അബുദാബി : ഗുരുവായൂര്‍ നിയോജക മണ്ഡലം നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ബാച്ച് ചാവക്കാട്’ കുടുംബ സംഗമം ശ്രദ്ധേയമായി. കലാ സാംസ്കാരിക സാമൂഹിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ബാച്ച് കുടുംബാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളെയും വനിത കളെയും ഉള്‍പ്പെടുത്തി ആകര്‍ഷകങ്ങളായ ഗെയിമുകള്‍, ഗാനമേള എന്നിവ കുടുംബ സംഗമത്തിലെ മുഖ്യ ഇനങ്ങള്‍ ആയിരുന്നു.
പ്രസിഡന്‍റ് എം. കെ. ഷറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഷബീര്‍ മാളിയേക്കല്‍ സ്വാഗതം പറഞ്ഞു. അംഗങ്ങള്‍ക്ക് വേണ്ടി ഒരുക്കുന്ന പുതിയ സംരംഭങ്ങളെ വിശദീകരിച്ചു. പി. സി. ഉമ്മര്‍ കൂട്ടായ്മ കളുടെ ആവശ്യകതയും, പ്രവര്‍ത്തന മേഖലയും പ്രതിപാദിച്ചു.
മലയാളി സമാജം ജനറല്‍ സെക്രട്ടറി യായി തെരഞ്ഞെടുക്കപ്പെട്ട ബാച്ച് എക്സിക്യൂട്ടീവ് അംഗം കെ. എച്ച്. താഹിര്‍, കേരളാ സോഷ്യല്‍ സെന്‍റര്‍ മാനേജിംഗ് കമ്മിറ്റി യിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബാച്ച് അംഗ ങ്ങളായ ദയാനന്ദന്‍ മണത്തല, വി. അബ്ദുല്‍ കലാം, ബാച്ച് വെബ്സൈറ്റ് ഡിസൈന്‍ ചെയ്ത ഓ. എസ്. എ. റഷീദ്, കെ. എസ്. സി. നാടകോത്സവ ത്തില്‍ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടിയ ഷാബിര്‍ ഖാന്‍ എന്നിവരെ ആദരിച്ചു.
നാട്ടിലേക്ക് യാത്ര തിരിക്കുന്ന വട്ടംപറമ്പില്‍ സുഭാഷിനു യാത്രയയപ്പ് നല്‍കി. ബാച്ച് വനിതാ വിഭാഗം കണ്‍വീനര്‍ ആയി നജ്മാ കബീറിനെ തെരഞ്ഞെടുത്തു.
ബാച്ച് ഇവന്‍റ് കോഡിനേറ്റര്‍ കെ. പി. സക്കരിയ, സി. എം. അബ്ദുല്‍ കരീം എന്നിവര്‍ ഗെയിമുകള്‍ അവതരിപ്പിച്ചു. ഷഹ്മ അബ്ദുല്‍ റഹിമാന്‍, ശബ്ന ലത്തീഫ്, സാലി വട്ടേക്കാട്, മുസ്തഫ ഇടക്കഴിയൂര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഗെയിമുകളില്‍ വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷഹല മുഹമ്മദലി മെഗാ നറുക്കെടുപ്പ് വിജയി ആയിരുന്നു. എ. അബ്ദുല്‍ റഹിമാന്‍ ഇടക്കഴിയൂര്‍ നന്ദി പറഞ്ഞു.
രാജേഷ് മണത്തല, ഇ. പി. അബ്ദുല്‍ മജീദ്, ഷാഹുമോന്‍ പാലയൂര്‍, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന
ശര്‍,
വലരെ നന്നയിട്ടുദു.
ഇതുപൊലെയുല്ലതു ഇനിയും.. തുദര്‍ന്നും പ്രദീഷിക്കുന്നു.
നന്നയിവരട്ടെ.
അഛയന്‍