Monday, April 4th, 2011

ഖലീലിന്‍റെ കല പകര്‍ത്തി യതിന്‌ ക്ഷമാപണം

khaleelullah-in-press-meet-epathram
ദുബായ് : ലോകത്തിലെ ഒരേ ഒരു അനാട്ടമിക് കാലിഗ്രാഫര്‍ എന്ന ബഹുമതി യോടെ ലിംക ബുക്ക് ഓഫ് വേള്‍ഡ്‌ റെക്കോര്‍ഡില്‍ സ്ഥാനം നേടിയ മലയാളി കലാകാരന്‍ ഖലീലുല്ലാഹ് ചെംനാടിന്‍റെ പ്രശസ്തമായ കാലിഗ്രാഫി ചിത്രം പകര്‍ത്തി വരയ്ക്കുകയും അത് ‘ദുബായ്‌ എമിഗ്രേഷനില്‍’ പ്രദര്‍ശന ത്തിന്‌ വെക്കുക യും ചെയ്ത മാഹി സ്വദേശി യായ വിദ്യാര്‍ത്ഥി സയ്യാഫ് അബ്ദുല്ല, ദുബായ്‌ കറാമ ഹോട്ടലില്‍ നടന്ന പത്ര സമ്മേളന ത്തിലൂടെ ചിത്രകാരനായ ഖലീലുല്ലാഹ് ചെംനാടിനോട് ക്ഷമാപണം നടത്തി.

khaleelullah-chemnad-epathram

ഖലീലുല്ലാഹ് ലോകത്തിലെ ഏറ്റവും വലിയ കാലിഗ്രാഫി യുടെ രചനയില്‍

ഇന്‍റര്‍നെറ്റി ലൂടെ തിരഞ്ഞു കണ്ടെത്തിയ ‘ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റേയും, ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റേയും അനാട്ടമിക്ക് കാലിഗ്രാഫി ചിത്രങ്ങള്‍ തന്‍റെ അറിവില്ലായ്മ കൊണ്ട് വരച്ചു പോയതാണ് എന്നും സയ്യാഫ് പറഞ്ഞു.

khaleelullah's-calligraphy-epathram

ദുബായ്‌ എമിഗ്രേഷനില്‍ സയ്യാഫ് അബ്ദുല്ല ഒരുക്കിയ ചിത്രപ്രദര്‍ശനം

ചിത്ര പ്രദര്‍ശന ത്തിന്‍റെ വാര്‍ത്ത മാധ്യമ ങ്ങളില്‍ വന്നതു കൊണ്ടാണ്‌ ഇത്തരം ഒരു പത്ര സമ്മേളന ത്തിലൂടെ സയ്യാഫ് ക്ഷമാപണം നടത്തിയത്.

ഖലീലുല്ലാഹ് ചെംനാടിന്‍റെ കാലിഗ്രാഫി ചിത്രം പകര്‍ത്തി യതാണെന്ന പരാതി എമിഗ്രേഷനില്‍ ലഭിച്ച ഉടനെ ആ ചിത്രങ്ങളെല്ലാം അവിടെ നിന്നും ഒഴിവാക്കിയിരുന്നു.

കാലിഗ്രാഫി കലയില്‍ താന്‍ ജന്മം നല്‍കിയ നൂതന ചിത്ര സങ്കേതമായ അനാട്ടമിക് കാലിഗ്രാഫി  ശൈലി പിന്തുടരുന്ന പുതിയ ചിത്രകാരന്മാരെ കഴിവിന്‍റെ പരമാവധി പ്രോത്സാഹി പ്പിക്കുകയും, അവര്‍ക്കു വേണ്ടതായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് ഖലീലുല്ലാഹ് ചെംനാട് പറഞ്ഞു.

എന്നാല്‍ തന്‍റെ ചിത്രങ്ങള്‍ അതേപടി പകര്‍ത്തുന്ന പ്രവണത ഒരു തരത്തിലും അനുവദിക്കുക ഇല്ല എന്നും, അത്തരം പ്രവര്‍ത്തന ങ്ങള്‍ നിയമ നടപടി കളിലൂടെ നേരിടുമെന്നും ചെംനാട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ കലിഗ്രാഫി വരയ്ക്കുവാന്‍ തിരഞ്ഞെടുത്ത ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദിന്‍റെ അനാട്ടമിക്ക് കാലിഗ്രാഫി തന്‍റെ ഐഡന്റിറ്റി ആണെന്നും, ജനങ്ങള്‍ അത് എളുപ്പത്തില്‍ തിരിച്ചറിയുമെന്നും, അത്തരം ചിത്രങ്ങള്‍ പകര്‍ത്തി വരയ്ക്കുന്ന ചിത്രകാരന്മാര്‍ സ്വയം പരിഹാസ്യ രാവുക യാണെന്നും ചെംനാട് പറഞ്ഞു.

