീവ് യോഗം അംഗീകരിച്ച പുനരധിവാസ പദ്ധതി യുടെ രേഖ ബന്ധപ്പെട്ട അധികൃതര്‍ക്ക് ഉടന്‍ കൈ മാറുന്ന തായിരിക്കും. യോഗത്തില്‍ സമീര്‍ ചെറുവണ്ണൂര്‍, ബാബു വടകര, എന്‍. കുഞ്ഞഹമ്മദ്, കെ. കുഞ്ഞിക്കണ്ണന്‍, കെ. വി. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി. വി. ചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ മനോജ് നന്ദിയും പറഞ്ഞു.
-