ദുബായി: കീടനാശിനികളുടെ അനധികൃത ഉപയോഗം നിയന്ത്രിക്കുമെന്നു പരിസ്ഥിതി ജല മന്ത്രി ഡോ. റാഷിദ് അഹമ്മദ് ബിന്‍ ഫഹദ്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീടുകളില്‍ പ്രാണി ശല്യം ഇല്ലാതാക്കുന്നതിനും കീടനാശിനികള്‍ ഉപയോഗിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതോടൊപ്പം എമിറേറ്റില്‍ പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള നടപടികളും ശക്തമാക്കുമെന്ന് അദ്ധേഹം പറഞ്ഞു. ഈ വിഷയത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് മാധ്യമങ്ങളുടെ പങ്കു വലുതാണ്. ദുബായിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാസ്റ്റിക് ഉപയോഗം ഒരു തടസ്സമാണ്. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാന്‍ അദ്ധേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ. ഏര്‍പ്പെടുത്തിയിരിക്കുന്ന 10 ലക്ഷം ദിര്‍ഹത്തിന്റെ എമിരേറ്റ്സ് പരിസ്ഥിതി സംരക്ഷണ പ്രോത്സാഹന അവാര്‍ഡ് പ്രഖ്യാപന വേളയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്
- ജെ.എസ്.