സയ്യാഫ് ഒരു മലയാളിയും വിദ്യാര്‍ത്ഥി യുമാണെന്ന പരിഗണന വെച്ചും കൊണ്ട് നിയമ നടപടി കളില്‍ നിന്നും വിട്ടു നില്‍ക്കുന്നു എന്ന് പറഞ്ഞ ഖലീലുല്ലാഹ്, ദുബായ്‌ ആസ്ഥാനമായി തുടങ്ങാന്‍ ഉദ്ദേശി ക്കുന്ന ‘ആര്‍ട്ട് ഗാലറി’യെ കുറിച്ചും വിശദീകരിച്ചു.

-പി. എം. അബ്ദുല്‍ റഹിമാന്‍

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ to “ഖലീലിന്‍റെ കല പകര്‍ത്തി യതിന്‌ ക്ഷമാപണം”

  1. suresh says:

    ഇതു ഇത്ര വലിയ പ്രശ്നമൊന്നും അല്ല. കമ്പ്യുട്ടറിന്റെ സഹായത്താല്‍ ഉണ്ടാക്കിയെടുത്ത ചിത്രങ്ങള്‍ പൊതുജനത്തിനിടയില്‍ വന്നിരുന്നു കളര്‍ നിറക്കുന്നു. ഇതല്ലേ ഖലീല്‍ ചെയ്യുന്നത്..? മറ്റൊരുവന്‍ അതു പോലെ ചെയ്തു. അതിനു കോലാഹലത്തിന്റെ ആവശ്യം ഇല്ല. ഖലീലിനു കമ്പ്യുട്ടര്‍ പ്രിന്റ് ഔട്ട് ഇല്ലാതെ ഒരു പടം ലൈവ് വരയ്ക്ക്ക്കാമോ..?

  2. hassanar says:

    പാവം സയ്യാഫ് , ഖലീലിന്റെ മുക്രയിടലില്‍ പേടിച്ചു പോയി എന്ന് തോന്നുന്നു. എന്ത് ഐഡന്റിറ്റിയുടെ കാര്യമാണ് ഖലില്‍ പറയുന്നത്. ഈ ചിത്രങ്ങള്‍ എവിടെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്? ഷെയ്ഖ്‌ മൊഹമ്മദിന്റെ ചിത്രങ്ങള്‍ നോക്കിയാണ് ഖലില്‍ വരക്കുന്നത്, സ്വന്തമായി ഒരു ക്രിയേറ്റിവിറ്റിയും ഖലീലിനു ഇല്ല. ഇത് വിളംബരം ചെയ്യാനും ടീ വി ക്കാര്‍ എത്തിയല്ലോ… ഖലില്‍ ഒരു നോക്കി വരക്കാരന്‍ മാത്രമാണ്, ബാക്കിയൊക്കെ ജാഡ.

    ഹസ്സനാര്‍ എലയുള്ളതില്‍, ദുബായ്.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഇന്തോ – അറബ് വ്യാപാര വ്യവസായ വികസന ഉച്ചകോടി അബുദാബിയില്‍
  • കെ. എസ്. സി. ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സീതി സാഹിബ്‌ വിചാര വേദി പ്രവര്‍ത്തക യോഗം 25 ന്
  • അമ്മ മലയാളം പഠന കളരി
  • ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി കമ്മിറ്റി
  • രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിന സംഗമം സംഘടിപ്പിച്ചു
  • കല യുവജനോത്സവം : നൃത്ത മത്സരങ്ങള്‍ സമാപിച്ചു
  • സിനിമാറ്റിക്ക് ഡാന്‍സ് അരങ്ങേറ്റം ശനിയാഴ്ച ഐ. എസ്. സി. യില്‍
  • അബുദാബി യില്‍ ‘മധ്യവേനല്‍’ പ്രദര്‍ശിപ്പിക്കും
  • ‘മൊഞ്ചുള്ള മൈലാഞ്ചി’ അബുദാബി യില്‍
  • പ്രേരണ സംവാദത്തിൽ ഡോ. പി. ജെ. ജെയിംസ്
  • യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പതിപ്പ്
  • “പാവങ്ങൾ” നോവലിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണം
  • നസന സലീമിന് ഉപഹാരം
  • നക്ഷത്രങ്ങള്‍ കരയാറില്ല
  • “ഇശല്‍ തേന്‍കണം 2012 ” സ്റ്റേജ് ഷോ
  • ഹൃദയാഘാതം : ഗുരുവായൂര്‍ സ്വദേശി ദുബായില്‍ മരിച്ചു
  • ആത്മഹത്യാ പ്രവണതക്ക് എതിരെ ബോധവത്കരണ കാമ്പയിന്‍
  • മലയാളി പെണ്‍കുട്ടി ഒമാനില്‍ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു



  • ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...
    ഇസ്മായില്‍ മേലടിയുടെ ചിന്...
    ഭാഗ്യദേവത കടാക്ഷിച്ച അഹമ്...
    ഭാരതീയ ദര്‍ശനങ്ങള്‍ മഹത്ത...
    ദുബായില്‍ മലയാളി ആര്‍ക്കി...
    ഭാരതീയ സംഗീത ത്തിനു പകരം ...
    റിയാദില്‍ ഇന്ത്യാ ടൂറിസം ...
    ഹിറ്റ്‌ എഫ്.എം. വയലാര്‍ ര...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine