അബുദാബി : ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഇശല്‍ എമിരേറ്റ്സ് അബുദാബി ഒരുക്കുന്ന പതി നാലാമത് കലോപഹാരമായ ‘ഈദിന്‍ ഖമറൊളി’ എന്ന സംഗീത ദൃശ്യ വിരുന്ന് നവംബര്‍ 7 തിങ്കളാഴ്ച രാവിലെ യു. എ. ഇ. സമയം 11.30ന് ( ഇന്ത്യന്‍ സമയം ഉച്ചക്ക് ഒരു മണിക്ക്) ‘കൈരളി വി’ ചാനലില്‍ സംപ്രേഷണം ചെയ്യും.
മാപ്പിളപ്പാട്ട് ഗാന ശാഖയിലെ പ്രശസ്തരായ മൂസ എരഞ്ഞോളി, രഹന, കണ്ണൂര്‍ ശരീഫ് എന്നിവ രോടൊപ്പം പ്രവാസ ലോകത്തെ ശ്രദ്ധേയനായ ഗായകന്‍ ബഷീര്‍ തിക്കോടി ഇശല്‍ എമിറേറ്റ്സ് പരിചയ പ്പെടുത്തുന്ന പുതുമുഖ ഗായകന്‍ ജമാല്‍ തിരൂര്‍ എന്നിവരും പാട്ടുകള്‍ പാടി. സബ്രീന ഈസ അവതാരക ആയിട്ടെത്തുന്നു.
‘സ്നേഹ നിലാവ്’ എന്ന മാപ്പിളപ്പാട്ട് ആല്‍ബ ത്തിനു ശേഷം ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി ബഷീര്‍ തിക്കൊടി സംവിധാനം ചെയ്യുന്ന ‘ഈദിന്‍ ഖമറൊളി’ ക്ക് വേണ്ടി ഓ. എം. കരുവാര ക്കുണ്ട്, മൂസ എരഞ്ഞോളി, സത്താര്‍ കാഞ്ഞങ്ങാട്, അന്‍വര്‍ പഴയങ്ങാടി എന്നിവര്‍ പാട്ടുകള്‍ എഴുതി. ലത്തീഫ്, മുസ്തഫ അമ്പാടി എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു.
താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം, ജമാല്‍ തിരൂര്‍, അഷ്‌റഫ് കാപ്പാട്, അഷ്‌റഫ് പട്ടാമ്പി, പി. എം. അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.
ക്യാമറ, എഡിറ്റിംഗ് : അനസ്, ഫാസില്‍ അബ്ദുല്‍ അസീസ്. സ്റ്റുഡിയോ ഒലിവ് മീഡിയ.