അബുദാബി : ശക്തി തിയേറ്റേഴ്‌സിന്‍റെ മുപ്പത്തി രണ്ടാമത് വാര്‍ഷിക ആഘോഷ ങ്ങള്‍ കലാസന്ധ്യയോടെ സമാപിച്ചു.
തെയ്യം തിറ, പൂക്കാവടി, തായമ്പക തുടങ്ങി നാടന്‍ കലാ രൂപങ്ങള്‍ കോര്‍ത്തിണക്കി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ഘോഷയാത്ര യോടു കൂടിയാണ് കലാസന്ധ്യ ആരംഭിച്ചത്. സംഘഗാന ത്തോടുകൂടി ആരംഭിച്ച കലാപരിപാടി കളില്‍ കൃഷ്ണന്‍ വേട്ടംപള്ളി, ബിന്ദു ജലീല്‍, ജാഫര്‍ കുറ്റിപ്പുറം, സുധ സുധീര്‍, ബിന്‍സ താജുദ്ദീന്‍, കെ. വി. ബഷീര്‍ എന്നിവര്‍ അഭിനയിച്ച് പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ‘ബഹബക്ക്’ എന്ന നാടകം ഏറെ ശ്രദ്ധേയമായി.
കലാസന്ധ്യ യില്‍ വില്ലടിച്ചാന്‍ പാട്ട്, കോല്‍ക്കളി, ഗ്രാമീണനൃത്തം, ചിന്തു പാട്ട് തുടങ്ങിയ വിത്യസ്ഥ ങ്ങളായ പരിപാടികള്‍ അരങ്ങേറി.
റഹിം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും കലാ വിഭാഗം സെക്രട്ടറി ശശിഭൂഷന്‍ നന്ദിയും പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ശക്തി തിയേറ്റഴ്സ്
First time I read your e-pathram. Better…. but need more improvemet… good wishes… Rahim Kottukad.