പ്രവാസി ഭാരതീയ ദിവസ് അടുത്ത വര്‍ഷം ദുബൈയില്‍

November 24th, 2011

mk-lokesh-ePathram
അബുദാബി : ഗള്‍ഫ് മേഖലക്കു വേണ്ടി മാത്രം ദുബായില്‍ പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കാന്‍ തീരുമാനമായി എന്ന്‍ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് പറഞ്ഞു. കേന്ദ്ര പ്രവാസി കാര്യ മന്ത്രാ ലയം വര്‍ഷം തോറും സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് മേഖല അവഗണിക്ക പ്പെടുന്നു എന്ന പരാതി ഇതോടെ തീരും.

2012 ഒക്ടോബര്‍ – നവംബര്‍ മാസത്തോടെ സമ്മേളനം നടത്താനാണ് സാധ്യത. ഇന്ത്യന്‍ എംബസ്സിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തിലാണ് അംബാസിഡര്‍ ഇക്കാര്യം അറിയിച്ചത്‌.

യു. എ. ഇ., സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍ മാരും പ്രവാസി കളില്‍ നിന്നുള്ള പ്രതിനിധികളും ദുബൈ സമ്മേളന ത്തില്‍ പങ്കെടുക്കും. ഇതിലൂടെ ഗള്‍ഫ് മേഖല യിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ പ്പെടുത്താന്‍ കഴിയും.

തൊഴില്‍ മേഖല യില്‍ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ നേരിടുമ്പോഴും ഇന്ത്യയുടെ വിദേശ നാണ്യ ത്തിന്‍റെ ബഹു ഭൂരിഭാഗവും ഗള്‍ഫ് മേഖല യില്‍ നിന്നാണ്. എന്നാല്‍ ഇതിന് അനുസരിച്ച് പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് മേഖല യില്‍ നിന്നുള്ളവര്‍ക്ക്‌ പരിഗണന ലഭിക്കുന്നില്ല എന്ന് തുടര്‍ച്ചയായി പരാതി ഉയരുന്ന സാഹചര്യ ത്തിലാണ് ദുബായില്‍ സമ്മേളനം സംഘടിപ്പിക്കാന്‍ പ്രവാസികാര്യ വകുപ്പ് ശ്രമം തുടങ്ങിയത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« സുരക്ഷക്കും സമാധാന ത്തിനും ജി. സി. സി. സഹകരണം ശക്തമാക്കണം : യു. എ. ഇ. പ്രസിഡന്‍റ്
ഞാന്‍ പ്രവാസിയുടെ മകന്‍ : പുസ്തക പ്രകാശനം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine