പ്രവാസി നിയമ സഹായ സെല്‍ : ദല വേദി ഒരുക്കുന്നു

March 31st, 2011

dala-logo-epathram
ദുബായ് : കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രവാസി നിയമ സഹായ സെല്‍, ഗള്‍ഫ് സഹചര്യത്തില്‍ ഫലപ്രദ മായി നടപ്പാക്കു ന്നതിന് ആവശ്യമായ പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന്ന് ദല വേദി ഒരുക്കുന്നു.

ഇതിനായി യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളിലേയും സാംസ്ക്കാരിക സംഘടനാ പ്രതിനിധി കളുടെ യോഗം ഏപ്രില്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബായ് ദേര യിലുള്ള ദലാ ഓഫീസില്‍ വെച്ച് ചേരാന്‍ തിരുമാനിച്ചിരിക്കുന്നു.

ഈ യോഗ ത്തില്‍ ലോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍. എന്‍. കെ. ജയകുമാര്‍ മുഖ്യാതിഥി ആയിരിക്കും.

അഡ്വക്കറ്റ്. നജീത് ഉദ്ഘാടനം ചെയ്യും. പ്രമുഖ അഭിഭാഷകരും സംഘടനാ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സംഘടനാ പ്രതിനിധി കള്‍ ബന്ധപ്പെടുക : 050 65 79 581 – 055 28 97 914

-അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീ വിമോചനവും സമകാലിക സമൂഹവും

March 13th, 2011

dala-womens-day-epathram

ദുബായ്‌ : പുരുഷ കേന്ദ്രീകൃത മൂല്യ വ്യവസ്ഥയില്‍ ജീവിതത്തിന്റെ എല്ലാ തുറയിലും വിവേചനങ്ങളും ചൂഷണങ്ങളും അനുഭവിക്കുന്ന സ്ത്രീയുടെ വിമോചനം പുരുഷ സമൂഹത്തോടുള്ള യുദ്ധ പ്രഖ്യാപനത്തിലൂടെ അല്ലെന്നും, ബോധാവല്‍കൃത സമൂഹത്തിന്റെ സാകല്യത്തിലുള്ള വികാസമാണ് സ്ത്രീ ശാക്തീകരണത്തിന് വഴി ഒരുക്കുന്നത് എന്നും ലോക വനിതാ ദിനത്തോടനുബന്ധിച്ച് ദല വനിതാ വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. “സ്ത്രീ വിമോചനവും സമകാലിക സമൂഹവും” എന്നതായിരുന്നു സെമിനാര്‍ വിഷയം.

womens-day-seminar-epathram

ഉന്നത വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും നേടി ഇരു കൈകളിലും ആയുധം അണിഞ്ഞ പുതിയ തലമുറ വളര്‍ന്നു വരുമ്പോള്‍, സ്ത്രീ സമൂഹത്തിന് മാത്രമായി മാറ്റി വെച്ച അടുക്കള പരിശീലനത്തില്‍ ആണ്‍ കുട്ടികളെ കൂടി പ്രാപ്തരാക്കുകയാണ് സ്ത്രീ ശാക്തീകരണത്തിന് പുതിയ വഴി ഒരുക്കുകയെന്നു മുഖ്യ പ്രഭാഷക ടി. റൂഷ് മെഹര്‍ ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള കൈയ്യേറ്റങ്ങളും പെരുകി ക്കൊണ്ടിരിക്കുമ്പോള്‍ ഛിദ്ര ശക്തികള്‍ക്ക് ഏതു ദിശയിലേക്കും തിരിച്ചു വിടാന്‍ പാകത്തില്‍ കുഞ്ഞുങ്ങള്‍ ജന്മമെടുക്കുന്ന ജീവിത സാഹചര്യമാണ് മാറ്റി എടുക്കേണ്ടത്‌. വയനാട്‌ പുല്‍പ്പള്ളിയില്‍ മൊഴി ചൊല്ലപ്പെട്ട 700 സ്ത്രീകളുടെ ദുരന്ത കഥ അത്തരത്തില്‍ സമൂഹ ജാഗ്രത ഉണര്‍ത്തേണ്ട ഒരു സംഭവമാണെന്നും റൂഷ് മെഹര്‍ ഓര്‍മ്മിപ്പിച്ചു.

