ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ മുകളിലേക്ക് ഫ്രഞ്ച് സ്പൈഡര്‍മാന്‍ എന്ന് അറിയപ്പെടുന്ന 48 കാരനായ റോബര്‍ട്ട് കയറിപ്പറ്റി. ഇന്നലെ വൈകുന്നേരം 6 മണിക്ക് കയറ്റം തുടങ്ങിയ റോബര്‍ട്ട് മുകളില്‍ എത്തുന്നത് വരെ കാഴ്ചക്കാരായി തടിച്ചു കൂടിയ ജനം ശ്വാസം അടക്കിപ്പിടിച്ചു നോക്കി നിന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളായിരുന്നു ബുര്‍ജ് ഖലീഫയുടെ ചുറ്റും. ആംബുലന്‍സും സ്ട്രെച്ചറും വൈദ്യസഹായ സംഘവും തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ പൈപ്പുകളോ മറ്റു തടസ്സങ്ങളോ ഒന്നുമില്ലാത്ത ഒരു വശത്ത് കൂടെയാണ് റോബര്‍ട്ട് കയറിയത്. ഇതിനു മുന്‍പ് ലോകത്തെ ഉയരം കൂടിയ എഴുപതോളം കെട്ടിടങ്ങള്‍ കീഴടക്കിയ റോബര്‍ട്ടിന് സാമാന്യം ശക്തമായി വീശിയ കാറ്റ് ചെറിയ തോതില്‍ വെല്ലുവിളി ഉയര്‍ത്തി.
2007 ഫെബ്രുവരി 23ന് ഫ്രഞ്ച് സ്പൈഡര്‍മാന്‍ റോബര്‍ട്ട് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ടവര്‍ കയറുന്നു
എന്നാലും നിശ്ചയദാര്‍ഢ്യ ത്തോടെ കയറ്റം തുടര്‍ന്ന റോബര്‍ട്ടിന്റെ സഹായത്തിനായി കെട്ടിടത്തിന്റെ വശത്തേക്ക് ശക്തമായ വൈദ്യുത വിളക്കുകള്‍ വെളിച്ചം എത്തിച്ചു. സാധാരണ ഗതിയില്‍ പതിവില്ലെങ്കിലും സുരക്ഷാ നിര്‍ദ്ദേശം അനുസരിച്ച് ഈ കയറ്റത്തില്‍ റോബര്‍ട്ട് സുരക്ഷാ ബെല്‍റ്റും കയറും ദേഹത്ത് ഘടിപ്പിച്ചാണ് കയറിയത്.
- pma