ഷാര്‍ജ : സീതി സാഹിബിന്‍റെ വീക്ഷണ ങ്ങളും, വ്യക്തിത്വവും പുതു തലമുറക്ക് പകര്‍ന്നു നല്‍കുന്ന തിലൂടെ ഒരളവോളം തീവ്ര വാദത്തിനും, സാംസ്കാരിക ജീര്‍ണത ക്കുമെതിരെ യുവതയെ ചിന്തിപ്പി ക്കാനും, അണി നിരത്താനും കഴിയുമെന്ന് ഷാര്‍ജ കെ. എം. സി. സി. ജനറല്‍ സെക്രട്ടറി സഅദ് പുറക്കാട് പറഞ്ഞു.
സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍, സേവന പ്രതിബദ്ധത ക്ക് നല്‍കുന്ന സീതി സാഹിബ് സ്മാരക പ്രവാസി അവാര്‍ഡ് ദാന സമ്മേളനം ഉത്ഘാടനം ചെയ്യുക യായിരുന്നു. പൊതു പ്രവര്‍ത്തകനായ റസാക്ക് ഒരുമനയൂരിന് (അബുദാബി) ബഷീര്‍ പടിയത്ത് അവാര്‍ഡ് സമ്മാനിച്ചു.
പ്രസിഡന്‍റ് കെ. എച്. എം. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ദുല്ല മല്ലിചേരി, കുട്ടി കൂടല്ലൂര്‍, ആര്‍. ഓ. ബക്കര്‍, മുസ്തഫ മുട്ടുങ്ങല്‍, യാസിന്‍ വെട്ടം, നാസര്‍ കുറുമ്പത്തൂര്‍, ഹമീദ് വടക്കേകാട്, കബീര്‍ ചന്നാംങ്കര, ജസീം ചിറയന്‍കീഴ്, സുബൈര്‍ വള്ളിക്കാട്, ഷാനവാസ് ആലംകോട്, ഹുസ്സൈനാര്‍ തളങ്കര തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും, ഹാഫിള് തൃത്താല നന്ദിയും പറഞ്ഞു. റസാക്ക് ഒരുമനയൂര്‍ മറുപടി പ്രസംഗം നടത്തി. നാല് വര്‍ഷമായി നല്‍കി വരുന്ന അവാര്‍ഡ്, മുന്‍വര്‍ഷ ങ്ങളില്‍ അബ്ദുല്‍ കരീം ഹാജി തിരുവത്ര, ഇബ്രാഹിം എളേറ്റില്‍, പൊന്നാനി അബൂബക്കര്‍ ബാവു ഹാജി, എന്നിവര്‍ക്കാണ് നല്‍കിയത്. ദുബായ് മീഡിയ ഫോറം പ്രസിഡന്‍റ് ഇ. എം. സതീഷ്, ഷീല പോള്‍, അഹമ്മദ് കുട്ടി മദനി എന്നിവര്‍ ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., ഷാര്‍ജ