ഉള്ളില്‍ തീ കോരിയിടുന്ന സ്ത്രീ പീഡനങ്ങള്‍ നിത്യ സംഭവമായി മാറുമ്പോള്‍ ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം മനസ്സില്‍ അരക്കിട്ടുറപ്പിച്ച വിശ്വാസങ്ങളെ മറികടക്കാനുള്ള ആര്‍ജവം സ്ത്രീ സമൂഹം കൈവരിക്കേണ്ടതുണ്ടെന്നു തുടര്‍ന്ന് സംസാരിച്ച ശാലു ഫൈസല്‍ അഭിപ്രായപ്പെട്ടു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി വേറെ വേറെ പാഠങ്ങള്‍ അഭ്യസിപ്പിക്കുന്ന സാമൂഹിക അന്തരീക്ഷത്തിന് അറുതി വരുത്തണമെങ്കില്‍ സ്ത്രീ സമൂഹം സ്വയം പരിവര്‍ത്തനത്തിന് വിധേയരാകേണ്ട തുണ്ടെന്നു കവയത്രി കൂടിയായ സിന്ധു മനോഹര്‍ പറഞ്ഞു.

സെമിനാറില്‍ കെ. സതി അദ്ധ്യക്ഷത വഹിച്ചു. ദല വനിതാ വിഭാഗം കണ്‍വീനര്‍ ബാല സരസ്വതി സ്വാഗതവും ശോഭ ബിജു നാഥ് നന്ദിയും പറഞ്ഞു. അനിതാ ശ്രീകുമാര്‍ ജിന ടീച്ചര്‍, ഡോ. ബിന്ദു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

(അയച്ചു തന്നത് : സജീവന്‍ കെ. വി.)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഴിമതിയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയരണം : ദല

February 17th, 2011

corruption-in-india-epathram
ദുബായ്‌ : ലോക ജനതയ്ക്ക്‌ മുന്‍പാകെ ഇന്ത്യയ്ക്ക്‌ അപമാനമായി രാജ്യത്ത് ഉയര്‍ന്നു വരുന്ന അഴിമതിയുടെ വാര്‍ത്തകളില്‍ ദുബായ്‌ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ദല) ആശങ്ക രേഖപ്പെടുത്തി. ഭൂമി കുംഭകോണം, കോമണ്‍ വെല്‍ത്ത്, ആദര്‍ശ്‌ ഫ്ലാറ്റ്‌, 2ജി സ്പെക്ട്രം തുടങ്ങി ന്യായാധിപന്മാര്‍ സ്വാധീനിക്കപ്പെടുന്നതിന്റെയും കുത്തകകളുടെ ഇടനിലക്കാര്‍ മന്ത്രി നിയമനങ്ങളില്‍ വരെ സ്വാധീനം ചെലുത്തുന്നതിന്റെയും വാര്‍ത്തകള്‍ നിയമ നിര്‍മ്മാണ സഭയും, എക്സിക്യൂട്ടിവും, ജുഡീഷ്യറിയും മാത്രമല്ല, രാഷ്ട്രീയ നേതൃത്വവും മാധ്യമ രംഗം പോലും അഴിമതി വിമുക്തമല്ല എന്നാണ് വെളിവാക്കുന്നത് എന്ന് ദല ജനറല്‍ ബോഡി യോഗം പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.

നാരായണന്‍ വെളിയംകോടാണ് പ്രമേയം അവതരിപ്പിച്ചത്‌. ജനാധിപത്യത്തിന്റെ നെടുംതൂണുകളെ ബാധിച്ചിരിക്കുന്ന ഈ മഹാ രോഗത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് എ. അബ്ദുള്ളകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. വി. സജീവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ആക്ടിംഗ് ട്രഷറര്‍ കെ. അബ്ദുല്‍ റഷീദ്‌ വരവ് ചെലവ്‌ കണക്കുകളും അവതരിപ്പിച്ചു. കെ. വി. സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് പ്രവാസി സമ്മേളനം ദുബായില്‍

February 17th, 2011

dala-logo-epathram

ദുബായ്‌ : പ്രവാസികള്‍ അനുഭവിക്കേണ്ടി വരുന്ന നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും, അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും അടിയന്തിര പരിഹാരം കാണുന്നതിനും ദല ഗള്‍ഫ് പ്രവാസി സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25ന് രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ചാണു സമ്മേളനം. ദല മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് സമ്മേളനം. പൊതു സമ്മേളനവും കലാ പരിപാടികളും ഉണ്ടായിരിക്കും.

പ്രധാനമായി നാലു വിഷയങ്ങളാണ് സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യുന്നത് :

  1. ഗള്‍ഫ് രാജ്യങ്ങളിലെ സാംസ്ക്കാരിക പ്രവര്‍ത്തനം
  2. വ്യവസായ വല്‍ക്കരണത്തില്‍ പ്രവാസി പങ്കാളിത്തം
  3. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ – പ്രവാസി നിക്ഷേപ പങ്കാളിത്തത്തോടെ
  4. യാത്ര പ്രശ്നങ്ങള്‍, എമിഗ്രേഷന്‍ നിയമങ്ങള്‍, പുനരധിവാസം, ക്ഷേമ നിധി തുടങ്ങി വിദേശ മലയാളി നേരിടുന്ന ജീവല്‍ പ്രശ്നങ്ങള്‍

ഡോ. കെ. എന്‍. ഹരിലാല്‍, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ എന്നീ പ്രമുഖര്‍ പങ്കെടുക്കുന്നു.

