അബുദാബി : റമദാന്‍ മാസ ത്തില്‍ ഇന്ത്യന്‍ എംബസ്സി യുടെ പാസ്സ്പോര്‍ട്ട്, വിസാ സേവന ങ്ങളുടെ ഔട്ട് സോഴ്സിംഗ് ഏജന്‍സിയായ ബി. എല്‍. എസ്. ഇന്‍റര്‍ നാഷണല്‍ കേന്ദ്ര ങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിട ങ്ങളില്‍ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെയും, മറ്റു സ്ഥലങ്ങളില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെയും വൈകീട്ട് 3 മുതല്‍ 6 വരെയും രണ്ടു ഷിഫ്റ്റു കളിലായി പ്രവര്‍ത്തിക്കും.
മേല്‍പ്പറഞ്ഞ സമയക്രമം ആഗസ്റ്റ് 1 മുതല്‍ ഈദുല്‍ ഫിതര്‍ വരെയുള്ള പ്രവൃത്തി ദിവസ ങ്ങളില്‍ ആയിരിക്കും. അതിനു ശേഷം പതിവു സമയം തുടരും എന്നും എംബസ്സി യുടെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.




അബുദാബി : കല അബുദാബി യുടെ 2011 – 12 വര്‍ഷത്തെ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ജൂലായ് 28, 29 തീയതി കളില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിക്കുന്ന ‘കേരളീയം 2011’ ല്‍ കല്യാണ സൗഗന്ധികം കഥകളി യും പെരുവനം കുട്ടന്‍ മാരാരുടെ തായമ്പക യും അരങ്ങേറും.



