ദുബായിലെ എല്ലാ സംഘടനകളെയും മറ്റ് എമിറേറ്റുകളില്‍ നിന്ന് ക്ഷണിക്കപ്പെടുന്ന സംഘടനാ പ്രതിനിധി കളുമായിരിക്കും സമ്മേളനത്തില്‍ പങ്കെടുക്കുക. നാലു വിഷയങ്ങളെ അടിസ്ഥാന മാക്കിയുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത് ആധികാരികമായി സംസാരിക്കാന്‍ പ്രാപ്തരായ നാലു പ്രതിനിധി കളെയാണ് ഓരോ സംഘടനകളും അയക്കേണ്ടത്.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 055 – 2897914 , 050 – 6272279 , 050 – 6987958 എന്നി നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

നാരായണന്‍ വെളിയംകോട്

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദല കൊച്ചുബാവ പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു

February 16th, 2011

tv-kochubava-epathram
ദുബായ്‌ : സ്വദേശത്തും വിദേശത്തും കഴിയുന്ന നവാഗതരായ മലയാളി എഴുത്തുകാര്‍ക്കായി അന്തരിച്ച കഥാകാരന്‍ ടി. വി. കൊച്ചുബാവയുടെ സ്മരണാര്‍ത്ഥം ദുബായ്‌ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ദല) ഏര്‍പ്പെടുത്തിയ “ദല കൊച്ചുബാവ സാഹിത്യ പുരസ്കാര” ത്തിന് രചനകള്‍ ക്ഷണിക്കുന്നു.

കഥ, കവിത, ലേഖനം, ഏകാങ്ക നാടകം എന്നീ ഇനങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന രചനകളാണ് പുരസ്കാരത്തിനായി പരിഗണിക്കുക. “മാധ്യമ രംഗത്തെ കോര്‍പ്പൊറേറ്റ്‌ വല്ക്കരണവും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും” എന്നതാണ് ലേഖന വിഷയം. കഥ, കവിത, നാടകം എന്നിവയ്ക്ക് പ്രത്യേക വിഷയങ്ങളില്ല.

മൌലികവും പ്രസിദ്ധീക രിചിട്ടില്ലാത്തതുമായ സൃഷ്ടികളാണ് കഥ, കവിത, ലേഖനം എന്നിവയ്ക്ക് പരിഗണിക്കുക. 2010ല്‍ പ്രസിദ്ധീകരിച്ചതോ, പ്രസിദ്ധീകരണം കാത്തിരിക്കുന്നതോ ആയ ഏകാങ്ക നാടകങ്ങളാണ് പരിഗണിക്കുന്നത്. ലേഖനം 16 പേജിലും, കഥ 12 പേജിലും, കവിത 60 വരികളിലും കവിയാന്‍ പാടുള്ളതല്ല.

മലയാള സാഹിത്യ മേഖലയിലെ പ്രമുഖ വ്യക്തികള്‍ വിധി കര്‍ത്താക്ക ളായിരിക്കും. പുരസ്കാര സമര്‍പ്പണം കേരളത്തില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സില്‍ നിര്‍വ്വഹിക്കപ്പെടും. സൃഷ്ടികള്‍ അയക്കുന്നവര്‍ സ്വന്തം വിലാസം, ഫോണ്‍ നമ്പര്‍, ഈമെയില്‍ എന്നിവ പ്രത്യേകം എഴുതി സൃഷ്ടിയോടൊപ്പം അയക്കേണ്ടതാണ്. സൃഷ്ടികളില്‍ പേരോ, മറ്റു വ്യക്തി വിവരങ്ങളോ എഴുതരുത്. കവറിനു പുറത്ത് “ദല കൊച്ചുബാവ പുരസ്കാരത്തിനുള്ള സൃഷ്ടി” എന്ന് എഴുതണം.

സൃഷ്ടികള്‍ മാര്‍ച്ച് 31 നകം താഴെ കാണുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

K. Dileep
“Swayamprabha”
R-Mangalam,
Kannmpra P.O.
Palakkad District
Kerala
PIN : 678686
Phone: +91 9562060659

കൂടുതല്‍ വിവരങ്ങള്‍ക്ക് +971 502865539, +971 506272279 എന്നീ നമ്പരുകളിലോ info at daladubai dot org എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

കെ. വി. സജീവന്‍

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 4 of 512345

« Previous Page« Previous « യുവ കലാ സാഹിതി യൂണിറ്റ് സമ്മേളനം ഫെബ്രുവരി 18 ന്‌
Next »Next Page » ഐ. എസ്. സി. യില്‍ ‘ഇന്ത്യാ ഫെസ്റ്റ്’ വ്യാഴാഴ്ച മുതല്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine